121

Powered By Blogger

Friday, 6 February 2015

ഹകീം പെരുമ്പിലാവിന് യാത്രയയപ്പ്‌








ഹകീം പെരുമ്പിലാവിന് യാത്രയയപ്പ്‌


Posted on: 06 Feb 2015







അബുദാബിയിലേക്ക് ജോലി മാറിപ്പോകുന്ന പത്രപ്രവര്‍ത്തകനും സാംസ്‌കാരിക ആക്ടിവിസ്റ്റും, തനിമ സംവാദവേദി കണ്‍വീനറുമായ ഹകീം പെരുമ്പിലാവിനു തനിമ കലാവേദി യാത്രയയപ്പ് നല്‍കി. സുഹൈല്‍ ശാന്തപുരം, മുഹമ്മദ് കൊടിയത്തൂര്‍, അലി പി, അബ്ദുല്‍ അസീസ് കൂളിമുട്ടം, ഖാലിദ് കല്ലൂര്‍ ജബ്ബാര്‍ കോട്ടക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മനുഷ്യജീവിതം തന്നെ ഒരു യാത്രയാണെന്നും ആ യാത്രയുടെ ഭാഗം മാത്രമായാണ് ഈ മാറ്റത്തെ താന്‍ കാണുന്നുള്ളൂവെന്നും മറുപടി പ്രസംഗത്തില്‍ ഹകീം പറഞ്ഞു. ഖത്തര്‍ വിട്ടു പോകുന്നതില്‍ സങ്കടമുണ്ടെങ്കിലും, തൊഴില്‍ രംഗത്ത് ഉദ്ദേശിക്കുന്ന പുരോഗതി കൈവരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരേ ജോലിയില്‍ തന്നെ ദീര്‍ഘകാലം തുടരുന്നതില്‍ അര്‍ത്ഥമില്ല എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു മാറ്റത്തിനു ഒരുങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധ്യക്ഷത വഹിച്ച തനിമ ഡയറക്ടര്‍ അബ്ദുറഹിമാന്‍ പുറക്കാട് ഹകീമിന് ഉപഹാരം നല്‍കി.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT