121

Powered By Blogger

Friday, 23 January 2015

താനാളൂര്‍ സര്‍വീസ്‌ സഹകരണ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ച്‌ ഉദ്‌ഘാടനം നാളെ











Story Dated: Friday, January 23, 2015 02:25


താനൂര്‍: താനാളൂര്‍ സര്‍വീസ്‌ സഹകരണ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചിന്റെ ഉദ്‌ഘാടനം നാളെ രാവിലെ പത്തിന്‌ നടക്കുമെന്ന്‌ ഭാരവാഹികള്‍ താനൂരില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുതിയ ബ്രാഞ്ചിന്റെ പ്രവര്‍ത്തനം പ്രവര്‍ത്തനം രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ നടക്കുമെന്നും അറിയിച്ചു. ബാങ്കിന്റെ ഉദ്‌ഘാടനം സഹകരണ വകുപ്പു മന്ത്രി സി.എന്‍ ബാലകൃഷ്‌ണന്‍ നിര്‍വഹിക്കും. അബ്‌ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ അധ്യക്ഷത വഹിക്കും. ബാങ്കിന്റെ കാരുണ്യകിരണം പദ്ധതിയുടെ ഉദ്‌ഘാടനം കെ. കുട്ടി അഹമ്മദുകുട്ടിയും കോര്‍ ബാങ്കിംഗ്‌ സംവിധാനം ജില്ലാ സഹകരണസംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍ വി. അബ്‌ദുല്‍ നാസറും, ലോക്കറിന്റെ ഉദ്‌ഘാടനം ജില്ലാ സഹകരണ സംഘം ജോയിന്റ്‌ ഡയറക്‌ടര്‍ പി. മുഹമ്മദ്‌ ബഷീറും നിര്‍വ്വഹിക്കും. ബാങ്ക്‌ പ്രസിഡന്റ്‌ പി. അഹമ്മദ്‌ നിക്ഷേപ സമാഹരണം നടത്തും. പത്ര സമ്മേളത്തില്‍ വി.പി.എം അബ്‌ദുറഹിമാന്‍, കള്ളിക്കല്‍ റസാക്ക്‌, ടി. സ്വാലിഹ്‌, ബാങ്ക്‌ സെക്രട്ടറി മുഹമ്മദ്‌ അന്‍വര്‍ സംബന്ധിച്ചു.










from kerala news edited

via IFTTT