സംസ്‌കൃതി പരിസ്ഥിതി പ്രോഗ്രാം
Posted on: 06 Feb 2015
ദോഹ: ഖത്തര്‍ ദേശീയ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഖത്തര്‍ പരിസ്ഥിതി മന്ത്രാലയവും ഐ.സി.സിയുമായി ചേര്‍ന്ന് ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിസ്ഥിതി പ്രാധാന്യമുള്ള പല പരിപാടികളും ഖത്തറിലെ ഇന്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.
അതിനോടനുബന്ധിച്ച് സംസ്‌കൃതി നടത്തുന്ന അടുത്ത പരിപാടിയായ ശമാല്‍ ബീച്ച് ക്ലീനിങ്ങ്, ഫിബ്രവരി 6ന് നടക്കുന്നതാണ്. രാവിലെ 6:30ന് സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ പരിസരത്തു നിന്നും ശമാലിലേക്ക് പുറപ്പെട്ട് 8 മണിയോടെ ശമാല്‍ മുന്‍സിപ്പാലിറ്റി ഓഫീസില്‍ എത്തിചേരും. എല്ലാ സംസ്‌കൃതി അംഗങ്ങളും കുടുംബ സമേതം ശമാല്‍ ബീച്ച് ക്ലീനിങ്ങ് പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 55274408, 55880430
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT