121

Powered By Blogger

Friday, 30 April 2021

984 പോയന്റ് തകർന്ന് സെൻസെക്‌സ് : നിഫ്റ്റി 14,650ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ദലാൾ സ്ട്രീറ്റ് കരടികൾ കീഴടക്കി. തുടർച്ചയായി നാലുദിവസത്തെ നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിവസം ഓഹരി വിപണി കൂപ്പുകുത്തി. ഏഷ്യൻ വിപണികളിലെ നഷ്ടവും കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുത്തനെ ഉയരുന്നതും വിപണിയുടെ ആത്മവിശ്വാസം കെടുത്തി. കനത്ത വില്പന സമ്മർദത്തിൽ സൂചികകൾക്ക് രണ്ടുശതമാനത്തോളം പോയന്റ് നഷ്ടമായി. നിഫ്റ്റി ബാങ്ക് സൂചിക മൂന്നുശതമാനവും എഫ്എംസിജി, ഓട്ടോ, ഐടി സൂചികകൾ 1.5ശതമാനംവീതവും നഷ്ടംനേരിട്ടു. അതേസമയം, ഫാർമ സൂചിക ഒരുശതമാനം നേട്ടത്തോടെ റെക്കോഡ് കുറിക്കുകയുംചെയ്തു. നിഫ്റ്റി 264 പോയന്റ് നഷ്ടത്തിൽ 14,631ലും സെൻസെക്സ് 983.5 പോയന്റ് താഴ്ന്ന് 48,782ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, അദാനി പോർട്സ്, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. ഒഎൻജിസി, കോൾ ഇന്ത്യ, ഡിവീസ് ലാബ്, ഗ്രാസിം, ഐഒസി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ബിപിസിഎൽ, സിപ്ല, ടാറ്റ സ്റ്റീൽ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. Nifty ends below 14,650, Sensex falls 983 pts

from money rss https://bit.ly/2QLwl23
via IFTTT

ലോകത്തെ കരുത്തുറ്റ ഇൻഷുറൻസ് ബ്രാൻഡുകളിൽ എൽ.ഐ.സി മൂന്നാമതെത്തി

രാജ്യത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എൽഐസി ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളുടെ പട്ടികയിൽ മൂന്നാമതായി ഇടംപിടിച്ചു. മൂല്യേറിയ പത്താമത്തെ ഇൻഷുറൻസ് ബ്രാൻഡുമായി. ലണ്ടൻ ആസ്ഥാനമായുള്ള കൺസൽട്ടൻസി സ്ഥാപനമായ ബ്രാൻഡ് ഫിനാൻസിന്റതാണ് വിലയിരുത്തൽ. ബ്രാൻഡ് ഫിനാൻസിന്റെ റിപ്പോർട്ട് പ്രകാരം എൽഐസിയുടെ ബ്രാൻഡ് മൂല്യം 6.8ശതമാനം വർധിച്ച് 8.65 ബില്യൺ ഡോളറായി. പത്ത് കമ്പനികളിൽ ഏറെയും കയ്യടക്കിയിട്ടുള്ളത് ചൈനീസ് ബ്രാൻഡുകളാണ്. രണ്ട് യുഎസ് കമ്പനികളും ഫ്രാൻസ്, ജർമനി, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള ഓരോ കമ്പനികളുമാണ് പത്തിൽ ഇടംപിടിച്ചത്. ചൈനയിലെ പിങ്ആൻ ഇൻഷുറൻസ് ആണ് ഒന്നാം സ്ഥാനത്ത്. 44 ബില്യൺ ഡോളറാണ് ബ്രാൻഡ് മൂല്യം. 22 ബില്യണുമായി ചൈന ലൈഫ് ഇൻഷുറൻസ് രണ്ടാംസ്ഥാനത്തുണ്ട്. ജർമനിയിലെ അലയൻസിന് 20 ബില്യണും ഫ്രാൻസിന്റെ എഎക്സ്എയ്ക്ക് 17 ബില്യണും ചൈനയിലെ പസഫിക് ഇൻഷുറൻസ് കമ്പനിക്ക് 15 ബില്യണും ചൈനയിലെതന്നെ എഐഎയ്ക്ക് 14 ബില്യണം യുഎസ് ഗവ. എംപ്ലോയീസ് ഇൻഷുറൻസ് കമ്പനിക്ക് 11 ബില്യണും യുഎസ് പ്രോഗസീവ് കോർപറേഷന് 8.8 ബില്യണും എൽഐസിക്ക് 8.65 ബില്യണുമാണ് മൂല്യം. കരുത്തുറ്റ ബ്രാൻഡുകളിൽ ഇറ്റലിയിലെ പോസ്റ്റെ ഇറ്റാലെയിനെയാണ് മുന്നിൽ. സ്പെയിനിലെ മാപ്ഫ്രെ, ഇന്ത്യയിലെ എൽഐസി, ചൈനയിലെ പിങ്ആൻ, സൗത്ത് കൊറിയയിലെ സാംസങ് ലൈഫ് ഇൻഷുറൻസ് എന്നീ കമ്പനികൾ യഥാക്രമം അഞ്ചുസ്ഥാനങ്ങൾക്ക് അർഹരായി. LIC 10th most-valuable insurance brand, third most-strongest globally

from money rss https://bit.ly/2Shgc4T
via IFTTT

കോവിഡ് വ്യാപനം: റബർ വിപണി അനിശ്ചിതത്വത്തിലേക്ക്

കോവിഡ് രണ്ടാംതരംഗത്തിന്റെ പ്രതിഫലനങ്ങൾ സ്വാഭാവിക റബറിന്റെ വിപണിയിൽ കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ ആർഎസ്എസ് 4 ഇനം റബറിന് ആറാഴ്ചയിലെ ഏറ്റവും കുറഞ്ഞ വിലയാണു രേഖപ്പെടുത്തിയത്. കോവിഡ് 19 രോഗബാധയിലുണ്ടായ വർധനയും ഡിമാന്റ് കുറയുമോയെന്ന ആശങ്കയും വിപണിയെ ബാധിച്ചു. വരുംനാളുകളിൽ കോവിഡ് മഹാമാരിയുടെ വ്യാപനം ഉയർത്തുന്ന ആശങ്കകളും സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ഉൽക്കണ്ഠകളും വിപണികളെ മൊത്തത്തിൽ ബാധിച്ചേക്കും. ആർഎസ്എസ് 4 ഇനം റബ്ബറിന്റെ വില കിലോവിന് 168 രൂപ എന്നത് സമീപകാലത്തെ ഏറ്റവും അനുകൂല വിലയായിത്തീരാം. സ്വാഭാവിക റബറിന്റെ ഉൽപാദനത്തിൽ തായ്ലന്റ്, ഇന്തൊനീഷ്യ, വിയറ്റ്നാം, ചൈന, കോട് ഡി അവോയിർ എന്നീ രാജ്യങ്ങൾക്കു പിന്നിലായി ലോകത്ത് ആറാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ആഗോള ഉൽപാദനത്തിന്റെ 5.1 ശതമാനം ഇന്ത്യയിൽ നിന്നാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വാഭാവിക റബർ ഉൽപാദിപ്പിക്കുന്നത് കേരളത്തിലാണ്. ത്രിപുര, കർണാടക, ആസ്സാം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ തൊട്ടു പിന്നിലുണ്ട്. റബർ ഉപഭോഗത്തിന്റെ കാര്യത്തിൽ ഇന്ത്യ ചൈനയ്ക്കുപിന്നിൽ രണ്ടാംസ്ഥാനത്തു നിൽക്കുന്നു. ആഗോള ഉപഭോഗത്തിന്റെ 8.4 ശതമാനം ഇന്ത്യയിലാണ്. കോവിഡ് വ്യാപനം കാരണം ഈവർഷം റബർ ഉത്പാദനത്തിൽ ഇടിവു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. റബർ ബോർഡ് പ്രസിദ്ധീകരിച്ച 2020 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കുകളനുസരിച്ച് സ്വാഭാവിക റബറിന്റെ ഉൽപാദനത്തിൽ മുൻ വർഷത്തെയപേക്ഷിച്ച് ഏഴുശതമാനം കുറവു രേഖപ്പെടുത്തി. കൂടിയ ഉൽപാദന മാസങ്ങൾകൂടി കണക്കിലെടുത്താലും 2019-20 വർഷത്തെ ഉൽപാദനലക്ഷ്യം കൈവരിക്കുന്നകാര്യം സംശയമാണ്. വാഹന വിൽപനയിലെ കുറവും സാമ്പത്തിക വളർച്ചയുടെ കാര്യത്തിലെ ആശങ്കകളും സ്വാഭാവിക റബറിന്റെ ഡിമാന്റിനെ ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ സൊസൈറ്റി നൽകുന്ന കണക്കുകളനുസരിച്ച് 2019-20 സാമ്പത്തിക വർഷം രാജ്യത്തെ മൊത്തം വാഹന ഉൽപാദനം 14.73 ശതമാനം ഇടിഞ്ഞ് 26362282 ആയിത്തീർന്നു. യാത്രാ വാഹനങ്ങളുടെ വിൽപന 18 ശതമാനത്തോളവും കൊമേഴ്സ്യൽ വാഹനങ്ങളുടേത് 28 ശതമാനവും കുറഞ്ഞു. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ വിൽപനയിൽ യഥാക്രമം 9.9 ശതമാനവും 17.78 ശതമാനവും കുറവുരേഖപ്പെടുത്തി. സ്വാഭാവിക റബർ ഉൽപാദനം 2012-13 സാമ്പത്തികവർഷം ഇന്ത്യയിൽ 9 ലക്ഷം ടൺ എന്ന സർവകാല റിക്കാർഡിലെത്തിയിരുന്നു. പിന്നീട് വിലയിലുണ്ടായ കുറവും വളരെക്കാലം താഴ്ന്ന വില തുടർന്നതും ഉൽപാദനച്ചിലവിലെ വർധനയും ഉൽപാദകരിൽ താൽപര്യരാഹിത്യം ഉണ്ടാക്കി. മറ്റു രാജ്യങ്ങളിൽ അത്യുൽപാദനമോ, മതിയായ അളവിലുള്ള ഉൽപാദനമോ നടന്നതിനാൽ ആഗോളവിപണിയിൽ ആവശ്യത്തിനു റബർ എത്തുന്നതും പ്രാദേശിക വിപണികളേക്കാൾ കുറഞ്ഞ വില നിലനിൽക്കുന്നതും കൂടിയ തോതിലുള്ള ഇറക്കുമതിയും ഇന്ത്യൻ വിപണിയെ ബാധിച്ചു. ഇതിനുപുറമേ 2018ലെ അനുകൂലമല്ലാത്ത കാലാവസ്ഥയും ഫംഗസ് വ്യാപനവും രാജ്യത്ത് സ്വാഭാവിക റബർ ഉൽപാദനത്തെ ബാധിക്കുയുണ്ടായി. എന്നാൽ 2019-20ൽ 9.4 ശതമാനം വർധനയിൽ 7120000 ടൺ ഉൽപാദിപ്പിച്ചുകൊണ്ട് മുൻ സാമ്പത്തിക വർഷത്തെ പ്രതികൂലവളർച്ചയെ മറി കടക്കുകയും ചെയ്തു. റബർ ബോർഡിന്റെ കണ്ടെത്തൽ അനുസരിച്ച് ടാപിംഗ് നടക്കുന്ന പ്രദേശങ്ങളുടെ വിസ്തൃതിയിലുണ്ടായ 40000 ഹെക്ടറിന്റെ വർധന, ടാപിംഗ് ഇല്ലാത്ത 4000 ഹെക്ടറിലെ വിളവെടുപ്പ്, മഴ സംരക്ഷിത മേഖലയുടെവർധന, മുൻവർഷത്തെയപേക്ഷിച്ച് മെച്ചപ്പെട്ട കാലാവസ്ഥ, റബറിന്റെ താരതമ്യേന കൂടിയ വില, കേരള സർക്കാർ നൽകിയ ഉൽപാദന ആനുകൂല്യങ്ങൾ എന്നീ ഘടകങ്ങളാണ് ഉൽപാദന വർധനയിലേക്കു നയിച്ചത്. 2020 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ രാജ്യത്തെ റബർ ഉപഭോഗം മുൻവർഷം ഇതേ കാലയളവിലെ 7.53 ലക്ഷം ടണ്ണിൽ നിന്ന് 6.45 ലക്ഷം ടണ്ണായി കുറഞ്ഞു. കോവിഡ് വ്യാപനവും തുടർന്ന് 2021 സാമ്പ്ത്തിക വർഷത്തിന്റെ തുടക്കത്തിൽ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിലുണ്ടായ താൽക്കാലിക വിരാമവും സ്വാഭാവിക റബറിന്റെ ഡിമാന്റിനെ ഗുരുതരമായി ബാധിച്ചു. എന്നാൽ, പ്രതിമാസ ഉപഭോഗത്തിന്റെ കണക്കുകൾ പരിഗണിക്കുമ്പോൾ വർഷാരംഭത്തിലെ താഴ്ചയ്ക്കുശേഷം തിരിച്ചുവരവ് ദൃശ്യമായിരുന്നു. വാഹന മേഖല വീണ്ടും ഉണരുമെന്ന പ്രതീക്ഷയാണിതിനുകാരണം. എന്നാൽ റബർ ഉൽപന്നങ്ങളുടെ മേഖലയിൽ നിന്നുള്ള കണക്കുകൾ പ്രതികൂലമായിരുന്നു. രാജ്യം കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗവുമായി മൽപ്പിടുത്തം നടത്തുന്നതിന്റെ അനിശ്ചിതത്വം വിപണിയിൽ പ്രകടമാണ്. കൊറോണ വൈറസ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക വളർച്ചാ വേഗത്തിന്റെ കാര്യത്തിൽ ഉണ്ടാകുന്ന ആശങ്ക സ്വാഭാവിക റബറിന്റെ ഡിമാന്റിനെ ബാധിച്ചേക്കാം. ഉൽപാദനക്കുറവിന്റെ സീസൺ അവസാനിക്കുകയാണ്. ആപേക്ഷികമായി കൂടുതലുള്ള സ്വാഭാവിക റബറിന്റെ വിലയും ആർഐപിഎസ് പ്രകാരം കുറഞ്ഞ താങ്ങുവിലയിലുണ്ടായ വർധനയും ഉൽപാദനം വർധിപ്പിക്കാൻ കർഷകരെ പ്രേരിപ്പിക്കും. ഇതിന്റെ സമ്മർദ്ദം സ്വാഭാവിക റബറിന്റെ വിലയിൽ അനുഭവപ്പെടും. തെക്കു പടിഞ്ഞാറൻ മൺസൂണിന്റെ ആഗമനവും തീവ്രതയും വ്യാപനവും, ആഗോളതലത്തിൽ സ്വാഭാവിക റബറിന്റെ വിതരണവും ഡിമാന്റും വിലയിലെ ഏറ്റക്കുറച്ചിലുകളും, വാഹന വിൽപന, എണ്ണവിലയിലെ വ്യതിയാനങ്ങൾ തുടങ്ങിയ ഘടകങ്ങളും വരുംനാളുകളിൽ വിപണിയെ സ്വാധീനിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് അനലിസ്റ്റാണ് ലേഖിക)

from money rss https://bit.ly/3xLNRUC
via IFTTT

കോവിഡ് കാഷ്‌ലെസ് ചികിത്സ: ഒരുമണിക്കൂറിനകം ഇൻഷുറൻസ് കമ്പനികൾ തീരുമാനം അറിയിക്കണം

മുംബൈ: അപേക്ഷ ലഭിച്ച് ഒരുമണിക്കൂറിനകം കാഷ്ലെസ് ചികിത്സ സംബന്ധിച്ച് തീരുമാനമറിയിക്കണമെന്ന് ജനറൽ, ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് ഇൻഷുറൻസ്റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി നിർദേശംനൽകി. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ടാണ് ഐആർഡിഎഐയുടെ നിർദേശം. കിടത്തിചികിത്സയുളളവരുടെ അന്തിമ ബില്ല് സ്വീകരിച്ച് ഒരുമണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്നും ഇൻഷുറൻസ് റെഗുലേറ്ററുടെ അറയിപ്പിൽ പറയുന്നു. ചികിത്സയ്ക്കുശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നതിൽ ഒരുകാരണവശാലും കാലതാമസമുണ്ടാകരുതെന്ന ഡൽഹി ഹൈക്കോടതിയുടെ നിർദേശത്തെതുടർന്നാണ് ഇടപെടൽ. കാഷ്ലെസ് ചികിത്സയുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കുന്നതുവരെ ഡിസ്ചാർജ് നീട്ടിക്കൊണ്ടുപോകരുത്. ഡിസ്ചാർജ് നടപടിക്രമങ്ങൾ വേഗത്തിൽ തീർപ്പാക്കി ബെഡ്ഡുകൾ ലഭ്യമാക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. പോളിസി ഉടമകൾക്ക് വ്യവസ്ഥ പ്രകാരം കോവിഡുമായി ബന്ധപ്പെട്ടോ അല്ലാതെയോഉള്ള കാഷ്ലെസ് ചികിത്സ ലഭ്യമാക്കണമെന്നും നെറ്റ് വർക്കിലുള്ള ആശുപത്രികളോട് നേരത്തെ ഐആർഡിഎഐ ആവശ്യപ്പെട്ടിരുന്നു. കാഷ്ലെസ് ചികിത്സാസൗകര്യം ചില ആശുപത്രികൾ നൽകുന്നില്ലെന്ന ആരോപണമുയർന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇക്കാര്യത്തിൽ ഇൻഷുറൻസ് റെഗുലേറ്റർ ഇടപെടണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. Decide on cashless Covid treatment in an hour: Irdai

from money rss https://bit.ly/2RcGyUS
via IFTTT