121

Powered By Blogger

Thursday 16 July 2020

മഞ്ഞലോഹത്തിൽ വെളുക്കുന്ന കറുത്തപണം

ഒരു രേഖയുമില്ലാതെ രാജ്യത്തെവിടെയും കടത്തിക്കൊണ്ടുപോകാൻ കഴിയുന്ന കച്ചവടസാധനമാണ് സ്വർണമെന്നുപറഞ്ഞാൽ വിശ്വസിക്കുമോ? 50,000 രൂപയെക്കാൾ വിലയുള്ള ഏതുചരക്കുനീക്കം നടത്തണമെങ്കിലും ഇ-വേ ബിൽ വേണമെന്നാണ് ജി.എസ്.ടി. നിയമം. ആരിൽനിന്നും ആർക്കുവേണ്ടിയാണ് ചരക്കെന്നും അതിന് വിലയെന്തെന്നും നികുതിയടച്ചോ എന്നതും ഇ-വേ ബില്ലിൽ വ്യക്തമാക്കിയിരിക്കണം. പക്ഷേ, സ്വർണത്തിന് ഇതൊന്നും വേണ്ടാ. ആകെവേണ്ടത്, ഇന്ന വ്യക്തിയെ അല്ലെങ്കിൽ സ്ഥാപനത്തെ കാണിക്കാൻ കൊണ്ടുപോകുന്നതാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചാൽ മതി. ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ കള്ളക്കടത്ത് സ്വർണമാണ്. രാജ്യത്തേക്കുവരുന്ന 1000 ടൺ സ്വർണത്തിൽ 200-250 ടൺ കള്ളക്കടത്താണ്. ഇതിന്റെ വില ഏതാണ്ട് 80,000 കോടിരൂപവരും. കസ്റ്റംസിന്റെ കടമ്പ കഴിഞ്ഞാൽ കണ്ടുപിടിക്കുക ഏതാണ്ട് അസാധ്യമാക്കുന്നത് ജി.എസ്.ടി. നിയമത്തിലെ പഴുതാണ്. ഒട്ടേറെ ചർച്ചയ്ക്കുശേഷം ഉണ്ടാക്കിവെച്ചത്. തുടക്കംമുതലേ കേരളം ഇതിനെ എതിർത്തെങ്കിലും ഫലമുണ്ടായില്ല. ജി.എസ്.ടി. വന്നതിനുശേഷം സ്വർണനികുതി വരുമാനം ഗണ്യമായി കുറഞ്ഞപ്പോൾ കേരളം ഈ പ്രശ്നം വീണ്ടും കൗൺസിലിൽ ഉയർത്തി. ഗുജറാത്ത്, യു.പി. സർക്കാരുകളുടെ നേതൃത്വത്തിൽ ബി.ജെ.പി. സംസ്ഥാനങ്ങൾ ശക്തമായി എതിർത്തു. സ്വർണത്തിന്റെ നീക്കം പുറത്തറിഞ്ഞാൽ സുരക്ഷിതത്വപ്രശ്നം സൃഷ്ടിക്കും എന്നതായിരുന്നു അവരുടെ വാദം. ഇ-വേ ബില്ലിനെ എതിർക്കുന്നതെന്തിന് തർക്കം മൂത്തപ്പോൾ ഇത് ചർച്ചചെയ്യാൻവേണ്ടി മന്ത്രിമാരുടെ ഉപസമിതി രൂപവത്കരിച്ചു. അതിനുശേഷം സമിതി രണ്ടുവട്ടം ചേർന്നു. യോജിച്ചൊരു തീരുമാനം ഉണ്ടാവില്ല എന്നതുകൊണ്ട് ഇരുചേരിയുടെയും അഭിപ്രായം റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചു. ജി.എസ്.ടി. കൗൺസിലിലെ ചർച്ച ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഇ-വേ ബിൽ വേണോ വേണ്ടയോ എന്നുതീരുമാനിക്കാനുള്ള അവകാശം അതത് സംസ്ഥാനങ്ങൾക്കുനൽകണമെന്ന വാദം അറ്റകൈയായി കേരളം ഉയർത്തിയിരിക്കയാണ്. സുരക്ഷിതത്വമാണ് പ്രശ്നമെങ്കിൽ ഉന്നത ഉദ്യോഗസ്ഥർക്കുമാത്രം ലഭ്യമാക്കുന്ന രീതിയിൽ സ്വർണത്തിന്റെ ഇ-വേ ബില്ലുകൾ പരിമിതപ്പെടുത്താമെന്നും പറഞ്ഞുനോക്കി. പക്ഷേ, ഫലമൊന്നുമുണ്ടായില്ല. ഇന്നും സ്വർണത്തിന് ഇ-വേ ബിൽ കൊണ്ടുവരുന്നതിനെ കേന്ദ്രസർക്കാരും ഗുജറാത്തുപോലുള്ള സംസ്ഥാനങ്ങളും എതിർക്കുന്നത് എന്തിനെന്ന് മനസ്സിലായിട്ടില്ല. അവർക്കുവേണ്ടെങ്കിൽ വേണ്ടാ. കേരളത്തിൽ നടപ്പാക്കുന്നതിനെ എതിർക്കേണ്ട കാര്യമെന്ത്? കള്ളക്കടത്തിനെ നാലായി തിരിക്കാം ഇത്രയും സ്വർണം ആര് കൊടുത്തയക്കുന്നു? ആർക്ക് കൊടുത്തയക്കുന്നു? എന്തിനുവേണ്ടി? ഈ ചോദ്യങ്ങളുമായി ബന്ധപ്പെടുത്തി കള്ളക്കടത്തിനെ നാലായി തിരിക്കാം. ഒന്ന്, 1990-നുമുമ്പ് ഇന്ത്യയുടെ ഔദ്യോഗിക വിദേശവിനിമയനിരക്കും യഥാർഥനിരക്കും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. ഉദാഹരണത്തിന് റിസർവ് ബാങ്ക് ഒരു ഡോളറിന് 18 രൂപയാണ് നൽകുക. പക്ഷേ, മാർക്കറ്റിൽ 25-ഉം 30-ഉം രൂപ നൽകാൻ തയ്യാറുള്ളവരുണ്ടായിരുന്നു. ഇതിന്മേൽക്കൂടി കണ്ണുവെച്ചുകൊണ്ട് സാധാരണക്കാരായ പ്രവാസികൾവരെ ഹവാല അല്ലെങ്കിൽ കുഴൽപ്പണംവഴിയാണ് നാട്ടിലേക്ക് സമ്പാദ്യം അയച്ചിരുന്നത്. വീട്ടിലുള്ള പ്രായമായവർ ബാങ്കിൽ കയറിയിറങ്ങേണ്ട. വീട്ടിൽ പണം എത്തിച്ചുകൊടുക്കും. ഇത് ഏതായാലും ഇപ്പോൾ നന്നേ കുറവാണ്. രണ്ട്, സ്വർണത്തിന് ജി.എസ്.ടി. മൂന്നുശതമാനമേയുള്ളൂ. താലിയുടെ കാര്യമെല്ലാം വൈകാരികമായി പറഞ്ഞാണ് ഇക്കണോമിക് അഡ്വൈസറുടെ റിപ്പോർട്ടിൽ അഞ്ചുശതമാനം നിർദേശിച്ചിരുന്ന സ്വർണ ജി.എസ്.ടി. മൂന്നുശതമാനമാക്കിയത്. പിന്നെ കേന്ദ്രസർക്കാർ എന്തുചെയ്തെന്നോ? സ്വർണം ഇറക്കുമതിയുടെമേൽ 12 ശതമാനം ചുങ്കമേർപ്പെടുത്തി. ഒരു കിലോഗ്രാം സ്വർണക്കള്ളക്കടത്ത് നടത്തിയാൽ ആറുലക്ഷംരൂപ നികുതിയിൽമാത്രം ലാഭംകിട്ടും. മൂന്ന്, ഇന്ന് സ്വർണത്തിൽ നല്ലപങ്കും കള്ളപ്പണം വെളുപ്പിക്കാൻ കൊണ്ടുവരുന്നതാണ്. വിദേശത്താണ് കള്ളപ്പണത്തിൽ നല്ലപങ്കും സൂക്ഷിക്കുന്നത്. ഇത് നിയമപരമായ മാർഗങ്ങളിലൂടെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലല്ലോ. അവിടെയാണ് സ്വർണത്തിന്റെ റോൾ. വിദേശത്ത് ഡോളർ നൽകിയാൽ ആ വിലയ്ക്കുള്ള സ്വർണം കള്ളക്കടത്തുകാർ നാട്ടിൽ എത്തിച്ചുതരും. കള്ളപ്പണക്കാർ നല്ല മാർജിൻ കൊടുക്കാൻ എപ്പോഴും തയ്യാറായിരിക്കുകയും ചെയ്യും. നാല്, തീവ്രവാദപ്രവർത്തനങ്ങൾക്കുപുറത്തുള്ള വിധ്വംസകശക്തികൾ പണം എത്തിച്ചുകൊടുക്കാനുള്ള മാർഗമാണ്. ഇന്ത്യയിലേക്കുള്ള കള്ളക്കടത്തിനെക്കുറിച്ച് പറയുമ്പോൾ ഗൾഫിനെക്കുറിച്ചാണ് പരാമർശിക്കുക. എന്നാൽ ഘാന, ടാൻസനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളും ഇന്ന് കള്ളക്കടത്തിൽ കണ്ണികളാണ്. എന്തിന് ലാറ്റിനമേരിക്കയിലെ ക്രിമിനൽ സംഘങ്ങൾവരെ ഡൊമിനിക്കൻ റിപ്പബ്ലിക്കുവഴി ഇന്ത്യയിലേക്ക് കള്ളക്കടത്ത് നടത്തുന്നുണ്ട്. ഈ സ്വർണം എങ്ങോട്ടുപോകുന്നു? കേരളംവഴിയുള്ള കള്ളക്കടത്ത് എത്രവരും? ഇന്ത്യയിലെ കള്ളക്കടത്തിന്റെ 15 ശതമാനം. ബാക്കി നല്ലപങ്കും കപ്പൽമാർഗവും നേപ്പാൾ തുടങ്ങിയ അതിർത്തിവഴി റോഡുമാർഗവുമാണ് വരുന്നത്. കള്ളക്കടത്തുസ്വർണം പിടികൂടാൻ കേരളത്തിലെ നികുതിവകുപ്പ് എന്തുചെയ്തുവെന്ന ചോദ്യം ചിലർ ഉന്നയിച്ചുകണ്ടു. എയർപോർട്ടുകൾ അല്ലെങ്കിൽ നേപ്പാൾപോലുള്ള അതിർത്തികൾവഴിയാണല്ലോ കള്ളക്കടത്ത്. അവിടെ നികുതിവകുപ്പിന് ഒരു സ്ഥാനവുമില്ല. സ്വർണം എയർപോർട്ടിന് പുറത്തുകടത്തിയാൽ പിന്നെ എവിടെ കൊണ്ടുപോകണമെങ്കിലും ഒരു രേഖയും വേണ്ടാ. സ്വർണം സംബന്ധിച്ച് ജി.എസ്.ടി. നിയമത്തിൽ രണ്ടുവകുപ്പാണുള്ളത്. ഒന്നാമത്തേത്, 129-ാം വകുപ്പ്. നികുതിവെട്ടിച്ചുള്ള സ്വർണം പിടിച്ചാൽ നികുതിയും തുല്യതുക പിഴയും അടച്ചാൽ ഉടമസ്ഥന് സ്വർണം വിട്ടുകൊടുക്കണം. രണ്ടാമത്തേത്, 130-ാം വകുപ്പ്. ഈ വകുപ്പ് സ്വർണം കണ്ടുകെട്ടുന്നതിനുള്ള അവകാശം നൽകുന്നുണ്ട്. പക്ഷേ, കേരള ഹൈക്കോടതി 2018-ൽ വിധിച്ചത്. ഇപ്രകാരം 129-ാം വകുപ്പ് പ്രകാരമുള്ള നികുതിയും പിഴയും ഒടുക്കിയില്ലെങ്കിൽമാത്രമേ 130-ാം വകുപ്പ് ഉപയോഗിച്ച് സ്വർണം കണ്ടുകെട്ടാൻ പാടുള്ളൂ. ഇതാണ് ഇന്ത്യയിൽ നിലവിൽ കേന്ദ്രവും സംസ്ഥാനസർക്കാരുകളും സ്വീകരിച്ചുവരുന്ന നടപടിക്രമം. കേന്ദ്ര നികുതിവകുപ്പ് സ്വർണം കണ്ടുകെട്ടിയ കേസ് ഇതുവരെ ഉണ്ടായിട്ടില്ല. ഒരു സംസ്ഥാനവും ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല. ഇതിനിടയിൽ മറ്റൊരു സംഭവവികാസം ഉണ്ടായിട്ടുണ്ട്. ഗുജറാത്ത് ഹൈക്കോടതിയുടെ 2019 ഡിസംബറിലെ വിധിയിൽ ഒരു ജഡ്ജി 130-ാം വകുപ്പ് ഉപയോഗിച്ച് കണ്ടുകെട്ടാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇതേകേസിൽ രണ്ടാമത്തെ ജഡ്ജി ഇതുസംബന്ധിച്ച് കൂടുതൽ സ്പഷ്ടീകരണം അധികൃതർ നൽകണമെന്നാണ് വിധിച്ചത്. ഈ വിധിയുടെ നിയമവശങ്ങൾ പരിശോധിച്ചുവരുകയാണ്. അതിനിടയിൽ ഗൗരവമായ ഒരു ചോദ്യമുണ്ട്. ഓരോ വർഷവും ഇന്ത്യയിലേക്കുവരുന്ന 1000 ടൺ സ്വർണം എങ്ങോട്ടുപോകുന്നു? കുറച്ചുഭാഗം സ്വർണബിസ്കറ്റായിത്തന്നെ കള്ളപ്പണക്കാർ സൂക്ഷിക്കുന്നു. ബാക്കി ഭൂരിഭാഗവും ആഭരണശാലകളിലേക്കാണ്. ഇരുനൂറോളം ടൺ നാം കയറ്റുമതി ചെയ്യുന്നു. ബാക്കി മുഴുവൻ സ്വർണവും ആഭരണങ്ങളായി നികുതിവെട്ടിപ്പുംനടത്തി സാധാരണക്കാർക്കുവിറ്റ് കാശാക്കുന്നു. ഇന്ത്യയിൽ വ്യക്തികളുടെ കൈയിലുള്ള സ്വർണം ചുരുങ്ങിയത് 20,000 ടൺ വരുമെന്നാണ് കണക്ക്. ഇതാവട്ടെ അമേരിക്ക, യൂറോസോൺ, ചൈന എന്നീ രാജ്യങ്ങളുടെ സ്വർണശേഖരത്തേക്കാൾ കൂടുതൽ വരും. എൻഫോഴ്സ്മെന്റിനെ ശക്തിപ്പെടുത്തിയപ്പോൾ 2019-20-ൽ സംസ്ഥാന നികുതിവകുപ്പ് 110 കിലോ സ്വർണം വാഹനപരിശോധനയിലൂടെ പിടിച്ചു. പക്ഷേ, നികുതിയും തുല്യമായ തുകയും അടച്ചാൽ സ്വർണം വിട്ടുകൊടുത്തേ പറ്റൂ. അങ്ങനെ 110 കിലോ സ്വർണത്തിലൂടെ ആകെ കിട്ടിയത് 2.8 കോടിരൂപമാത്രമാണ്. അത് കള്ളക്കടത്തുകാർക്ക് മൂക്കൽപ്പൊടി പോലെയേയുള്ളൂ. അതേസമയം, കസ്റ്റംസിനെപ്പോലെ സ്വർണം കണ്ടുകെട്ടാൻ നികുതിവകുപ്പിന് അവകാശമില്ല. എന്നിരുന്നാലും സ്വർണമേഖലയിലെ എൻഫോഴ്സ്മെന്റ് ശക്തിപ്പെടുത്തുന്നതിന് ഒട്ടേറെ നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. ഒരേസമയം 64 കടകൾ പരിശോധനനടത്തി മുഴുവൻ രേഖകളും ശേഖരിച്ചു. ഇവയുടെ വിശകലനത്തിന് ആറുസ്ക്വാഡുകൾ പ്രവർത്തിച്ചുവരുന്നു. കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ പരിശോധിക്കുന്നതിന് സിഡാക് വലിയ കാലതാമസം വരുത്തിയ പശ്ചാത്തലത്തിൽ ഇതിനായി നികുതി വകുപ്പിൽ ഒരു ഫോറൻസിക് ലാബുതന്നെ സ്ഥാപിച്ചു. എൻഫോഴ്സ്മെന്റിന് ഒരു ജോയന്റ് കമ്മിഷണറെ നിയോഗിച്ചു. ഇതിന്റെയൊക്കെ ഫലമായി സ്വർണനികുതി വരുമാനം 2018-19-ൽ 630 കോടി.

from money rss https://bit.ly/30ieIro
via IFTTT

സെന്‍സെക്‌സില്‍ 232 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 232 പോയന്റ് നേട്ടത്തിൽ 36704ലിലും നിഫ്റ്റി 70 പോയന്റ് ഉയർന്ന് 10810ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 492 ഓഹരികൾ നഷ്ടത്തിലുമാണ്. 80 ഓഹരികൾക്ക് മാറ്റമില്ല. ലോഹം, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് സൂചികകളുടെ കരുത്തിനുപിന്നിൽ. ഭാരതി ഇൻഫ്രടെൽ, ടാറ്റ സ്റ്റീൽ, ഒഎൻജിസി, ഗെയിൽ, ബജാജ് ഫിനാൻസ്, യുപിഎൽ, ബ്രിട്ടാനിയ, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. വിപ്രോ, ടിസിഎസ്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, എംആൻഡ്എം തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഐസിഐസിഐ ലൊംബാർഡ് ഉൾപ്പടെ 32 കമ്പനികളാണ് വെള്ളിയാഴ്ച പാദഫലങ്ങൾ പുറത്തുവിടുന്നത്.

from money rss https://bit.ly/2BavZu4
via IFTTT

കീറ്റോ’യും ‘സെലിബീസും’ സെലിബ്രിറ്റികൾ

കൊച്ചി: 'കീറ്റോ', 'സെലിബീസ്'... ഈ പേരുകൾ മനസ്സിലിട്ട് പൂട്ടിക്കോളൂ. സ്റ്റാർട്ടപ്പിൽനിന്ന് ലോകത്തെ മികച്ച സംരംഭങ്ങളിലേക്കു വളർന്ന ഫ്ളിപ്കാർട്ടിന്റെയും ബൈജൂസിന്റെയും പേടിഎമ്മിന്റെയും വഴിത്താരയിലാണീ മലയാളി സ്റ്റാർട്ടപ്പുകൾ. ലോകത്തെ മികച്ച ഭാവിസംരംഭങ്ങളെ കണ്ടെത്താനുള്ള അവസാന ഒമ്പതിൽ ഇടംപിടിച്ചിരിക്കുന്നു ഇവർ. തുർക്കിയിൽ നടക്കുന്ന 'സ്റ്റാർട്ടപ്പ് ഈസ്താംബൂൾ 2020'-ൽ 166 രാജ്യങ്ങളിൽനിന്നുള്ള 1.60 ലക്ഷം സ്റ്റാർട്ടപ്പുകളിൽനിന്നാണ് പുണെ ആസ്ഥാനമായ കീറ്റോയും കൊച്ചിയിലെ സെലിബീസും അവസാന റൗണ്ടിൽ എത്തിയത്. ഒക്ടോബറിലാണ് ഫൈനൽ റൗണ്ട്. വിദഗ്ധരടങ്ങുന്ന സമിതിയാണ് ഓരോ ഘട്ടത്തിലെയും തിരഞ്ഞെടുപ്പ് നടത്തുക. ഏതു സാഹചര്യത്തിലും ബിസിനസിന് പിടിച്ചുനിൽക്കാനാകുമോ, വളർച്ചസാധ്യത, സംരംഭത്തിൽ സ്ഥാപകരുടെ താത്പര്യവും പങ്കാളിത്തവും എന്നിവയാണ് പ്രധാനമായും വിലയിരുത്തുക. ആദ്യ മൂന്നിൽ ഇടംപിടിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ആഗോളനിക്ഷേപകരെ ലഭിക്കും. കീറ്റോ നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അടിസ്ഥാനമാക്കിയുള്ള കമ്പനി. കോട്ടയം കടുത്തുരുത്തി സ്വദേശി പി.എസ്. അമൽ തുടങ്ങി. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കേന്ദ്രസർക്കാരിനു വേണ്ടിയാണ് കീറ്റോ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഏറെ പഴക്കമുള്ള രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കി അതിന്റെ സാരാംശം നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാക്കുന്ന സംവിധാനം. സെലിബീസ് വീട്ടമ്മമാരെ സംരംഭക ലോകത്തെത്തിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ കൊച്ചി ആസ്ഥാനമായി തുടങ്ങിയ സ്റ്റാർട്ടപ്പ്. കൊച്ചി ഇൻഫോപാർക്കിൽ ജോലിചെയ്തിരുന്ന ഫൈസൽ എം. ഖാലിദും ഭാര്യ സുനിതയും ചേർന്ന് തുടങ്ങി. വീട്ടമ്മമാർ ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് ഉപഭോക്താക്കളെ കണ്ടെത്തുകയാണ് സെലിബീസ് ചെയ്യുന്നത്. ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുന്നവരുടെ പരിസരത്തുള്ള വീട്ടമ്മമാർ ഉണ്ടാക്കുന്ന വിഭവങ്ങളാണ് ആപ്പിൽ തെളിയുക. ഓരോ മാസവും വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടിൽ വരുമാനമെത്തും.

from money rss https://bit.ly/3eEl4q9
via IFTTT

അമേരിക്കയിൽ ട്വിറ്റര്‍വഴി ബിറ്റ്‌കോയിൻ തട്ടിപ്പ്: നഷ്ടമായത്‌ 89 ലക്ഷംരൂപ

അമേരിക്കൻ മൈക്രോബ്ലോഗിങ് സൈറ്റ്. ഉപയോക്താക്കൾക്ക് സന്ദേശങ്ങളിലൂടെ മറ്റുള്ളവരുമായി സംവദിക്കാം. ഈ സന്ദേശങ്ങളാണ് 'ട്വീറ്റുകൾ'. ന്യൂയോർക്ക്: ലോകത്തെ അതിസമ്പന്നരായ ജെഫ് ബെസോസ്, ബിൽ ഗേറ്റ്സ്, ഇലോൺ മസ്ക് തുടങ്ങിയവരുടെ ട്വിറ്റർ അക്കൗണ്ടിൽനിന്ന് ബിറ്റ് കോയിൻ ഇരട്ടിപ്പിച്ചുതരാം എന്ന സന്ദേശമയച്ച് ഹാക്കർമാർ. യു.എസ്. മുൻ പ്രസിഡന്റ് ബരാക് ഒബാമ, മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങിയവരുടെ അക്കൗണ്ടിൽനിന്നും സമാനമായ സന്ദേശം പോയി. മൂന്നുമണിക്കൂറിനുള്ളിൽ ആഗോളതലത്തിൽ 373 ട്വിറ്റർ ഉപോയോക്താക്കളിൽനിന്നായി 89 ലക്ഷം രൂപ (118,000 ഡോളർ) സന്ദേശത്തിൽ പറഞ്ഞിരുന്ന അക്കൗണ്ടിലേക്കെത്തി. ഏതെങ്കിലും സാമൂഹികമാധ്യമ സൈറ്റിലുണ്ടാകുന്ന ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായാണ് ഇതിനെ കണക്കാക്കുന്നത്. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ രണ്ടിനാണ് 1000 ബിറ്റ് കോയിൻ തന്നാൽ അരമണിക്കൂറിനുള്ളിൽ 2000 ആക്കിത്തരാം എന്നരീതിയിലുള്ള സന്ദേശം ഇവരുടെയെല്ലാം ട്വീറ്റായി പ്രത്യക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് കമ്പനി അന്വേഷണം തുടങ്ങിയതോടെ വെരിഫൈഡ് അക്കൗണ്ടുകളിൽനിന്നുപോലും പുതിയ ട്വീറ്റുകളിടാൻ കഴിയാത്ത സ്ഥിതിവന്നു. ഏകദേശം നാലുമണിക്കൂറിനുശേഷമാണ് ട്വിറ്ററിന് സേവനം പുനഃസ്ഥാപിക്കാനായത്. നുഴഞ്ഞുകയറ്റത്തിനുപിന്നിൽ ആരെന്നു കണ്ടെത്തിയിട്ടില്ല. എന്നാൽ, ഉത്തരകൊറിയയെയാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നതെന്ന് 'ന്യൂയോർക് ടൈംസ്' റിപ്പോർട്ട് ചെയ്തു. വീഴ്ച ഗുരുതരമാവുന്നത് ട്വിറ്ററിന്റെ ആഭ്യന്തരസംവിധാനത്തിൽ ഒരുഭാഗത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ഏതാനും മണിക്കൂറുകളെങ്കിലും ഹാക്കർമാർക്കു കഴിഞ്ഞു. ട്വിറ്ററിന്റെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുൾപ്പെടെ പ്രമുഖരാഷ്ട്രത്തലൻമാർ ട്വിറ്റർ ഉപയോഗിക്കുന്നവരാണ്. ഇവരുടെ അക്കൗണ്ടിൽ നുഴഞ്ഞുകയറി വ്യാജസന്ദേശം പരത്തിയാൽ അത് ആഗോളസുരക്ഷയെത്തന്നെ ബാധിക്കാമെന്ന് സൈബർസുരക്ഷാ വിദഗ്ധർ പറയുന്നു. ഇരയായ പ്രമുഖർ • ജെഫ് ബെസോസ് (ആമസോൺ മേധാവി) • ഇലോൺ മസ്ക് (സ്പെയ്സ്എക്സ്, ടെസ്ല കമ്പനികളുടെ സ്ഥാപകൻ) • ബിൽ ഗേറ്റ്സ് (മൈക്രോസോഫ്റ്റ് സ്ഥാപകൻ) • ബരാക് ഒബാമ (യു.എസ്. മുൻ പ്രസിഡന്റ്) • ജോ ബൈഡൻ (യു.എസ്. പ്രസിഡന്റ് സ്ഥാനാർഥി, മുൻ വൈസ് പ്രസിഡന്റ്) • കന്യേ വെസ്റ്റ് (ഹിപ്ഹോപ് ഗായകൻ) • കിം കർദാഷിയാൻ (ടി.വി. താരം) • മൈക്കൽ ബ്ലൂംബെർഗ് (മാധ്യമരംഗത്തെ അതികായൻ) • ഉബർ (ടാക്സി ആപ്) • ആപ്പിൾ (ടെക് കമ്പനി) ബിറ്റ്കോയിൻ ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയം. കംപ്യൂട്ടർഭാഷയിലുള്ള പ്രോഗ്രാം അല്ലെങ്കിൽ കോഡ് ആണിത്. ക്രിപ്റ്റോഗ്രഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിനാൽ ക്രിപ്റ്റോ കറൻസി എന്നും അറിയപ്പെടുന്നു. രാജ്യങ്ങളുടെ കേന്ദ്രബാങ്കുളോ ഇടനിലക്കാരോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര കറൻസി എന്ന ആശയത്തിൽനിന്നാണ് ഇതു രൂപംകൊണ്ടത്. ട്വിറ്റർ പറയുന്നത് ട്വിറ്ററിന്റെ ആഭ്യന്തരകംപ്യൂട്ടർ സംവിധാനങ്ങൾ പ്രാപ്യമായ ഒട്ടേറെ ജീവനക്കാരുടെ അക്കൗണ്ടുകളിലും കടന്നുകയറ്റമുണ്ടായി. ആഭ്യന്തരസംവിധാനങ്ങളുപയോഗിച്ചാണ് ബൈഡനുൾപ്പെടെയുള്ളവരുടെ അക്കൗണ്ടിലൂടെ ബിറ്റ് കോയിൻ ട്വീറ്റിട്ടത്. ട്വിറ്ററിന് ഇത് കഠിനദിനം. ഇതു സംഭവിച്ചതിൽ ഞങ്ങൾ അസ്വസ്ഥരാണ് -ജാക്ക് ഡോർസി, ട്വിറ്റർ ചീഫ് എക്സിക്യുട്ടീവ്

from money rss https://bit.ly/394HOON
via IFTTT

Kaduva Second Poster Is Out: Prithviraj Sukumaran's Mass Avatar Wins The Internet!

Kaduva Second Poster Is Out: Prithviraj Sukumaran's Mass Avatar Wins The Internet!
Prithviraj Sukumaran, the actor-filmmaker revealed the much-awaited second poster of his highly anticipated project Kaduva, recently. The actor's mass avatar in the promising poster is now winning the internet. The movie, which marks the comeback of popular filmmaker Shaji Kailas after

* This article was originally published here

ഐടി ഓഹരികള്‍ കുതിച്ചു: സെന്‍സെക്‌സ് 419 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഐടി, ഫാർമ, ബാങ്ക് ഓഹരികളുടെ കരുത്തിൽ തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 419.87 പോയന്റ് നേട്ടത്തിൽ 36,471.68ലും നിഫ്റ്റി 121.80 പോയന്റ് ഉയർന്ന് 10,740ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1058 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1512 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. ഇൻഫോസിസ്, ബിപിസിഎൽ, സിപ്ല, എംആൻഡ്എം, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, ടെക് മഹീന്ദ്ര, ഐടിസി, സീ എന്റെർടെയ്ൻമെന്റ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7ശതമാനം നേട്ടമുണ്ടാക്കിയപ്പോൾസ്മോൾ ക്യാപ് സൂചിക നേരിയനഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2ZzxaMW
via IFTTT

സ്വര്‍ണം നല്‍കിയത് 40%: നിക്ഷേപ ആസ്തികളുടെ ആദായം പരിശോധിക്കാം

വൈവിധ്യവത്കരണമെന്നാൽ നിക്ഷേപത്തിന്റെകാര്യത്തിൽ വ്യത്യസ്ത ആസ്തികളുടെ മികച്ചരീതിയിലുള്ള മിശ്രിതമാണ്. റിസ്ക് എടുക്കാനുള്ള ശേഷി, വയസ്സ്, സാമ്പത്തിക ലക്ഷ്യം പൂർത്തിയാക്കാനുള്ള കാലയളവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് നിക്ഷേ പദ്ധതികൾ തിരഞ്ഞെടുക്കുക. ഓഹരി, സ്ഥിരനിക്ഷേപം(ഡെറ്റ്), സ്വർണം തുടങ്ങിയവയാണ് വ്യത്യസ്ത നിക്ഷേപ ആസ്തികൾ. അത്യാവശ്യത്തിന് പണമായും കൈവശംസൂക്ഷിക്കുന്നു. ഈ ആസ്തികൾ വ്യത്യസ്ത കാലാവധികളിൽ എത്രയാണ് ആദായം നൽകിയതെന്നുനോക്കാം. ഓഹരി ദീർഘകാലയളവിൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നൽകാൻ കഴിവുള്ള മികച്ച പദ്ധതികളിലൊന്നായി ഓഹരി നിക്ഷേപം അറിയപ്പെടുന്നു. എന്നാൽ കോവിഡ് വ്യാപനംമൂലം ഓഹരി വിപണിയിലുണ്ടായ തിരുത്തൽ ദീർഘകാല നിക്ഷേപകരുടെ ആദായത്തെയും ബാധിച്ചു. ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് നിക്ഷേപകരെയും അത് പരിഭ്രാന്തരാക്കി. എന്നാൽ വിപണി ഉയരുന്നതുവരെ കാത്തിരുന്നാൽ മികച്ച നേട്ടം ഓഹരി നിക്ഷേപം സമ്മാനിക്കുമെന്നതിൽ സംശയമില്ല. സ്ഥിര നിക്ഷേപം ഡെറ്റ് മ്യൂച്വൽ ഫണ്ട് അല്ലെങ്കിൽ ബാങ്ക് സ്ഥിര നിക്ഷേപം എന്നിവ നിശ്ചിത ആദായം നൽകുന്നവയാണ്. പലിശ കുറവാണെങ്കിലും ഉറപ്പുള്ള ആദായംനൽകാൻ ബാങ്ക് സ്ഥിരനിക്ഷേപത്തിനാകും. അഞ്ചുലക്ഷം രൂപവരെയുള്ള എഫ്ഡിക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ഓഹരി മ്യച്വൽഫണ്ടിലെ വിവിധ വിഭാഗങ്ങളിലെ ഫണ്ടുകളേക്കാൾ ആദായം നിലവിൽ ബാങ്ക് നിക്ഷേപത്തിൽനിന്ന് ലഭിക്കും. അല്പംകൂടി റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ മ്യൂച്വൽ ഫണ്ടിന്റെ ഡെറ്റ് പദ്ധതികളിൽ നിക്ഷേപിച്ച് 10ശതമാനംവരെ ആദായം നേടാം. സ്വർണം കഴിഞ്ഞ ഒരുവർഷത്തെ ആദായം പരിശോധിക്കുകയാണെങ്കിൽ സ്വർണത്തിന്റെ അടുത്തെത്താൻ ഒരു നിക്ഷേപ പദ്ധതിക്കും കഴിയില്ല. ഒരുപവൻ സ്വർണത്തിന്റെ വില 36,000 രൂപയ്ക്കും മുകളിലെത്തിയിരിക്കുന്നു. ദേശീയ വിപണിയിലാണെങ്കിൽ 10ഗ്രാം തനിത്തങ്കത്തിന്റെ വില 50,000 രൂപയ്ക്കടുത്തായി. മറ്റ് നിക്ഷേപ ആസ്തികൾ നഷ്ടംനേരിടുമ്പോൾ സ്വർണം അതിന്റെ മികവുകാണിക്കും. അതുകൊണ്ടുതന്നെ മൊത്തം നിക്ഷേപത്തിൽ ചെറിയൊരുഭാഗം സ്വർണത്തിലുമാകാമെന്നുപറയുന്നത്. അടിയന്തരാവശ്യങ്ങൾക്കുള്ള പണം പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങൾക്കുള്ള പണം സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ മ്യൂച്വൽ ഫണ്ടിന്റെ ലിക്വിഡ് സ്കീമിലോ ആണ് നിക്ഷേപിക്കുക. എസ്ബി അക്കൗണ്ടിൽനിന്ന് ശരാശരി മൂന്നുശതമാനം ആദായം ലഭിക്കുമ്പോൾ ലിക്വിഡ് ഫണ്ടിൽനിന്ന് ഇത് അഞ്ചര ശതമാനംവരെയാണ്. Investments Asset 1 Week 1 Year 3 Year 5 Year Equity(Sensex) 1.18 7.22 4.27 4.90 Gold 0.92 40.83 24.06 14.48 Bank FD 3.30 5.50 5.70 5.70 Debt:Short Duration 0.30 9.24 6.29 7.20 Liquid Fund 0.06 5.07 6.31 5.57 Return as on 15 July 2020

from money rss https://bit.ly/3eG0l5u
via IFTTT

ഒരുമണിക്കൂറുകൊണ്ട് ഇന്‍ഫോസിസിലെ നിക്ഷേപകര്‍ക്ക് ലഭിച്ചത് 50,000 കോടിയിലേറെ രൂപ

വ്യാഴാഴ്ച ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങി ഒരുമണിക്കൂറിനകം ഇൻഫോസിസിലെ നിക്ഷേപകരുടെ കീശയിലായത് 50,000 കോടി രൂപയിലേറെ. പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതാണ് ഇൻഫോസിസിന്റെ ഓഹരി വിലകുതിക്കാനിടയാക്കിയത്. ഓഹരി വില 15ശതമാനത്തോളം ഉയർന്ന് 952 രൂപ നിലവാരത്തിലെത്തി. ബുധനാഴ്ച പുറത്തുവിട്ട പാദഫലത്തിൽ അറ്റാദായത്തിൽ 11.4ശതമാനം വർധനയാണ് കമ്പനി രേഖപ്പെടുത്തിയത്. കോവിഡ് വ്യാപനത്തിനിടയിലും വൻകിട കമ്പനികളിൽനിന്ന് കരാർ ലഭിച്ചതാണ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫോസിസിനെതുണച്ചത്. ജൂൺ 30ന് അവസാനിച്ച പാദത്തിൽ 4,233 കോടി രൂപയാണ് കമ്പനിയുടെ അറ്റലാഭം. കഴിഞ്ഞവർഷം ഇതേകാലയളവിൽ 3,798 കോടി രൂപയായിരന്ന സ്ഥാനത്താണിത്. മൊത്തംവരുമാനം 8.5ശതമാനമുയർന്ന് 23,665 കോടി രൂപയുമായി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യംകുറഞ്ഞതും കമ്പനിക്ക് നേട്ടമായി. മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് ബ്രോക്കിങ് സ്ഥാപനങ്ങൾ ഇൻഫോസിസിന്റെ ഓഹരിയുടെ ലക്ഷ്യവില ഉയർത്തിയിട്ടുണ്ട്.

from money rss https://bit.ly/2WlajTi
via IFTTT