121

Powered By Blogger

Friday, 6 February 2015

വാഹന നികുതി കുടിശ്ശിക അടക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി











Story Dated: Friday, February 6, 2015 03:43


കല്‍പ്പറ്റ: അഞ്ച്‌ വര്‍ഷമോ അതിലധികമോ നികുതി കുടിശ്ശികയുള്ള ബൈക്ക്‌, കാര്‍ തുടങ്ങിയ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട്‌ വാഹനങ്ങളുടെയും എല്ലാത്തരം ട്രാന്‍സ്‌പോര്‍ട്ട്‌ വാഹനങ്ങളുടെയും 2014 ഡിസംബര്‍ 31 വരെയുള്ള നികുതി കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിന്‌ സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ട്രാന്‍സ്‌പോര്‍ട്ട്‌ വാഹനങ്ങള്‍ക്ക്‌ അവസാനത്തെ അഞ്ച്‌ വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 20 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട്‌ വാഹനങ്ങള്‍ക്ക്‌ 30 ശതമാനവും ഒറ്റത്തവണയായി അടച്ചാല്‍ 2014 ഡിസംബര്‍ 31 വരെയുള്ള മുഴുവന്‍ നികുതിയും എഴുതിത്തള്ളും. വാഹനം വിറ്റ ശേഷം ഉടമയുടെ പേര്‌ മാറ്റാതിരിക്കുകയോ, വാഹനം ഉപയോഗശൂന്യമാവുകയോ, വാഹനത്തെക്കുറിച്ച്‌ അറിവില്ലാതിരിക്കുകയോ ചെയ്യുന്ന സാഹചര്യമുള്ളവര്‍ക്ക്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റ്‌ പരിശോധിച്ച്‌ വാഹനത്തിന്‌ അഞ്ച്‌ വര്‍ഷത്തിനധികം നികുതി കുടിശ്ശികയുണ്ടെന്ന്‌ ഉറപ്പുവരുത്തുന്ന പക്ഷം പദ്ധതി പ്രകാരം നികുതി അടച്ച്‌ റവന്യൂ റിക്കവറി നടപടികളില്‍ നിന്നും മുക്‌തരാകാവുന്നതാണ്‌. വാഹനം നശിച്ച്‌ പോവുകയോ, പൊളിച്ചുകളയുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ 100 രൂപ മുദ്രപ്പത്രത്തില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ച്‌ വാഹനത്തിന്‌ ഭാവിയില്‍ ഉണ്ടാകാവുന്ന നികുതി ബാദ്ധ്യതകളില്‍നിന്നും ഒഴിവാകാം.കുടിശ്ശിക അടക്കുന്നതിന്‌ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍-ഇന്‍ഷൂറന്‍സ്‌ സര്‍ട്ടിഫിക്കറ്റുകളോ, വെല്‍ഫെയര്‍ ഫണ്ട്‌ രസീതോ ഹാജരാക്കേണ്ടതില്ല. പദ്ധതി 2015 ജൂണ്‍ 30ന്‌ അവസാനിക്കും.










from kerala news edited

via IFTTT