Story Dated: Saturday, February 7, 2015 10:29
ന്യുഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റിനു മുന്‍പേ ഇന്ത്യന്‍ ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ തേടി സന്തോഷവാര്‍ത്തയെത്തി. ധോണി ഒരു പെണ്‍കുഞ്ഞിന്റെ പിതാവായിരിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലാണ് ധോണിയുടെ ഭാര്യ സാക്ഷി ആദ്യകുഞ്ഞിന് ജന്മം നല്‍കിയത്. മാര്‍ച്ചിലാണ് പ്രസവത്തിനുള്ള തീയതി നിശ്ചയിച്ചിരുന്നതെങ്കിലും ഒരു മാസം മുന്‍പ് പ്രസവം നടക്കുകയായിരുന്നു. കുഞ്ഞിന് 2.5 കിലോഗ്രാം തൂക്കമുണ്ടെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കുഞ്ഞിന്റെ ജനനസമയത്ത് ധോണി സ്ഥലത്തുണ്ടായിരുന്നില്ല. ഈ മാസം 14ന് ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ ഭാഗമായ പര്യടനത്തിലാണ് ധോണി. സന്തോഷവാര്‍ത്ത ധോണിയുമായി പങ്കുവച്ചതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.
from kerala news edited
via IFTTT