121

Powered By Blogger

Tuesday 10 March 2020

82ശതമാനം സ്ത്രീകളും നിക്ഷേപം നടത്തുന്നത് മ്യൂച്വല്‍ ഫണ്ടിലും ഓഹരിയിലും: സര്‍വെ

സ്ത്രീകളിൽ കൂടുതൽപേരും സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ നിക്ഷേപിക്കുന്നത് മ്യൂച്വൽ ഫണ്ടിലും ഓഹരിയിലും. നിക്ഷേപ പ്ലാറ്റ്ഫോമായ ഗ്രോ നടത്തിയ സർവെയിലാണ് ഈ കണ്ടെത്തൽ. 26,000 പേർ പങ്കെടുത്ത സർവെയിൽ 43 ശതമാനം സ്ത്രീകൾ പരമ്പരാഗത പദ്ധതികളായ സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയെയാണ് ആശ്രയിക്കുന്നത്. 25 ശതമാനം സ്ത്രകൾ സ്വർണത്തിലാണ് നിക്ഷേപിക്കുന്നത്. 13 ശതമാനംപേർ റിയൽ എസ്റ്റേറ്റിലും ഒമ്പതുശതമാനംപേർ പെൻഷൻ പ്ലാനുകളിലും നിക്ഷേപിക്കുന്നതായി സർവെ വെളിപ്പെടുത്തുന്നു. സർവെയിൽ പങ്കെടുത്ത 64 ശതമാനംപേരും സ്വന്തമായി നിക്ഷേപ തീരുമാനങ്ങളെടുക്കുന്നതിൽ ആത്മവിശ്വാസമുള്ളവരും പ്രാപ്തിയുള്ളവരുമാണ്. ദീർഘകാല ലക്ഷ്യം മുൻനിർത്തി നിക്ഷേപം നടത്തുന്നവരാണ് 59 ശതമാനം സ്ത്രീകളും. അതിൽതന്നെ 50 ശതമാനംപേരും 10വർഷത്തനപ്പുറമുള്ള ലക്ഷ്യത്തിനായി നിക്ഷേപം നടത്തുന്നവരാണ്- സർവെ വെളിപ്പെടുത്തുന്നു.

from money rss http://bit.ly/39L5zuU
via IFTTT

എസ്ബിഐ ഒരുമാസത്തിനിടെ രണ്ടാംതവണയും നിക്ഷേപ പലിശ കുറച്ചു

ഒരുമാസത്തിനിടെ രണ്ടാം തവണയും എസ്ബിഐ നിക്ഷേപ പലിശ കുറച്ചു. പുതുക്കിയ നിരക്കുകൾ മാർച്ച് 10ന് പ്രാബല്യത്തിലായി. നേരത്തെ ഫെബ്രുവരി 10നാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചത്. പുതുക്കിയ നിരക്കുപ്രകാരം ഏഴു ദിവസം മുതൽ 45 ദിവസംവരെയുള്ള നിക്ഷേപത്തിന് 4.5 ശതമാനത്തിൽനിന്ന് 4 ശതമാനമായി പലിശ കുറയും. ഒരുവർഷം മുതൽ അഞ്ചുവർഷംവരെയുള്ള പലിശ നിരക്ക് 6 ശതമാനത്തിൽനിന്ന് 5.9 ശതമാനമായാണ് കുറച്ചത്. അഞ്ചു മുതൽ പത്തുവർഷംവരെയുള്ള നിക്ഷേപത്തിനും പുതുക്കിയ പലിശ 5.9 ശതമാനമാണ്. രണ്ടുകോടി രൂപയ്ക്കുതാഴെയുള്ള നിക്ഷേപങ്ങൾക്കാണ് പുതുക്കിയ നിരക്കുകൾ ബാധകം. മുതിർന്ന പൗരന്മാർക്ക് അരശതമാനം പലിശ അധികം ലഭിക്കും. പലിശ നിരക്കുകൾ അറിയാം 7 മുതൽ 45 ദിവസംവരെ-4ശതമാനം 46 മുതൽ 179 ദിവസംവരെ-5 ശതമാനം 180 മുതൽ 210 ദിവസം വരെ-5.50ശതമാനം 211 ദിവസം മുതൽ ഒരുവർഷംവരെ-5.5ശതമാനം ഒരുവർഷം മുതൽ രണ്ടുവർഷംവരെ-5.90ശതമാനം 2 വർഷം മുതൽ 3 വർഷംവരെ-5.90ശതമാനം 3 വർഷം മുതൽ 5 വർഷംവരെ-5.90ശതമാനം 5 വർഷം മുതൽ 10 വർഷംവരെ-5.90ശതമാനം പുതിയതായി നിക്ഷേപം നടത്തുന്നവർക്കും കാലാവധിയെത്തുന്ന നിക്ഷേപം പുതുക്കുന്നവർക്കുമാണ് പുതിയ നിരക്കുകൾ ബാധകമാകുക. എസ്ബിഐ പലിശ നിരക്ക് കുറച്ചതോടെ മറ്റുബാങ്കുകളും താമസിയാതെ ഈവഴിക്കുനീങ്ങും. വായ്പ പലിശ നിരക്കും കുറച്ചു മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ്(എംസിഎൽആർ)അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിലും എസ്ബിഐ കുറവുവരുത്തി. വിവിധ കാലയളവിലുള്ള പലിശയ്ക്ക് 15 ബേസിസ് പോയന്റുവരെയാണ് കുറച്ചത്. ഒരുവർഷത്തെ എംസിഎൽആർ 10 ബേസിസ് പോയന്റ് കുറച്ച് 7.75ശതമാനമാക്കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം പത്താമത്തെ തവണയാണ് എംസിഎൽആർ നിരക്കിൽ ബാങ്ക് കുറവുവരുത്തുന്നത്. ഇതോടെ ഭവനവായ്പ ഉൾപ്പടെയുള്ളവയുടെ പലിശനിരക്ക് കുറയും.

from money rss http://bit.ly/2TGmDNa
via IFTTT

നഷ്ടപരിഹാരമായി 65,000 രൂപയുണ്ട്; ഏറ്റുവാങ്ങാൻ നൗഷാദ് എന്നെത്തും?

തൃശ്ശൂർ: സ്വപ്നസാക്ഷാത്കാരമായ തിരക്കഥയുമായി അപ്രത്യക്ഷനായ നൗഷാദിനെ കാത്തിരിക്കുന്നത് സഹോദരിമാരും ഉറ്റവരും മാത്രമല്ല, അപകട നഷ്ടപരിഹാരത്തുകയായ 65,000 രൂപയും. കോഴിക്കോട്ടെ അപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെ വിധിപ്രകാരം നഷ്ടപരിഹാരമായി വിധിച്ച 65,000 രൂപയാണ് നൗഷാദിനായി സൂക്ഷിച്ചിരിക്കുന്നത്. 2017 ജൂലായിൽ കണ്ണൂരിലെ വീട്ടിൽനിന്ന് എറണാകുളത്തേക്ക് തിരക്കഥയുമായി പുറപ്പെട്ട് പിന്നീട് കാണാതായ അബ്ദുൾ നൗഷാദിനെ സഹോദരിമാർ തേടുന്ന വാർത്ത 'മാതൃഭൂമി' പ്രസിദ്ധപ്പെടുത്തിയിരുന്നു. 'പൊന്നാങ്ങളയെത്തേടി സഹോദരിമാർ' എന്ന വാർത്തകണ്ട് ബന്ധപ്പെട്ട അഭിഭാഷകയാണ് നൗഷാദിന്റെ അപകട നഷ്ടപരിഹാരത്തുകയുടെ കാര്യം അറിയിച്ചത്. ഇൗ തുക നൗഷാദ് നേരിട്ടെത്തി വാങ്ങുന്നതിനായി കാത്തിരിക്കുകയാണ് സഹോദരിമാരായ ഫൗസിയയും സുനിതയും ഷെമിയും. നൗഷാദ് ഇവർക്ക് ആങ്ങള മാത്രമല്ല, നന്നേ ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട് ഏഴു സഹോദരങ്ങൾ മാത്രമായ കുടുംബത്തിന് ബാപ്പയും ഉമ്മയുമെല്ലാം മൂത്ത സഹോദരനായ നൗഷാദായിരുന്നു. ബാപ്പയുടെ സ്ഥാനത്തുനിന്ന് മൂന്ന് സഹോദരിമാരെയും വിവാഹം കഴിച്ചയച്ചതും നൗഷാദാണ്. കുടുംബത്തിന് നാഥനും കൂടിയായ സഹോദരനെയാണ് ഒരു പ്രഭാതത്തിൽ കാണാതായത്. താജ്മഹൽ എന്ന സമ്പൂർണ തിരക്കഥ രജിസ്റ്റർ ചെയ്യാൻ കണ്ണൂർ നാറാത്തിലെ വീട്ടിൽനിന്നുപോയ നൗഷാദിനെ പിന്നീട് കാണാതാവുകയായിരുന്നു. അതിന് ഏതാനും മാസങ്ങൾക്കുമുന്പാണ് കോഴിക്കോട്ട് നൗഷാദ് വാഹനാപകടത്തിൽപ്പെട്ടത്. റെയിൽവേ സ്റ്റേഷനിൽനിന്ന് നടന്നുപോകുമ്പോൾ വാഹനമിടിക്കുകയായിരുന്നു. പരിക്കേറ്റ നൗഷാദിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. രണ്ടാഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞു. അപകടമറിഞ്ഞ് സഹായത്തിനെത്തിയ അഭിഭാഷകരെ കേസിന്റെ വക്കാലത്ത് ഏൽപ്പിച്ചാണ് നൗഷാദ് ആശുപത്രിവിട്ടത്. ആദ്യ ഷോയുടെ ടിക്കറ്റ് അയച്ചുതരാം. തിരക്കെല്ലാം മാറ്റിവെച്ച് പ്രീമിയർ ഷോ കാണാൻ എത്തണമെന്ന് പറഞ്ഞാണ് വക്കീൽ ഓഫീസിൽനിന്നു പോയത്. കേസിന്റെ ആവശ്യത്തിനായി അഭിഭാഷകർ ഫോണിലേക്ക് പലതവണ വിളിച്ചു. കത്തയച്ചു. ഒന്നിനും മറുപടി കിട്ടാതിരുന്നിട്ടും നൗഷാദിന്റെ കേസ് വക്കീൽ ഫീസ് വാങ്ങാതെതന്നെ അവർ നടത്തി. 65000 രൂപ നൗഷാദിന് നഷ്ടപരിഹാരം നൽകാൻ തീരുമാനമായെങ്കിലും വിധി അറിയാനോ തുക കൈപ്പറ്റാനോ നൗഷാദ് വന്നില്ല.

from money rss http://bit.ly/2IyPMDB
via IFTTT

സെന്‍സെക്‌സില്‍ 265 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തിങ്കളാഴ്ചയിലെ കനത്തനഷ്ടത്തിൽ നിന്ന് ആശ്വാസത്തോടെ ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 265 പോയന്റ് ഉയർന്ന് 35900ലും നിഫ്റ്റി 63 പോയന്റ് നേട്ടത്തിൽ 10515ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 915 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 421 ഓഹരികൾ നഷ്ടത്തിലുമാണ്. റിലയൻസ്, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, എസ്ബിഐ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഗെയിൽ, ഇൻഫോസിസ്, സിപ്ല, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎൽ ടെക്, ഐടിസി, ഐഒസി, ബിപിസിഎൽ, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. തിങ്കളാഴ്ച സെൻസെക്സിന് നഷ്ടമായത് 1941 പോയന്റാണ്. നിഫ്റ്റിക്കാകട്ടെ 538 പോയന്റും. ഹോളി പ്രമാണിച്ച് ചൊവാഴ്ച ഓഹരി വിപണിക്ക് അവധിയായിരുന്നു.

from money rss http://bit.ly/336hPnc
via IFTTT

മുകേഷ് അംബാനിയെ പിന്നിലാക്കി ജാക് മാ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞതിനെതുടർന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടമായി. ബ്ലൂംബർഗിന്റെ കോടീശ്വരന്മാരുടെ തത്സമയ പട്ടികപ്രകാരം അംബാനിയേക്കാൾ 2.6 ബില്യൺ ആസ്തിയുമായി ആലിബാബയുടെ സഹസ്ഥാപകനും മുൻ എക്സിക്യൂട്ടീവ് ചെയർമാനുമായ ജാക് മാ മുന്നിലെത്തി. 4450 കോടി ഡോളറാണ് ജാക് മായ്ക്ക് സ്വന്തമായുള്ളത്. മുകേഷ് അംബാനിയുടെ സമ്പത്തിൽ ഒറ്റദിവസംകൊണ്ട് 560 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ഫോബ്സ് മാസികയുടെ സമ്പന്ന പട്ടികയിൽ മാർച്ച് ഒന്പതിലെ കണക്ക് പ്രകാരം 4,220 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. കമ്പനിയുടെ മാനജേങി ഡയറക്ടറും ചെയർമാനും ഏറ്റവും കൂടുതൽ ഓഹരികളുടെ ഉടമയുമാണ് മുകേഷ്. തുടർച്ചയായ നാലുദിവസം നഷ്ടത്തിലായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില തിങ്കളാഴ്ചമാത്രം 12 ശതമാനമാണ് ഇടിഞ്ഞത്. 12 വർഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടം. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ ഒറ്റദിവസം കൊണ്ട് 166.50 രൂപ ഇടിഞ്ഞ് 1,104.50 രൂപയിലാണ് റിലയൻസ് ഓഹരികൾ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ റിലയൻസിന്റെ വിപണിമൂല്യം 7.05 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. വിപണിമൂല്യത്തിൽ ഒന്നാം സ്ഥാനവും നഷ്ടമായി. 7.40 ലക്ഷം കോടി രൂപ വിപണിമൂല്യവുമായി ഐ.ടി. കമ്പനിയായ ടി.സി.എസ്. ഒന്നാമതെത്തി.

from money rss http://bit.ly/2TSQG2X
via IFTTT

ആഗോള വിലയ്ക്കനുസൃതമായി രാജ്യത്ത് പെട്രോള്‍ വിലകുറഞ്ഞില്ല: കാരണങ്ങള്‍ അറിയാം

ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതിനെതുടർന്ന് ആഭ്യന്തര വിപണിയിലും പെട്രോൾ, ഡീസൽ വില നേരിയതോതിൽ കുറഞ്ഞു. ഡീസൽ ലിറ്ററിന് 30 പൈസയും പെട്രോളിന് 25 പൈസയുമാണ് ചൊവാഴ്ച കുറച്ചത്. ഇതുപ്രകാരം ഡൽഹിയിൽ പെട്രോളിന് 70.29 രൂപയായി. ഡീസലിനാകട്ടെ 63.01 രൂപയും. കേരളത്തിലെ വില പെട്രോൾ തിരുവനന്തപുരം-74 രൂപ കൊച്ചി-72.42 രൂപ കോഴിക്കോട്-72.71 രൂപ ഡീസൽ തിരുവനന്തപുരം-68.19 രൂപ കൊച്ചി-66.71 രൂപ കോഴിക്കോട്-67.01 രൂപ പെട്രോൾ വില: അറിയേണ്ട 5 കാര്യങ്ങൾ 2020 തുടക്കംമുതൽഇതുവരെ 5 രൂപയാണ് വില കുറഞ്ഞത്. പെട്രോളിന്റെയും ഡീസലിന്റെയും വില ഒമ്പതുമാസത്തെ താഴ്ന്ന നിലവാരത്തിലാണിപ്പോൾ. ഇന്നലെയുണ്ടായ കനത്ത വിലയിടിവ് ഇന്നത്തെ റീട്ടെയിൽ വിലയിൽ പ്രതിഫലിക്കില്ല. അന്താരാഷ്ട്ര വിപണിയിലെ 15 ദിവസത്തെ വിലയുടെ ശരാശരിയെടുത്താണ് രാജ്യത്ത എണ്ണ വിപണന കമ്പനികൾ റീട്ടെയിൽ വില നിശ്ചയിക്കുന്നത്. 30 ശതമാനത്തോളം വിലയിടിവാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്നലെയുണ്ടായത്. എന്നാൽ ആറുശതമാനത്തോളം ഇന്ന് തിരിച്ചുകയറി. ബ്രന്റ് ക്രൂഡ് വില 6.9 ശതമാനമുയർന്ന് (2.36 ഡോളർ) ബാരലിന് 36.72 ഡോളറായി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 6 ശതമാന(1.87 ഡോളർ)മുയർന്ന് 33 ഡോളറുമായി. വിലയിടിവിന് അനുസൃതമായി ഇന്ധനവില കുറയ്ക്കാത്തതിൽ പ്രതിഷേധവുമായി പ്രതിപക്ഷം. അസംസ്കൃത എണ്ണവില എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തിയിട്ടും പെട്രോൾ ലിറ്ററിന് 74 രൂപയും ഡീസൽ ലിറ്ററിന് 64 രൂപയും ഈടാക്കുന്നത് അന്യായമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് കുറ്റപ്പെടുത്തി.

from money rss http://bit.ly/2Q09mNd
via IFTTT