സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസംമുമ്പ് 37,880 രൂപയിലേയ്ക്ക് ഉയർന്നവിലയിലാണ് 400 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ആഗോള വിപണിയിൽ സ്വർണവില 1,877.83 ഡോളർ നിലവാരത്തിലെത്തി.ആറ് പ്രധാന കറൻസികളുടെ സൂചികയിൽ ഡോളർ കരുത്തുനേടിയാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,426 രൂപ നിലവാരത്തിലാണ്. വിലയിൽ 0.14ശതമാനമാണ് കുറവുണ്ടായത്.
from money rss https://bit.ly/35I8fZw
via IFTTT
from money rss https://bit.ly/35I8fZw
via IFTTT