121

Powered By Blogger

Saturday, 30 November 2019

ഇന്ധന വില കുതിക്കുന്നു; കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 77 രൂപ കടന്നു

കോഴിക്കോട്: രാജ്യത്ത് പെട്രോൾ വില വീണ്ടും ഒരുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. ഒരുമാസത്തിനിടെ രണ്ടുരൂപയുടെ വർധനവാണുണ്ടായത്. ഇതുപ്രകാരം മുംബൈയിൽ പെട്രോൾ ലിറ്ററിന് 80 രൂപ കടന്നു. കേരളത്തിൽ പെട്രോൾ വില ശരാശരി 77 രൂപ നിലവാരത്തിലെത്തി. തുടർച്ചയായ ദിവസങ്ങളിലെ വിലവർധനവാണ് പെട്രോൾ, ഡീസർ വില ഉയർന്ന നിലവാരത്തിലെത്താൻ കാരണം. തിരുവനന്തപുരത്താണ് ഉയർന്നവില 78.23 രൂപ. കൊച്ചയിൽ 76.75 രൂപയും കോഴിക്കോട് 77.05 രൂപയുമാണ് വില. മറ്റ് നഗരങ്ങളിലെ പെട്രോൾ വില ആലപ്പുഴ-77.10 വയനാട്-77.71 കണ്ണൂർ-77 കാസർകോഡ്-77.66 കൊല്ലം-77.75 കോട്ടയം-77.09 മലപ്പുറം-77.38 പാലക്കാട്-77.69 പത്തനംതിട്ട-77.49 തൃശ്ശൂർ-77.25 ഡീസൽ വിലയും 70 നിലവാരത്തിലെത്തി. തിരുവനന്തപുരത്ത് ഡീസൽ വില ലിറ്ററിന് 70.75 രൂപയാണ്. കൊച്ചിയിൽ 69.35 രൂപയും കോഴിക്കോട് 69.66 രൂപയുമാണ്. മറ്റ് നഗരങ്ങളിലെ ഡീസൽവില ആലപ്പുഴ-69.68 രൂപ വയനാട്-70.23 കണ്ണൂർ-69.61 കാസർകോഡ്-70.23 കൊല്ലം-70.30 കോട്ടയം-69.67 മലപ്പുറം-69.97 പാലക്കാട്-70.24 പത്തനംതിട്ട-70.05 തൃശ്ശൂർ-69.82

from money rss http://bit.ly/2L9FzyW
via IFTTT

ഹാള്‍മാര്‍ക്കിങ്: ഉപഭോക്താവിനും വില്‍പനക്കാര്‍ക്കും ഗുണകരം: എം.പി. അഹമ്മദ്

കോഴിക്കോട്: സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തുമ്പോൾ ബി. ഐ. എസ് ഹാൾമാർക്കിംഗ് നടത്തി പരിശുദ്ധി ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ നിബന്ധന ഉപഭോക്താക്കളുടെ അവകാശത്തെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ സ്വർണ്ണ വിൽപന മേഖലയ്ക്ക് കൂടുതൽ കരുത്തു പകരുന്നതും കൂടിയാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. രാജ്യത്തെ സ്വർണ്ണ വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയവും വളരെ അത്യാവശ്യവുമായ ഒരു നടപടിയാണിത്. സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പ് വരുത്തുന്നതിനായി ബി. ഐ. എസ് ഹാൾമാർക്കിംഗ് സംവിധാനം ഏറ്റവും ആദ്യം നടപ്പാക്കിയ ജ്വല്ലറി ഗ്രൂപ്പാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്. ഉപഭോക്താവ് ചെലവഴിക്കുന്ന പണത്തിന് പൂർണ്ണ മൂല്യവും ആഭരണത്തിന് പരിശുദ്ധിയും ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കിയത്. ഇപ്പോൾ രാജ്യ വ്യാപകമായി ബി. ഐ. എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതോടെ പരിശുദ്ധിയുള്ള സ്വർണ്ണമെന്ന ഉപഭോക്താക്കളുടെ അവകാശത്തോടൊപ്പം പൂർണ്ണമായി നിലകൊള്ളുകയാണ് സർക്കാർ ചെയ്യുന്നത്. ഇത് സ്വർണ്ണത്തിന് ഡിമാന്റ് വർധിപ്പിക്കുകയും സ്വർണ്ണ വ്യാപാര മേഖലയിൽ ഉണർവ്വ് സൃഷ്ടിക്കുകയും ചെയ്യും.- എം.പി അഹമ്മദ് പറഞ്ഞു. സ്വർണ്ണാഭരണങ്ങൾ യാതൊരു മാനദണ്ഡവുമില്ലാതെ വിൽപന നടത്തുന്നത് തടയാൻ ബി. ഐ. എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതിലൂടെ കഴിയും. പരിശുദ്ധിയിൽ തട്ടിപ്പ് നടത്തിക്കൊണ്ട് ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഏർപ്പാട് വലിയ തോതിൽ സ്വർണ്ണ വ്യാപാര മേഖലയിൽ നിലനിൽക്കുന്നുണ്ട്. സ്വർണ്ണ വ്യാപാര മേഖലയെ ആകെ തകർക്കുന്ന ഇത്തരം പ്രവണതകളെ ഇല്ലാതാക്കാൻ സർക്കാർ ഇപ്പോൾ കൊണ്ടു വരുന്ന നടപടിയിലൂടെ കഴിയും. സ്വർണ്ണകള്ളക്കടത്തിനും ഒരു പരിധി വരെ തടയിടാനാകും. സംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ജ്വല്ലറികളെ സംബന്ധിച്ചിടത്തോളം വ്യാപാര വളർച്ചയിലേക്കുള്ള വളരെ ഗുണകരമായ നടപടിയാണിത്- അദ്ദേഹം പറഞ്ഞു. ബി. ഐ. എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കിക്കൊണ്ടുള്ള നടപടിയിലേക്ക് കടക്കുമ്പോൾ വ്യാജ ഹാൾമാർക്കിംഗ് നടക്കാനുള്ള സാധ്യതകളും സർക്കാർ മുൻകൂട്ടി കാണേണ്ടതുണ്ട്. ഇത് തടയാനായി ആഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനം കർശനമായി നടപ്പാക്കുകയും ബാർ കോഡ് സംവിധാനം കൊണ്ടുവരികയും വേണം. ബി. ഐ. എസ് ഹാൾമാർക്കിംഗ് നടത്തിയ ആഭരണങ്ങളുടെ പരിശുദ്ധിയെക്കുറിച്ചും അതിന്റെ വിശ്വാസ്യതയെക്കുറിച്ചും സർക്കാർ രാജ്യ വ്യാപകമായി തന്നെ ജനങ്ങൾക്കിടയിൽ ബോധവത്ക്കരണ ക്യാമ്പയിൻ നടത്തുകയും ചെയ്യേണ്ടതുണ്ടെന്നും എം. പി. അഹമ്മദ് പറഞ്ഞു.

from money rss http://bit.ly/37R5Z2l
via IFTTT