121

Powered By Blogger

Friday, 23 January 2015

മണ്ണറിഞ്ഞ്‌ കൃഷിയിറക്കണം: ഡോ. പി.ജയരാജ്‌











Story Dated: Friday, January 23, 2015 02:31


അമ്പലവയല്‍: മണ്ണിനെ അറിഞ്ഞ്‌ കൃഷിയിറക്കണമെന്ന്‌ കണ്ണൂര്‍ കൃഷി വിജ്‌ഞാന കേന്ദ്രം മേധാവി പ്രഫ. ഡോ.പി.ജയരാജ്‌. അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ദേശീയ കാര്‍ഷികോത്സവത്തിന്റെ ഭാഗമായ സാങ്കേതിക സെമിനാര്‍ പരമ്പരയില്‍ 'മണ്ണിന്റെ ആരോഗ്യവും കാര്‍ഷികോത്‌പാദനവും' എന്ന വിഷയം അവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ വിളകള്‍ക്ക്‌ യോജിച്ചതാണ്‌ വയനാട്ടിലെ മണ്ണ്‌. മറ്റു ജില്ലകളില്‍ കാണാന്‍ കഴിയാത്തതാണ്‌ ഈ പ്രത്യേകത. 25 ശതമാനവും വായുവും അത്രതെന്ന വെള്ളവും 45 ശതമാനം ധാധുക്കളും അഞ്ച്‌ ശതമാനം ജൈവാംശങ്ങളും ഉള്ളതാണ്‌ കൃഷിക്ക്‌ ഉത്തമമായ മണ്ണ്‌. അശാസ്‌ത്രീയ കാര്‍ഷികമുറകളും വളം-കീടനാശിനി പ്രയോഗങ്ങളും മണ്ണിന്റെ പോഷകഗുണം നഷ്‌ടപ്പെടുത്തുകയാണ്‌. മണ്ണിന്റെ ആവശ്യം അറിയാതെയാണ്‌ പലപ്പോഴും വളപ്രയോഗം. ഇത്‌ തിക്‌തഫലങ്ങളാണ്‌ ഉളവാക്കുന്നത്‌. മണ്ണിലുളള വിവിധ ഘടകങ്ങളുടെ ഏറ്റക്കുറച്ചില്‍ കൃഷിക്കാര്‍ ശാസ്‌ത്രീയ പരിശോധനയിലൂടെ മനസിലാക്കണം. ഇതിനുള്ള സംവിധാനങ്ങള്‍ കൃഷിവകുപ്പും ഏജന്‍സികളും ഒരുക്കിയിട്ടുണ്ട്‌. നിലമൊരുക്കലിലും നടീലിലും അതീവശ്രദ്ധ പുലര്‍ത്തുന്ന കര്‍ഷകര്‍ കൃഷിയുടെ മറ്റു ഘട്ടങ്ങളില്‍ മതിയായ ജാഗ്രത പുലര്‍ത്തുന്നില്ല. ഈ അവസ്‌ഥയ്‌ക്ക് മാറ്റം ഉണ്ടാകണം. മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ കൃഷിക്കാര്‍ ശുഷ്‌കാന്തി കാട്ടണം. ഇക്കാര്യത്തില്‍ കാര്‍ഷിക രംഗത്തെ വിദഗ്‌ധര്‍ അവരെ വഴിനടത്തണം. 2015 അന്താരാഷ്‌ട്ര മണ്ണ്‌ വര്‍ഷമായി ആചരിക്കുന്നതിന്റെ പ്രാധാന്യം കൃഷിയും അതുമായി ബന്ധപ്പെട്ടവരും ഉള്‍ക്കൊള്ളണം-ഡോ.ജയരാജ്‌ പറഞ്ഞു.

മണ്ണിന്റെ ആരോഗ്യപരിപാലനവും കാര്‍ഷികോല്‍പാദനവും, സമ്മിശ്രകൃഷിയും സാധ്യതകളും, ജൈവകൃഷിയിലൂടെ മണ്ണിന്റെ ആരോഗ്യം എന്നീ സെഷനുകള്‍ അടങ്ങുന്നതായിരുന്നു സെമിനാര്‍.










from kerala news edited

via IFTTT