121

Powered By Blogger

Friday 23 January 2015

ലോക ബാഡ്‌മിന്റണ്‍ റാങ്കിംഗ്‌: സൈന നെഹ്‌വാള്‍ മൂന്നാമത്‌









Story Dated: Friday, January 23, 2015 08:40



mangalam malayalam online newspaper

ന്യൂഡല്‍ഹി: ലോക ബാഡ്‌മിന്റണ്‍ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന്‌ മൂന്നാം സ്‌ഥാനം. 71081 പോയിന്റാണ്‌ സൈനക്കുള്ളത്‌. നാലാം സ്‌ഥാനത്തായിരുന്ന സൈന ഒരു സ്‌ഥാനം മെച്ചപ്പെടുത്തി മൂന്നാമതെത്തി. ചൈനീസ്‌ താരങ്ങളായ ലീ ഷൂരി, ഷീ ജിന്‍ വാങ്‌ എന്നിവരാണ്‌ ഒന്നും, രണ്ടും സ്‌ഥാനങ്ങളില്‍.


രണ്ടുതവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ പിവി സിന്ധു രണ്ട്‌ സ്‌ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒമ്പതാം സ്‌ഥാനത്തെത്തി. 57985 പോയിന്റാണ്‌ സിന്ധുവിനുള്ളത്‌. കെ ശ്രീകാന്ത്‌ അഞ്ച്‌, കശ്യപ്‌ 15, എച്ച്‌.എസ്‌. പ്രണോയ്‌ 18 എന്നീ സ്‌ഥാനങ്ങള്‍ നേടി.










from kerala news edited

via IFTTT

കുംഭ ഭരണി മഹോത്സവത്തിന് ആയിരങ്ങള്‍








കുംഭ ഭരണി മഹോത്സവത്തിന് ആയിരങ്ങള്‍


Posted on: 24 Jan 2015


ദുബായ്: ഓണാട്ടുകരയുടെ ആഘോഷത്തില്‍ സംബന്ധിക്കാന്‍ ദുബായിലെ പ്രവാസികള്‍ കൂട്ടത്തോടെ എത്തി.

ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാസമിതിയുടെ നേതൃത്വത്തില്‍ എമിറേറ്റ്‌സ് ഇംഗ്ലീഷ് സ്പീക്കിങ് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പരമ്പരാഗത ആചാരമായ കുത്തിയോട്ടപ്പാട്ടും ചുവടും അവതരിപ്പിക്കപ്പെട്ടു. പ്രത്യേകമായി പരിശീലനം നടത്തിയ നൂറ്റമ്പതോളംപേരാണ് ഇത്തവണ ഇതിനായി ഒത്തുചേര്‍ന്നത്. ഉച്ചവരെ നീണ്ട ചടങ്ങുകാണാന്‍ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. കഞ്ഞിസദ്യയ്ക്കും വന്‍ തിരക്കായിരുന്നു.

ചെട്ടിക്കുളങ്ങരയിലെ ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലായിരുന്നു കര്‍മങ്ങള്‍ നിര്‍വഹിച്ചത്.











from kerala news edited

via IFTTT

ഗുരുപൂജ നാളെ








ഗുരുപൂജ നാളെ


Posted on: 24 Jan 2015


ബെംഗളൂരു: ശ്രീനാരായണസമിതിയുടെ മൈലസാന്ദ്ര ഗുരുമന്ദിരത്തില്‍ ഞായറാഴ്ച ഗുരുപൂജ നടക്കും.

രാവിലെ ഗണപതിഹോമത്തോടെ തുടങ്ങുന്ന ഗുരുപൂജയ്ക്കു സമിതി പൂജാരി സ്വരൂപചൈതന്യ നേതൃത്വം കൊടുക്കും. ഭജന, ഗുരുദേവകൃതികളുടെ പാരായണം, പ്രസാദവിതരണം, അന്നദാനം എന്നിവയുമുണ്ടെന്ന് ജനറല്‍ സെക്രട്ടറി കെ. സുധാകരന്‍ അറിയിച്ചു.











from kerala news edited

via IFTTT

നൃത്തസന്ധ്യക്കായി മൈസൂരു ഒരുങ്ങി








നൃത്തസന്ധ്യക്കായി മൈസൂരു ഒരുങ്ങി


Posted on: 24 Jan 2015


മൈസൂരു: കേരള കലാമണ്ഡലത്തിലെ വിദ്യാര്‍ഥികളായിരുന്ന പ്രതിഭകള്‍ ചേര്‍ന്നൊരുക്കുന്ന നൃത്തസന്ധ്യക്കായി കൊട്ടാരനഗരം ഒരുങ്ങി. ഞായറാഴ്ച വൈകിട്ട് ആറ്് മണിക്ക് ഹുന്‍സൂര്‍ റോഡിലുള്ള കലാമന്ദിരത്തിലാണ് പരിപാടി അരങ്ങേറുന്നത്. മൈസൂരു നാട്യകുടീര സ്ഥാപകയും കലാമണ്ഡലത്തിലെ മുന്‍ പ്രതിഭയുമായ സുചിത്ര അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കേരള സമാജമാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. കുച്ചുപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങള്‍ വേദിയില്‍ അരങ്ങേറും.

കലാമണ്ഡലത്തിലെ പ്രതിഭകളായിരുന്ന കലാമണ്ഡലം റസി ഷാജിദാസ്, പ്രീത ഗോകുല്‍, യമുനാ രാധാകൃഷ്ണന്‍, ശ്യാമ രഞ്ജിത്ത്, ദിവ്യ സുനില്‍കുമാര്‍, ഗീതാ രാജന്‍, ബിന്ദുലേഖ രാംദാസ് എന്നിവര്‍ വേദിയില്‍ അണിനിരക്കും. കേരള കലാമണ്ഡലത്തില്‍ നിന്നുള്ള വാദ്യ കലാകാരന്‍മാരും ഇവര്‍ക്കൊപ്പമുണ്ടാകും. വൈകിട്ട് നടക്കുന്ന ചടങ്ങില്‍ മൈസൂരു ജില്ലാ കമ്മീഷണര്‍ സി. ശിഖ പരിപാടി ഉദ്ഘാടനം ചെയ്യും. കന്നട നടിയും മലയാളിയുമായി ഇന്ദിരാ നായര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. പരിപാടിയില്‍ പ്രവേശനം സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 9845111729.











from kerala news edited

via IFTTT

ഡി.എം.കെ.യുടെ അഭിഭാഷകനും ഭവാനി സിങ്ങും തമ്മില്‍ വാക്കേറ്റം








ഡി.എം.കെ.യുടെ അഭിഭാഷകനും ഭവാനി സിങ്ങും തമ്മില്‍ വാക്കേറ്റം


Posted on: 24 Jan 2015


ജയലളിതയുടെ അപ്പീലില്‍ വാദം തുടരുന്നു

ബെംഗളൂരു:


ജയലളിതയുടെ അപ്പീലിന്മേലുള്ള വാദത്തിനിടെ വെള്ളിയാഴ്ച ഡി.എം.കെ.യുടെ അഭിഭാഷകന്‍ ശരവണനും പ്രത്യേക പബ്ലൂക് പ്രോസിക്യൂട്ടര്‍ (എസ്.പി.പി.) ഭവാനി സിങ്ങും തമ്മില്‍ വാക്കേറ്റമുണ്ടായി. എസ്.പി.പി.യായി തുടരാന്‍ സിങ്ങിനുള്ള ആധികാരികതയെ ശരവണന്‍ ചോദ്യംചെയ്തതാണ് കാരണം.

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിതയ്ക്കും മറ്റു മൂന്നുപേര്‍ക്കും സപ്തംബര്‍ 27-ന് ബെംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷവിധിച്ചിരുന്നു. അതിനെത്തുടര്‍ന്നുള്ള അപ്പീലാണ് കര്‍ണാടക ഹൈക്കോടതിയിലെ പ്രത്യേകെബഞ്ച് പരിഗണിച്ചുകൊണ്ടിരിക്കുന്നത്.

ജയലളിതയുടെ വരുമാനവും ചെലവും കാണിക്കുന്ന പട്ടിക ഹാജരാക്കാന്‍ അവരുടെ അഭിഭാഷകനായ എല്‍. നാഗേശ്വര്‍ റാവുവിനോട് കഴിഞ്ഞദിവസം ജസ്റ്റിസ് കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച റാവു അത് സമര്‍പ്പിച്ചു.

ജയലളിത സമര്‍പ്പിച്ച കണക്കില്‍ അധികമുള്ളത് 95 ലക്ഷവും തമിഴ്‌നാട്ടിലെ വിജിലന്‍സ് അഴിമതിവിരുദ്ധവകുപ്പ് (ഡി.വി.എ.സി.) സമര്‍പ്പിച്ച കണക്കില്‍ അധികമായി 66 കോടിയുമാണുള്ളത്. ഈ വ്യത്യാസം വിശദമാക്കാന്‍ ഭവാനി സിങ്ങിനോട് ജസ്റ്റിസ് കുമാരസ്വാമി ആവശ്യപ്പെട്ടു.

ഡി.വി.എ.സി. അന്വേഷണത്തിലൂടെ ഈ 66 കോടിയില്‍ എത്തിയതാണെന്ന് സിങ് മറുപടി പറഞ്ഞു. ഡി.വി.എ.സി.യുടെ പ്രതിനിധി ഹാജരുണ്ടോയെന്ന് അപ്പോള്‍ ജഡ്ജി ചോദിക്കുകയും ആ വകുപ്പിന്റെ അഭിഭാഷകന്‍ സംബന്ധം എഴുന്നേല്ക്കുകയും ചെയ്തു. സംബന്ധമല്ല, എന്‍. നല്ലമ്മ നായിഡു എന്ന ഓഫീസറാണ് അന്വേഷണം നടത്തിയതെന്ന് ഡി.എം.കെ. നേതാവ് അന്‍പഴകന്റെ അഭിഭാഷകനായ ശരവണന്‍ അപ്പോള്‍ പറഞ്ഞു.

'താങ്കള്‍ അത് പറയേണ്ട; അതേപ്പറ്റി എന്റെ വാദത്തിനൊടുവില്‍ ഞാന്‍ പറയാം' -ഭവാനി സിങ് പറഞ്ഞു.

ബഹുമാനപ്പെട്ട ബഞ്ചിനുമുന്നില്‍ ഹാജരാകാന്‍ സിങ്ങിനെ ആര് അധികാരപ്പെടുത്തിയെന്നു ശരവണന്‍ ചോദിച്ചു.

തുടര്‍ന്ന് സിങ്ങും ശരവണനും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ജസ്റ്റിസ് കുമാരസ്വാമി ഇടപെട്ടു. സിങ്ങിന്റെ ആധികാരികതയില്‍ സംശയമുണ്ടെങ്കില്‍, അദ്ദേഹത്തിനെതിരെ ശരവണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയാണുവേണ്ടതെന്ന് ജഡ്ജി പറഞ്ഞു.

അപ്പീല്‍ വാദത്തില്‍ക്കൂടി സിങ് എസ്.പി.പി.യായി തുടരുന്നതിനെതിരെ അന്‍പഴകന്‍ സമര്‍പ്പിച്ച ഹര്‍ജി ഈയിടെ തള്ളിപ്പോയിരുന്നു. എസ്.പി.പി. നിയമനനടപടിയുടെ വിശദീകരണം വേണമെങ്കില്‍, അന്‍പഴകനും കര്‍ണാടക സര്‍ക്കാറിനും സുപ്രിംകോടതിയെ സമീപിക്കാമെന്നാണ് ഹൈക്കോടതി ജഡ്ജി ആനന്ദ് ബൈരറെഡ്ഡി അന്ന് നിര്‍ദേശിച്ചത്.










from kerala news edited

via IFTTT

അനാഥ മൃതദേഹം ഖബറടക്കി








അനാഥ മൃതദേഹം ഖബറടക്കി


Posted on: 24 Jan 2015


ബെംഗളൂരു: ജനവരി 17-ന് കലാസിപ്പാളയ പോലീസ് സ്റ്റേഷനു സമീപം റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം ഖബറടക്കി. കുന്നംകുളം ചിറക്കല്‍ സ്വദേശി അഷ്‌റഫിന്റെ മൃതദേഹമാണ് ബന്ധുക്കളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ മലബാര്‍ മുസ്ലിം അസോസിയേഷന്റെ നേതൃത്വത്തില്‍ മറവു ചെയ്തത്. ഹോട്ടല്‍ തൊഴിലാളിയായ ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് കുന്നംകുളം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ മൃതദേഹം മറവു ചെയ്യുകയായിരുന്നു.











from kerala news edited

via IFTTT

ശ്രീനാരായണ സമിതി വൈവാഹികസംഗമം 26-ന്‌








ശ്രീനാരായണ സമിതി വൈവാഹികസംഗമം 26-ന്‌


Posted on: 24 Jan 2015


ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ അനുയോജ്യരായ പങ്കാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള വൈവാഹികസംഗമം പരിപാടി 26-ന് രാവിലെ 10.30-ന് സമിതി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ. സുധാകരന്‍ അറിയിച്ചു.











from kerala news edited

via IFTTT

പ്രാര്‍ഥനയില്‍ മുഴുകി പ്രവാസിലോകം








പ്രാര്‍ഥനയില്‍ മുഴുകി പ്രവാസിലോകം


അക്ബര്‍ പൊന്നാനി


Posted on: 23 Jan 2015


റിയാദ്: സൗദി രാജാവിന്റെ വേര്‍പാടില്‍ സ്വദേശികള്‍ക്കൊപ്പം വേദന പങ്കുവെക്കുകയാണ് സൗദി അറേബ്യയിലെ പ്രവാസി സമൂഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിരവധി വന്‍കിട പദ്ധതികളിലൂടെ രാജ്യത്തിന്റെ മൊത്തം അഭിവൃദ്ധിക്കൊപ്പം ലോകത്തെങ്ങും നിന്നുള്ള തൊഴില്‍ തേടുന്ന പതിനായിരങ്ങളുടെ ആശ്രയ കേന്ദ്രമായി തുടരുകയാണ് സൗദി അറേബ്യ നാള്‍ക്കുനാള്‍.

സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരും അവരിലെ സജീവ വ്യൂഹമായ മലയാളികളും അബ്ദുള്ള രാജാവിന്റെ വിയോഗത്തില്‍ അതീവ ദു:ഖിതരാണ്. വാരാന്ത അവധി ദിനമായ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാജ്യത്തെങ്ങും അരങ്ങേറാനിരുന്ന നിരവധി പരിപാടികള്‍ എല്ലാം ദു:ഖാച്ചരണത്തിന്റെ ഭാഗമായി മലയാളി കൂട്ടായ്മകള്‍ വേണ്ടെന്നു വച്ചു. പലയിടങ്ങളിലും പ്രത്യേക അനുശോചന പരിപാടികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. പ്രാര്‍ഥനാപൂര്‍വ്വം പരസ്പരവും സ്വദേശികളുമായ് ആശ്ലേഷിച്ചും ദുഃഖത്തില്‍ പങ്കെടുക്കുകയാണ് മലയാളികളും. അബ്ദുള്ള രാജാവിന്റെ വിയോഗത്തില്‍ മലയാളി സംഘടനകളുടെയും വ്യക്തികളുടെയും അനുശോചന പ്രസ്താവനകള്‍ പ്രവഹിക്കുകയാണ്.












from kerala news edited

via IFTTT

മറിയംമുക്കിലെ സുന്ദരികളും സുന്ദരന്മാരും











മറിയംമുക്ക് എന്ന മുക്കുവ ഗ്രാമത്തിലെ കുറേ ആളുകളുടെ ജീവിതമാണ് ജയിംസ് ആല്‍ബര്‍ട്ട് തന്റെ ആദ്യ സംവിധാന സംരംഭമായ 'മറിയംമുക്ക്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തിലുള്ള കഥയില്‍ ഏറെ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും പറയാനുദ്ദേശിച്ച കഥ ഫലപ്രദമായി തിരശ്ശീലയിലെത്തിക്കാന്‍ സംവിധായകനായിട്ടുണ്ട്.

ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായക കഥാപാത്രം ഫെലിക്‌സിനെ അവതരിപ്പിക്കുന്നത്. ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഫെലിക്‌സിനെ വളര്‍ത്തുന്നത് മറിയംമുക്കിലെ പ്രമാണിയായ മരിയാനാശാനാണ് (മനോജ് കെ ജയന്‍). വളര്‍ന്നപ്പോള്‍ ഫെലിക്‌സ് മരിയാനാശാന്റെ താന്തോന്നിപ്പടയുടെ നേതാവായി മാറി. മഠത്തില്‍ പഠിക്കുകയായിരുന്ന ഫെലിക്‌സിന്റെ കളിക്കൂട്ടുകാരി സലോമി (സന അല്‍താഫ്) മറിയംമുക്കില്‍ എത്തുന്നതോടെ ഫെലിക്‌സ് അവളുമായി അടുപ്പത്തിലാകുന്നു.


സലോമിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഫെലിക്‌സും മരിയാനാശാനുമായി തെറ്റുന്നു. അതേദിവസം തന്നെയാണ് മറിയംമുക്കിലെ മാതാവ് കരയില്‍ ചില അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.





ആദ്യ സംവിധാന സംരംഭത്തിന്റെ ബാലാരിഷ്ടതകള്‍ ചിത്രത്തിന്റെ തുടക്കത്തില്‍ പ്രകടമാണ്. സിനിമയെ 'കോമഡി' എന്ന ഗണത്തില്‍ പെടുത്താനായി സൃഷ്ടിച്ച ചില രംഗങ്ങള്‍ ആസ്വാദനത്തേക്കാളേറെ അലോസരമാണ് സൃഷ്ടിക്കുന്നത്. കഥപറച്ചിലിലും ചില അസ്വാരസ്യങ്ങള്‍ കാണാം.

അലോസരങ്ങള്‍ക്കിടയിലും അമിത കഥാപാത്ര കേന്ദ്രീകൃതമല്ലാതെ ഒരു ഒരു സമൂഹത്തെ തിരശ്ശീലയിലെത്തിക്കുന്നതില്‍ ചിത്രത്തിന്റെ തിരക്കഥ വിജയിച്ചിട്ടുണ്ട്. രണ്ടാം പകുതിയില്‍ ചിത്രം വ്യത്യസ്തമായ ഒരു തലത്തിലേക്കാണ് നീങ്ങുന്നത്. മതങ്ങളും വിശ്വാസങ്ങളും വില്‍ക്കപ്പെടുന്നത് എങ്ങനെയെന്ന് സ്വാഭാവികമായ കഥാസന്ദര്‍ഭങ്ങളിലൂടെ മറിയംമുക്ക് അവതരിപ്പിക്കുന്നുണ്ട്.


സാമാന്യം വലിയ താരനിരയാണ് മറിയംമുക്കിലുള്ളത്. ഫെലിക്‌സ് എന്ന കഥാപാത്രം ഫഹദ് ഫാസിലിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാരുന്നില്ല. കൂളിങ് ഗ്ലാസ്സും സ്മാര്‍ട്ട്‌ഫോണും ബോക്‌സ്‌റുമായി 'മെട്രോമാന്‍' ആകാന്‍ മാത്രമല്ല പകിട്ടുകളില്ലാത്ത സാധാരണക്കാരന്റെ വേഷവും തനിക്ക് വഴങ്ങുമെന്ന് ഫഹദ് തെളിയിച്ചു. ആക്ഷന്‍ രംഗങ്ങളിലും ഫഹദിന്റെ പ്രകടനം നന്നായി.





ആദ്യമായി നായികയായെത്തിയ സന അല്‍താഫും തന്റെ പ്രകടനം മോശമാക്കിയില്ല. വളരെയേറെ ചെയ്യാനൊന്നുമില്ലെങ്കിലും വെറും കാഴ്ച വസ്തുവാകുന്ന നിലയില്‍ നിന്നും മറിയംമുക്കിലെ നായികയ്ക്ക് പ്രമോഷന്‍ ലഭിച്ചിട്ടുണ്ട്. മരിയാനാശാന്‍ എന്ന വില്ലന്‍ പരിവേഷമുള്ള കഥാപാത്രം മനോജ് കെ ജയന്റെ കൈയില്‍ ഭദ്രമായിരുന്നു. ഇര്‍ഷാദിന്റെ കഥാപാത്രവും ശ്രദ്ധേയമാണ്.

അജു വര്‍ഗീസിന്റെ ലോയ്ഡ് കാസ്പര്‍ എന്ന കഥാപാത്രം ചില രംഗങ്ങളില്‍ അമിതാഭിനയത്തിന്റെ അതിര്‍ത്തിവര കണ്ടു. ജോയ് മാത്യു, നീരജ് മാധവ്, സാദിഖ്, പ്രതാപ് പോത്തന്‍, സീമ ജി നായര്‍, നന്ദു തുടങ്ങിയവര്‍ അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.


ക്യാമറയാണ് ചിത്രത്തിലെ എടുത്തുപറയേണ്ട സവിശേഷത. കടലിലെയും കരയിലെയും ദൃശ്യങ്ങള്‍ ഗിരീഷ് ഗംഗാധരന്റെ ക്യാമറ തന്മയത്തത്തോടെ ഒപ്പിയെടുത്തിട്ടുണ്ട്. വ്യത്യസ്തമായ ആങ്കിളുകള്‍ കൊണ്ടും ചടുലത കൊണ്ടും രണ്ടാമത്തെ ചിത്രം മാത്രം ചെയ്യുന്ന ഗിരീഷ് തനിയ്ക്ക് ഇനിയുമേറെ ചെയ്യാനുണ്ടെന്ന് തെളിയിച്ചു. ഗിരീഷിന്റെ ദൃശ്യങ്ങളുടെ തനിമ ചോരാതെ കൂട്ടിച്ചേര്‍ത്ത എഡിറ്റര്‍ രഞ്ജന്‍ എബ്രഹാമും അഭിനന്ദനം അര്‍ഹിക്കുന്നു.


വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മൂഡിനൊപ്പം നില്‍ക്കുന്ന സംഗീതമൊരുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.











from kerala news edited

via IFTTT

മിലി അമലയുടേതാണ്‌









ക്ലാസ്സ് മുറിയില്‍ ഇടബഞ്ചില്‍ പതുങ്ങി തല താഴ്ത്തിയിരിക്കുന്ന പെണ്‍കുട്ടിയ്ക്ക് മിലി എന്നാണ് പേര്. പേരറിയാത്ത പേടിയില്‍ വിറച്ചൊതുങ്ങുന്നവള്‍ മിലി. കുളിമുറിയിലെ വെള്ളപ്പാച്ചിലില്‍ സങ്കടം ഒഴുക്കിക്കളയുന്നവള്‍ മിലി. ഹോസ്റ്റല്‍ റൂമിലെ നിരന്തരപരാതികളില്‍ അവളാണ് പ്രതി, മിലി. കനത്തമൗനത്തിനടിയില്‍ ആരോടൊക്കെയോ വഴക്കിട്ട്, എന്തിനൊക്കെയോ പരിഭവിച്ച് ഏതൊക്കെയോ വഴികളില്‍ യാത്രയ്ക്കു കൊതിച്ച് ഒരു ചുവടു പോലും സാധ്യമാകാതെ പിന്തിരിഞ്ഞു നടക്കുന്ന പെണ്‍കുട്ടിയ്ക്കും മിലി എന്നാണു പേര്.

തളര്‍ന്നു ചാഞ്ഞ അവളുടെ കണ്ണുകളില്‍ ആത്മവിശ്വാസത്തിന്റെ, സന്തോഷത്തിന്റെ വെളിച്ചം നിറഞ്ഞ കഥ പറയുകയാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന ചിത്രം. പൂര്‍ണ്ണമായും ഒരു അമല പോള്‍ ചിത്രമാണിത്. അമലയുടെ മികച്ച പ്രകടനം തന്നെയാണ് മിലിയിലെ ബോണസ് പാക്ക്. വിഷാദച്ഛായ നിറഞ്ഞതെങ്കിലും പ്രചോദനം നല്‍കുന്ന ഒരു കൊച്ചു ചിത്രമാണ് മിലി. പോസിറ്റീവ് ആയ കഥ പറയുന്ന ചിത്രം. നമുക്കു ചുറ്റും ഒരു മിലിയുണ്ട്. നമ്മളില്‍ തന്നെയുണ്ട് മിലി. ചിത്രം കാണുമ്പോള്‍ അത്തരത്തിലൊരാളെയെങ്കിലും ഓര്‍മ്മ വരാതിരിക്കില്ല. കേന്ദ്രകഥാപാത്രവുമായുള്ള ആ താദാത്മ്യം പ്രാപിക്കല്‍ തന്നെയാണ് ചിത്രത്തിന്റെ ശക്തി. വ്യക്തമായ ഒരു ഉദ്ദേശ്യമുണ്ട് മിലി എന്ന സിനിമയ്ക്ക്. അതില്‍ രാജേഷ് പിള്ള എന്ന സംവിധായകന്റെ കൈയ്യൊപ്പുണ്ട്. നിവിന്‍ പോളിയും സായികുമാറും സ്‌കോര്‍ ചെയ്തു. ഗോപിസുന്ദറിന്റെ സംഗീതം മനോഹരം. കഥയില്‍ ലയിച്ചു നീങ്ങുന്നു ഗാനങ്ങള്‍.


നന്മയുള്ള ഒരു ചിത്രവുമായാണ് രണ്ടാമൂഴത്തിലും രാജേഷ് പിള്ള എത്തിയിരിക്കുന്നത്. ട്രാഫിക്ക് എന്ന ചിത്രത്തിന്റെ സംവിധായകനില്‍ നിന്നു മാത്രം ഒരു പക്ഷെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന വ്യത്യസ്തതയാണത്. പ്രവീണ, സനുഷ, അംബിക, വനിത കൃഷ്ണചന്ദ്രന്‍, ഷംന കാസിം, അമോല്‍ പരേഷാര്‍, സിജ റോസ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സ്ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തിലേറെയും. സ്വയം കണ്ടെത്തുന്ന മിലിയുടെ വഴി രസമുള്ളതാണ്. ഒരുപാട് മോഹിച്ച ചെറുപ്പക്കാരന്‍ വെറും പുറംപൂച്ചുമാത്രമാണ് എന്ന് തിരിച്ചറിഞ്ഞ് മിലിയും കൂട്ടുകാരും 'കണക്കു'തീര്‍ക്കുന്ന രംഗങ്ങള്‍ പോലെ രസമുള്ള ചിലതുണ്ട് സിനിമയില്‍. തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കും പോലെ വലിയ ദൗത്യങ്ങളൊന്നും മിലിയെ ഏല്‍പ്പിച്ചില്ല സംവിധായകന്‍.





പകരം അവിടെ നോ എന്നു പറയാന്‍ പഠിപ്പിച്ചു. ഏറ്റവുമൊടുവില്‍, ഇഷ്ടം തോന്നിയ ആളോട് മടിച്ചു നില്‍ക്കാതെ അത് പങ്കു വയ്ക്കുവാന്‍ അവള്‍ക്ക് കഴിയുന്നുണ്ട്, 'അതിന് ഞാന്‍ ഇപ്പോള്‍ തനിച്ചല്ലല്ലോ' എന്ന ഒറ്റ വാചകത്തിലൂടെ. ഇത്തരം ചെറിയ ക്രാഫ്റ്റുകളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തിയിരുന്നെങ്കില്‍ മിലി കൂടുതല്‍ ശക്തവും ആകര്‍ഷകവുമാകുമായിരുന്നു. എന്നിരുന്നാലും വെറുമൊരു പ്രണയചിത്രമല്ല മിലി. ബന്ധത്തിന്റെ വിവിധതലങ്ങള്‍ മിലിയെപ്പോലെ അന്തര്‍മുഖയായ ഒരു പെണ്‍കുട്ടിയുടെ പരിസരത്തില്‍ അവലോകനം ചെയ്യുകയാണ്. അപ്പോള്‍ കാഴ്ചകള്‍ മാറും. അറിവുകളും.




തുടക്കത്തില്‍ വലിയ പ്രതീക്ഷ തരുന്നു മിലി. ഗംഭീര തുടക്കവും ട്രാക്ക് മാറിയുള്ള കഥാഗതിയും. എന്നാല്‍ പാതിയില്‍ വച്ച് ചിലപ്പോഴെങ്കിലും അത് പതിവ് കാഴ്ചകളിലേയ്ക്കു മടങ്ങുന്നതു പോലെ. ഇതിങ്ങനെയാവും... ഇനി എന്തെങ്കിലും സംഭവങ്ങള്‍ ബാക്കിയുണ്ടോ എന്ന മട്ട്. അതിഭാവുകത്വം കലരാതെ അമല കൈയടക്കം പാലിച്ചപ്പോള്‍ ചില ചെറിയ വേഷങ്ങള്‍ അതിപ്രകടനം കൊണ്ട് ഇടയ്‌ക്കെങ്കിലും മുഷിപ്പിക്കും. രോഗാവസ്ഥയുടെ കാഠിന്യത്തിലും മധുരപലഹാരത്തില്‍ മയങ്ങിപ്പോകുന്ന മേഴ്‌സിയമ്മ എന്ന കഥാപാത്രം പോലെ മിലിയുടെ കഥ പറയാന്‍ സൃഷ്ടിച്ചെടുത്ത കഥാപാത്രങ്ങള്‍ നാടകീയതയിലും ചിലപ്പോഴൊക്കെ അതിസാധാരണത്വത്തിലും കുടുങ്ങിപ്പോയി. ചെറിയ വേഷങ്ങളില്‍ പോലും താരങ്ങള്‍ നിറഞ്ഞെങ്കിലും വേണ്ടത്ര മനസ്സു തൊടാനുള്ള വ്യാപ്തി പലതിനും ഉണ്ടായില്ല. ഇടയ്‌ക്കെങ്കിലും സംഭാഷണങ്ങള്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. വൈകാരികതയെ സമര്‍ത്ഥമായി അവയില്‍ ലയിപ്പിച്ചിരുന്നെങ്കില്‍ ഓര്‍ത്തു വയ്ക്കാന്‍ മിലിയില്‍ ഇനിയും ചിലതുകൂടി ഉണ്ടാകുമായിരുന്നു.









from kerala news edited

via IFTTT

ജോയ് മാത്യു എത്തി, ഗുരുനാഥനെ കണ്ടു









ചേര്‍ത്തല: ഷര്‍ട്ടിന്റെ കൈമടക്കില്‍നിന്ന് ദാമോദരന്‍മാഷ് എടുത്തു നല്കിയ ഇരുപതുരൂപ നോട്ട് മാറ്റിമറിച്ചത് ഒരു കൊച്ചുകലാകാരന്റെ ജീവിതം. നടനാകാനുള്ള മോഹത്തിനു കരുത്തുകിട്ടിയതും ആ ഇരുപതു രൂപയില്‍നിന്നു തന്നെ. സ്‌കൂളിന്റെ പടിയും, കടന്പകളും കടന്ന് മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനും ഒടുവില്‍ എണ്ണംപറഞ്ഞ നടനുമായി മാറുമ്പോഴും ആ ഇരുപതുരൂപയുടെ വില ജോയ് മാത്യു മറന്നില്ല.

ദാമോദരന്‍മാഷിനെ തേടിയുള്ള വര്‍ഷങ്ങളായുള്ള അന്വേഷണമാണ് തുറവൂര്‍ അമ്പാട്ടുവീട്ടിലെത്തിനിന്നത്. നാലുപതിറ്റാണ്ടിന്റെ ഇടവേളകള്‍താണ്ടി മാഷിന്റെ മുന്നിലേക്കെത്തുമ്പോള്‍ ജോയ് മാത്യു ആ പഴയ പതിമൂന്നുകാരനായി. എണ്‍പതിന്റെ അവശതകള്‍ക്കിടയിലും പഴയ ശിഷ്യനെ തിരിച്ചറിഞ്ഞ മാഷ് ഏറെനേരം വിശേഷങ്ങള്‍ തിരക്കി. അടക്കിപിടിച്ച് തലയില്‍കൈവെച്ച് അനുഗ്രഹിച്ചു. പഴയ സഹപ്രവര്‍ത്തകരും ശിഷ്യന്മാരും ഓര്‍മ്മയിലേക്കോടിയെത്തിയ കൂടിക്കാഴ്ചക്കൊടുവില്‍ വീണ്ടും വരുമെന്ന ഉറപ്പു നല്കിയാണ് ജോയ് മാത്യു മടങ്ങിയത്. ഭാര്യയുടെ കൈപിടച്ച് പടിവാതിലോളം എത്തി മാഷ് ശിഷ്യനെ യാത്രയാക്കി.


നാലു പതിറ്റാണ്ടു മുമ്പ് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സ്‌കൂളിലാണ് ഗുരുശിഷ്യ ബന്ധത്തിന്റെ തുടക്കം, നാടകത്തിനു മേക്കപ്പ്‌സാധനങ്ങള്‍ വാങ്ങാന്‍ വിഷമിച്ച സ്‌കൂളിലെ വഴക്കാളിയായ വെളുത്തു കൊലുന്ന ഒമ്പതാംക്ലാസ്സുകാരനാണ് ദാമോദരന്‍മാഷ് അപ്രതീക്ഷിതമായി പണം നല്കിയത്. ഇവിടെനിന്നും കലയെകൂട്ടുപിടിച്ച് കരുത്തോടെയുള്ള യാത്രയാണ് പയ്യനെ ജോയ് മാത്യുവെന്ന സംവിധായകനും നടനുമാക്കിയത്. കേവലം 55രൂപാമാത്രം മാസ ശമ്പളം ലഭിക്കുമ്പോഴായിരുന്നു 20രൂപ മാഷ് ശിഷ്യനു നല്കിയത്.


കലയുടെയും സിനിമയുടെയും വഴിയിലേക്ക് ജീവിതത്തെ നയിച്ച നാള്‍മുതല്‍ ജോയ് മാത്യു ദാമോദരന്‍ മാഷിനെ തിരയുകയായിരുന്നു. ആലപ്പുഴയിലാണ് മാഷിന്റെ വീടെന്നതിനാല്‍ ആലപ്പുഴക്കാര്‍ വഴി പലതരത്തിലുള്ള അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. മൂന്നുവര്‍ഷങ്ങള്‍ക്കുമുന്പ് എഴുത്തുകാരിയായ ഇന്ദിര തുറവൂരിനെ ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ടപ്പോഴും ആവശ്യം ഇതു തന്നെയായിരുന്നു. അരൂര്‍ കെല്‍ട്രോണിലെ ഉദ്യോഗസ്ഥകൂടിയായ ഇന്ദിര ഇതു വെല്ലുവിളിപോലെ ഏറ്റെടുത്തു. സഹജീവനക്കാരനായ കരുണാകരപിള്ളയുടെ സഹായത്തോടെയാണ് ദാമോദരന്‍ മാഷിനെ കണ്ടെത്താനായത്. സമാഗമത്തിലും ഇരുവരും ജോയ് മാത്യുവിനോടൊപ്പം ഉണ്ടായിരുന്നു.











from kerala news edited

via IFTTT