അബുദാബിയിലെ ഒരുവിദേശ കമ്പനിയിൽ അക്കൗണ്ടന്റാണ് സുനിൽകുമാർ. രണ്ടുലക്ഷത്തിലേറെ ശമ്പളയിനത്തിൽ പ്രതിമാസം ലഭിക്കുന്നു. 45 വയസ്സാണ് പ്രായം. കോവിഡ് ആദ്യമായി വ്യാപിച്ച 2020ൽ ജോലി പോകുമോയെന്ന ആശങ്കയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചില്ലെന്നുമാത്രമല്ല, ജോലിക്കയറ്റവും ശമ്പളവർധനവും ലഭിക്കുകയുംചെയ്തു. 2020ലെ തകർച്ചക്കുശേഷം വിപണി കുതിക്കാൻ തുടങ്ങിയപ്പോഴാണ്, ഇങ്ങനെ പോയാൽപറ്റില്ല ഭാവിയിലേക്ക് നിക്ഷേപം കരുതിവെക്കണമെന്ന ചിന്ത സുനിൽകുമാറിനുണ്ടായത്. ഫ്രീഡം @ 40 എന്ന ടാഗ് ലൈനിൽ ഈകോളത്തിൽ തുടക്കമിട്ട കാമ്പയിനാണ് അതിന് പ്രേരണയായത്. ഉടനെതന്നെ ഡീമാറ്റ് അക്കൗണ്ടെടുത്തു. സമൂഹമാധ്യമങ്ങളും...