121

Powered By Blogger

Friday, 6 February 2015

പനമരത്ത്‌ സൂചനാ ബോര്‍ഡുകളില്ല: യാത്രക്കാര്‍ വലയുന്നു











Story Dated: Friday, February 6, 2015 03:43


പനമരം: പനമരം ടൗണില്‍ പാലം ജംഗ്‌ഷനില്‍ സൂചനാ ബോര്‍ഡ്‌ സ്‌ഥാപിക്കാത്തത്‌ വാഹനയാത്രക്കാരെ വലക്കുന്നു. വയനാടിന്റെ മധ്യഭാഗമായ പനമരത്തുനിന്ന്‌ മറ്റു സ്‌ഥലങ്ങളിലേക്ക്‌ എത്തിപ്പെടാന്‍ ടൂറിസ്‌റ്റുകളടക്കം നിരവധി യാത്രക്കാര്‍ പനമരത്ത്‌ എത്താറുണ്ട്‌. പനമരത്തുനിന്ന്‌ കുറുവാ ദ്വീപിലേക്കും, പുഞ്ചവയല്‍, കല്ലമ്പലം, മീനങ്ങാടിയിലുള്ള ഫാന്റംറോക്ക്‌, സൂചിപ്പാറ വെള്ളച്ചാട്ടം, പൂക്കോട്‌ തടാകം, പടിഞ്ഞാറത്തറ ഡാംസെറ്റ്‌ തുടങ്ങിയ സ്‌ഥലങ്ങളിലേക്ക്‌ 20 കി.മീ സഞ്ചരിച്ചാല്‍ എത്തിപ്പെടാന്‍ വളരെയെളുപ്പമാണ്‌. പനമരം വഴി വരുന്നവര്‍ക്ക്‌ സൂചനാ ബോര്‍ഡുകളില്ലാത്തതിനാല്‍ വിവിധ സ്‌ഥലങ്ങളിലേക്ക്‌ പോകേണ്ട വഴിയറിയാടെ ബുദ്ധിമുട്ടുകയാണ്‌. പാലം ജംഗ്‌ഷന്‍ മൂന്ന്‌ ഭാഗത്തേക്കുമുള്ള റോഡായതിനാല്‍ ഈ ഭാഗത്ത്‌ സുചനാ ബോര്‍ഡ്‌ സ്‌ഥാപിക്കണമെന്ന ആവശ്യവും ശക്‌തമായിരിക്കുകയാണ്‌.










from kerala news edited

via IFTTT