Story Dated: Friday, January 23, 2015 02:25
മലപ്പുറം: ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ സമരം ജില്ലയില്‍ സമാധാനപരം. ബി.ജെ.പി അനുകൂല സംഘടനകള്‍ സമരത്തില്‍ പങ്കെടുത്തപ്പോള്‍ യു.ഡി.എഫ് സംഘടനകള്‍ സമരത്തില്‍ നിന്ന്‌ുവിട്ടുനിന്നു. സമരം നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പകുതിയിലധികം ജീവനക്കാരും സമരത്തില്‍ പങ്കെടുത്തു. പത്താം ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, അധ്യാപകരുടെ ജോലി സ്‌ഥിരത ഉറപ്പു വരുത്തുക, പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സമരം. പണിമുടക്കിന്റെ ഭാഗമായി ജീവനക്കാരും അധ്യാപകരും ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ്ന്റേയും അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടേയും ആഭിമുഖ്യത്തില്‍ ജില്ലാതാലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. മലപ്പുറത്ത് കെ.പി ജയേന്ദ്രന്‍, എച്ച്.വിന്‍സന്റ്, താനൂരില്‍ പി.കെ സുധാകരന്‍, മഞ്ചേരിയില്‍ ടി.കെ. എ ഷാഫി, സി മണികണ്‌ഠന്‍, പെരിന്തല്‍മണ്ണയില്‍ പി തുളസീദാസ്, എം നാസര്‍, പി ഉണ്ണികൃഷ്‌ണന്‍, കെ മോഹനന്‍, തിരൂരില്‍ ടി എം ഋഷികേശന്‍, വി അശോകന്‍, എടപ്പാളില്‍ പി വി സേതുമാധവവന്‍, പി.പി വിജയന്‍,
പൊന്നാനിയില്‍ വി.കെ രാജേഷ്, എ അബ്‌ദുറഹിമാന്‍, വി.പി ഗംഗാധരന്‍,.ചെമ്മാട് എന്‍ മുഹമ്മദ് അഷറഫ്, കെ. ദാസന്‍, പി.കെ രാജന്‍, എസ് ആര്‍ ഷൈജിന്‍, കൃഷ്‌ണന്‍കുട്ടി, പി ബിനു, നിലമ്പൂരില്‍ കെ മോഹനന്‍, പി ടി യോഹന്നാന്‍, ടി.കെ ഗോപാലകൃഷ്‌ണന്‍,കെ.വിജയകുമാര്‍, ചമ്രവട്ടത്ത് പി.ആര്‍ സുരേഷ് പ്രസംഗിച്ചു.
from kerala news edited
via IFTTT