121

Powered By Blogger

Friday, 23 January 2015

വിളവെടുപ്പ്‌ സീസണില്‍ കുരുമുളക്‌ വില താഴോട്ട്‌: കര്‍ഷകര്‍ ആശങ്കയില്‍











Story Dated: Friday, January 23, 2015 02:31


mangalam malayalam online newspaper

പുല്‍പ്പള്ളി: വിളവെടുപ്പ്‌ സമയമായതോടെ കുരുമുളക്‌ വില കുറഞ്ഞുവരുന്നത്‌ കര്‍ഷകരെ ആശങ്കയിലാക്കുന്നു. ഒരു കിലോ കുരുമുളകിന്‌ 560-590 രൂപ തോതിലാണ്‌ ഇപ്പോള്‍ ലഭിക്കുന്നത്‌. രോഗ, കീടബാധകള്‍ കാരണം വര്‍ഷങ്ങളായി വയനാട്ടില്‍ കുരുമുളക്‌ ഉല്‍പാദനത്തില്‍ വന്‍ ഇടിവ്‌ സംഭവിച്ചിട്ടുണ്ട്‌. ഇതിനിടെയാണ്‌ വിളവെടുപ്പ്‌ സീസണില്‍ വില കുറയുന്നത്‌. പക്ഷെ ഇത്തവണ കുടകില്‍ വന്‍തോതിലുള്ള ഉല്‍പാദന വര്‍ധനവുണ്ട്‌. അനുകൂലമായ കാലാവസ്‌ഥയാണ്‌ ഇവിടുതെത കുരുമുളക്‌ കൃഷിക്ക്‌ സഹായകരമായത്‌. കുടകിന്റെ സ്വാധീനം മൂലം വില ഇനിയും താഴെപോകുമെന്നാണ്‌ വ്യാപാരികളുടെ അഭിപ്രായം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുരുമുളക്‌ ഉല്‍പ്പാദിപ്പിച്ചിരുന്ന പുല്‍പ്പള്ളി മേഖലയില്‍ പേരിന്‌ മാത്രമാണ്‌ ഉല്‍പാദനം. കടുത്ത വരള്‍ച്ചയും ദ്രുതവാട്ടവുമാണ്‌ കുരുമുളക്‌ കൃഷി നശിക്കാന്‍ കാരണമായത്‌. വിളവെടുപ്പ്‌ സമയത്ത്‌ വള്ളികള്‍ക്ക്‌ പൂപ്പല്‍ പോലുള്ള രോഗ ബാധ പടര്‍ന്ന്‌ പിടിക്കുന്നതാണ്‌ ഇപ്പോള്‍ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളി. കരിച്ചില്‍ ബാധിച്ച്‌ ചെടി മുഴുവന്‍ ഉണങ്ങി പോകുകയാണ്‌. എന്നാല്‍ കരിച്ചില്‍ വ്യാപകമായിട്ടും ഇതിനുള്ള പ്രതിവിധി എന്താണെന്ന്‌ നിര്‍ദേശിക്കാന്‍ കൃഷിവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ സാധിച്ചിട്ടില്ല. മുമ്പ്‌ പത്തും പതിനഞ്ചും ക്വിന്റല്‍ കുരുമുളക്‌ വിളവെടുപ്പ്‌ നടത്തിയിരുന്ന തോട്ടങ്ങളില്‍ നിന്ന്‌ നിലവില്‍ 50 കിലോ കുരുമുളക്‌ പോലും ലഭിക്കുന്നില്ല. ഉല്‍പാദനം കുറഞ്ഞിട്ടും ഉയര്‍ന്ന നിന്ന വിലയാണ്‌ കര്‍ഷകര്‍ക്ക്‌ തെല്ലൊരു ആശ്വാസം നല്‍കിയിരുന്നത്‌. ഉല്‍പാദനക്കുറവിനു പിന്നാലെ ഇത്തവണ വിലക്കുറവും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌.










from kerala news edited

via IFTTT