Story Dated: Friday, January 23, 2015 08:09
ന്യൂഡല്‍ഹി: ആംആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. പ്രസ്‌താവനകള്‍ നടത്തുമ്പോള്‍ സംയമനം പാലിക്കണമെന്ന് കമ്മീഷന്‍ കെജ്രിവാളിനെ താക്കീത് ചെയ്‌തു. കെജ്രിവാളിന്റെ പ്രസ്‌താവനകള്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കമ്മീഷന്‍ വിലയിരുത്തി.
കെജ്രിവാളിന്റെ വിവാദ പ്രസ്‌താവനകള്‍ക്കെതിരെ കോണ്‍ഗ്രസും, ബിജെ.പിയും കമ്മീഷനു പരാതി നല്‍കിയിരുന്നു. വോട്ടര്‍മാര്‍ കോണ്‍ഗ്രസിന്റെയും, ബി.ജെ.പിയുടെയും പണം വാങ്ങണം എന്നാല്‍ വോട്ട് എ.എ.പിക്ക് നല്‍കണമെന്നുള്ള കെജ്രിവാളിന്റെ പ്രസ്‌താവന വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.
from kerala news edited
via IFTTT