121

Powered By Blogger

Thursday, 22 April 2021

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,840 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 240 രൂപകുറഞ്ഞ് 35,840 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപകുറഞ്ഞ് 4480 രൂപയുമായി. 36,080 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനംകൂടി 1,787.11 ഡോളർ നിലവാരത്തിലെത്തി. ഈയാഴ്ച 0.6ശതമാനമാണ് വിലയിലുണ്ടായ വർധന. അതിസമ്പന്നരുടെ നികുതി വർധിപ്പിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചതോടെ യുഎസിലെ ട്രഷറി ആദായത്തിൽ കുറവുണ്ടായി. ഡോളർ ദുർബലമാകുകകയുംചെയ്തു. ഇക്കാരണങ്ങളാണ് ആഗോള വിപണിയിൽ സ്വർണവില വർധിക്കാനിടയാക്കിയത്. കഴിഞ്ഞദിവസത്തെ ഇടിവിനുശേഷം കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിൽ 0.32ശതമാനം വർധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,927 രൂപയായി.

from money rss https://bit.ly/2QRv2yk
via IFTTT

കല്യാണ്‍ ജൂവലേഴ്സ് പത്തനംതിട്ടയില്‍ പുതിയ ഷോറൂം തുറക്കുന്നു

പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് പത്തനംതിട്ടയിൽ പുതിയ ഷോറൂം തുടങ്ങുന്നു. നഗരത്തിലെ പ്രധാന കേന്ദ്രമായ കെ.പി. റോഡിലാണ് പുതിയ ഷോറൂം. കേരളത്തിലെ കല്യാണിൻറെ പത്തൊൻപതാമത്തെ ഷോറൂമാണിത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഏപ്രിൽ24-ന് രാവിലെ പത്തിന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാൺരാമൻ ഷോറൂമിൻറെ ഉദ്ഘാടനം വിർച്വലായി നിർവഹിക്കും. ഉദ്ഘാടനത്തിൻറെ ഭാഗമായി കല്യാൺ ജൂവലേഴ്സ് സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ50ശതമാനം വരെ ഇളവും ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ25ശതമാനം വരെ ഇളവും അൺകട്ട്,പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ20ശതമാനം വരെ ഇളവും പ്രഖ്യാപിച്ചു. കൂടാതെ,ഉപയോക്താക്കൾക്ക് സ്വർണത്തിൻറെ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. മേയ്30വരെയാണ് ഈ ഓഫറിൻറെ കാലാവധി. തൃശൂരിൽ1993-ൽ ആദ്യഷോറൂം തുടങ്ങിയതുമുതൽ വിശ്വാസ്യതയും സുതാര്യതയും അടിസ്ഥാനമാക്കിയാണ് കല്യാൺ ജൂവലേഴ്സ് ബ്രാൻഡ് വളർന്നുവന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ നവീനമായ വ്യത്യസ്ത കാര്യങ്ങൾ അവതരിപ്പിച്ചതിലൂടെ ജെംസ്,ആഭരണ വ്യവസായരംഗത്തെത്തന്നെ രൂപാന്തരപ്പെടുത്താൻ സാധിച്ചു. ഇന്ന് ഇന്ത്യയിലെമ്പാടുമായി107ഷോറൂമുകളിലൂടെ ഉപയോക്താക്കൾക്ക് വ്യക്തിഗതവും സേവന സന്നദ്ധവുമായ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുകയാണ്. സുതാര്യമായിരിക്കാനുള്ള പരിശ്രമങ്ങൾക്ക് കേരളത്തിലെ ഉപയോക്താക്കൾ നല്കിയ പിന്തുണയും അഭിനന്ദനവുമാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേയ്ക്ക് എത്താൻ ഞങ്ങൾക്ക് പ്രേരിപ്പിച്ചതും പ്രോത്സാഹനം നല്കിയതെന്നും ടി.എസ്. കല്യാണരാമൻ ചൂണ്ടിക്കാട്ടി. പുതിയ നിക്ഷേപം വഴി കേരളത്തിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കാനും ബ്രാൻഡിനെ കൂടുതലായി ഉപയോക്താക്കളിലേയ്ക്ക് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ ഷോറൂമുകളിലും കർശനമായ ശുചിത്വം പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണം,ഡയമണ്ട്,സ്റ്റഡഡ് ആഭരണങ്ങളും സവിശേഷമായ രൂപകൽപ്പനകളും അടങ്ങിയ വിപുലമായ ശേഖരമാണ് പുതിയ ഷോറൂമിൽ അവതരിപ്പിക്കുന്നത്. പ്രാദേശിക വിപണിക്ക് അനുയോജ്യമായ തികച്ചും പ്രാദേശികമായ ആഭരണരൂപകൽപ്പനകളും ഇവിടെ ലഭ്യമാണ്. വേറിട്ടുനിൽക്കുന്ന പുതിയ ഷോറൂം സുരക്ഷിതവും ശുചിത്വമേറിയതുമായ അന്തരീക്ഷമാണ് ഒരുക്കുന്നത്. ഐപിഒയ്ക്കു ശേഷമുള്ള വിപുലീകരണ പദ്ധതികളുടെ തുടക്കമാണ് പത്തനംതിട്ട ഷോറൂം. രാജ്യത്തെ കല്യാണിൻറെ സാന്നിദ്ധ്യം ശക്തമാക്കുന്നതിൻറെ ആരംഭമാണിത്. ഗുജറാത്ത്,തമിഴ്നാട്,തെലങ്കാന എന്നിവിടങ്ങളിലായി13പുതിയ ഷോറൂമുകൾ കൂടി ഏപ്രിൽ24-ന് ഉദ്ഘാടനം ചെയ്യും. മുംബെ,ഡൽഹി,നാസിക് എന്നിവിടങ്ങളിലെ പുതിയ ഷോറൂമുകൾ ജൂൺ നാലിന് ആരംഭിക്കും.

from money rss https://bit.ly/3vebPpj
via IFTTT

സെൻസെക്‌സിൽ 184 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,350ന് താഴെയത്തി

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,400ന് താഴെയെത്തി. സെൻസെക്സ് 184 പോയന്റ് നഷ്ടത്തിൽ 47,896ലും നിഫ്റ്റി 66 പോയന്റ് താഴ്ന്ന് 14,339ലുമാണ് വ്യാപാരം ആരംഭിച്ചത്.രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം മൂന്നുലക്ഷം കവിഞ്ഞതാണ് നിക്ഷേപകരെ കരുതലെടുക്കാൻ പ്രേരിപ്പിച്ചത്. എൽആൻഡ്ടി, ഐടിസി, എൻടിപിസി, ബജാജ് ഫിൻസർവ്, എസ്ബിഐ, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, നെസ് ലെ, ടിസിഎസ്, മാരുതി, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽ, ഫാർമ, മീഡിയ സൂചികകൾ നേട്ടത്തിലും ഫിനാൻഷ്യൽ സർവീസസ് സൂചിക നഷ്ടത്തിലുമാണ്. എച്ച്സിഎൽ ടെക്നോളജീസ്, എംആൻഡ്എം ഫിനാൻഷ്യൽ സർവീസസ്, ഇന്ത്യബുൾസ് റിയൽ എസ്റ്റേറ്റ് തുടങ്ങി 16 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex dips 184 pts, Nifty below 14,350

from money rss https://bit.ly/32G0ZMM
via IFTTT

ഒരുവർഷംകൊണ്ട് ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ഇരട്ടിയായതായി പഠനം

ന്യൂഡൽഹി:കോവിഡ് പിടിമുറുക്കിയ ഒരുവർഷംകൊണ്ട് ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ആറു കോടിയിൽനിന്ന് 13.4 കോടിയായി ഉയർന്നതായി പഠനം. രണ്ടുരൂപയോ അതിനു താഴെയോ ദിവസവരുമാനമുള്ള ആളുകളുടെ എണ്ണമാണ് മഹാമാരിയിൽ കഴിഞ്ഞുപോയ ഒരുവർഷംകൊണ്ട് ഇരട്ടിയായത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂ റിസർച്ച് സെന്ററിന്റേതാണ് ലോകബാങ്ക് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനം. ദാരിദ്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ 45 വർഷം മുമ്പുള്ള അവസ്ഥയിലെത്തിയതായും പഠനം പറയുന്നു. രാജ്യത്ത് ഏറ്റവും കുറവ് സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയിരുന്ന സമയത്താണ് കോവിഡ് പൊട്ടിപ്പുറപ്പെടുന്നത്. തൊഴിലില്ലായ്മ, വികസന പ്രവർത്തനങ്ങളിലെ പൊതുധനവിനിയോഗം, ഉപഭോഗ ചെലവ് എന്നിങ്ങനെ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിതിയെ സൂചിപ്പിക്കുന്ന ഘടകങ്ങളെല്ലാം പ്രതികൂലമായിരുന്ന 2020-ന്റെ ആദ്യത്തിൽ കോവിഡ് പ്രഹരം കൂടിയായത് ഉപഭോക്താക്കളും പാവപ്പെട്ടവരും ഏറ്റവുമധികമുള്ള ഗ്രാമീണ മേഖലയെ സാരമായി ബാധിച്ചു. അടച്ചിടലിലൂടെ കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിലില്ലാതായതും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിന്നുപോയതും ഗ്രാമീണ ജീവിതത്തെ സാരമായി ബാധിച്ചതായും പഠനം വിലയിരുത്തുന്നു. 1970-മുതൽ ദാരിദ്ര്യനിർമാർജനത്തിൽ കാര്യമായ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന രാജ്യമാണ് ഇന്ത്യ. ദാരിദ്ര്യനിരക്കിൽ ഏറ്റവുമധികം വർധന കാണിച്ച കാലഘട്ടമാണ് 1951 മുതൽ 1974 വരെയുള്ള വർഷങ്ങൾ. ജനസംഖ്യയിൽ ദരിദ്രരുടെ എണ്ണം 47 ശതമാനത്തിൽനിന്ന് 56 ശതമാനമായി ഉയർന്നത് ഇക്കാലത്താണ്. ഈ സ്ഥിതിയിൽനിന്ന് 2006-16 എത്തുമ്പോൾ ഇന്ത്യ 27.1 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയെന്ന് 2019-ലെ ആഗോള മൾട്ടിഡയമെൻഷണൽ പോവർട്ടി ഇൻഡക്സ് സൂചിപ്പിക്കുന്നു. അതേസമയം, 2019-ൽ 34.6 കോടി (ജനസംഖ്യയുടെ 28 ശതമാനം) ദരിദ്രർ ഇന്ത്യയിലുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. കോവിഡ് ഈ സ്ഥിതി വീണ്ടും രൂക്ഷമാക്കിയെന്നാണ് പുതിയ പഠനം പറയുന്നത്. നഗരപ്രദേശങ്ങളിലും പണം ചെലവിടുന്നത് കുറയുന്നതായും ദാരിദ്ര്യരേഖയ്ക്ക് താഴെയെത്തുന്നവരുടെ എണ്ണം കൂടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. Content Highlights:Poverty doubled in India in 2020

from money rss https://bit.ly/3sLvbR3
via IFTTT

സെൻസെക്‌സ് 375 പോയന്റ് നേട്ടത്തിൽ 48,000ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ദിനവ്യാപാരത്തിനിടയിലെ താഴ്ന്ന നിലവാരത്തിൽനിന്നുയർന്ന് വിപണി. മെറ്റൽ, ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,400ന് മുകളിലെത്തി. ആഗോള കാരണങ്ങളും പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുമാണ് വിപണിയെ സ്വാധീനിച്ചത്. സെൻസെക്സ് 374.87 പോയന്റ് നേട്ടത്തിൽ 48,080.67ലും നിഫ്റ്റി 109.80 പോയന്റ് ഉയർന്ന് 14,406.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1737 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1123 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, വിപ്രോ, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടൈറ്റാൻ കമ്പനി, ശ്രീ സിമെന്റ്സ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മെറ്റൽ സൂചിക ഒരുശതമാനത്തിലേറെയും ബാങ്ക് സൂചിക രണ്ടുശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. Sensex gains 375 pts, ends above 48K

from money rss https://bit.ly/3dG0oRt
via IFTTT

രാജ്യത്തെ പ്രതിരോധ കുത്തിവെയ്പിൽ ലാഭംനോക്കാതെ പങ്കാളികളാകാൻ തയ്യാറെന്ന് ഫൈസർ

രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവെയ്പിൽ ലാഭേച്ഛയില്ലാതെ പങ്കാളിയാകാൻ തയ്യാറാണെന്ന് ഫൈസർ. അതേസമയം, എത്രവിലയ്ക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വാക്സിന്റെ വിലസംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും ഫൈസർ കമ്പനി വക്താവ് അറിയിച്ചു. സർക്കാരിന്റെ പ്രതിരോധ കുത്തിവെയ്പ് പദ്ധതിയിൽ പങ്കാളിയാകുന്നതെക്കുറിച്ചുമാത്രമാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഉയർന്ന-ഇടത്തരം-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്കായി വ്യത്യസ്ത വിലകളായിരിക്കും നിശ്ചയിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഡോസിന് 10 ഡോളർ നിരക്കിൽ ദക്ഷിണാഫ്രിക്കക്ക് വാക്സിൻ നൽകാൻ ഫൈസർ തീരുമാനിച്ചിട്ടുണ്ട്.

from money rss https://bit.ly/3gBic25
via IFTTT

വിദേശനിക്ഷേപകർ പിൻവാങ്ങുന്നു: വിപണിയുടെ ഭാവി എന്താകും?

കോവിഡിന്റെ രണ്ടാംതരംഗം രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് പിന്മാറാൻ വിദേശ നിക്ഷേപകർക്ക് പ്രേരണയായി. ആറുമാസം തുടർച്ചയായി നിക്ഷേപംനടത്തിയവർ ഘട്ടംഘട്ടമായി കൂടൊഴിയുന്ന കാഴ്ചയാണിപ്പോൾ. എൻഎസ്ഡിഎലിന്റെ കണക്കുപ്രകാരം ഏപ്രിൽമാസം ഇതുവരെ 7,041 കോടി രൂപയാണ് ഇവർ വിപണിയിൽനിന്ന് പിൻവലിച്ചത്. കോവിഡ് വ്യാപനത്തിന്റെ മുറിവുകൾ ഉണങ്ങാൻ തുടങ്ങിയതിന്റെ ലക്ഷണങ്ങൾ വ്യക്തമായതോടെ 2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ വൻതോതിലാണ് വിദേശ നിക്ഷേപകർ ഓഹരികൾ സമാഹരിച്ചത്. ഒക്ടോബർ മുതൽ കോവിഡ് കേസുകൾ കുറയാൻതുടങ്ങിയതും സാമ്പത്തിക സൂചകങ്ങളിലെ അനുകൂലഘടകങ്ങളുമായിരുന്നു അതിനുപിന്നിൽ. ഏപ്രിൽമാസം കനത്ത ചാഞ്ചാട്ടത്തിനാണ് വിപണി സാക്ഷ്യംവഹിച്ചത്. സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പടെയുള്ള നരഗങ്ങൾ കോവിഡിന് കീഴടങ്ങാൻ തുടങ്ങിയതോടെ ലോക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരുകൾ ആലോചിക്കാൻ തുടങ്ങി. FPI Investments Month Equity Debt Debt-VRR Hybrid Totoal 2020 Oct 19,541 1,641 851 -207 21,826 2020 Nov 60,358 -1,806 4,399 -169 62,782 2020 Dec 62,016 4,079 2,463 2,489 71,049 2021 Jan 19,473 -2,518 -2,306 -17 14,631 2021 Feb 25,787 -6,488 4,364 350 24,013 2021 Mar 10,482 -6,492 13,314 -281 17,023 2021 Apr -7,041 2,376 -112 -75 -4852 Source: NSDL *Figures in Rs crore കോവിഡിന്റെ അതിവേഗവ്യാപനം 2021-22 സാമ്പത്തികവർഷത്തെ വളർച്ചയിൽ അനിശ്ചിതത്വമുണ്ടാക്കുമെന്നതിന്റെ സൂചനകൾ പ്രകടമായിത്തുടങ്ങി. പ്രദേശികതലത്തിലുള്ള അടച്ചിടലുകളും സാമ്പത്തികമേഖലയിലെ നിയന്ത്രണങ്ങളും ദീർഘകാലംതുടരുകയാണെങ്കിൽ പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ചയായ 10ശതമാനത്തിൽനിന്ന് ഒരുശതമാനത്തിലേറെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഈ കാരണങ്ങളൊക്കെയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളെ കരുതലെടുക്കാൻ പ്രേരിപ്പിക്കുന്നത്. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ കോവിഡിന്റെ ആക്രമണം ഏറ്റവുംരൂക്ഷമാകുക മെയ് പകുതിയോടെയാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഹ്രസ്വകാലത്തേയ്ക്ക് വിപണിയിൽ അസ്ഥിരതയും ചാഞ്ചാട്ടവും തുടരുമെന്ന് പ്രതീക്ഷിക്കേണ്ടിവരും. വാക്സിൻ വിതരണം കാര്യക്ഷമമാക്കുകയും 18വയസ്സ് പൂർത്തിയായവർക്കെല്ലാം പ്രതിരോധകുത്തിവെപ്പ് നൽകുകയുംചെയ്താൽ സ്ഥിതിമെച്ചപ്പെടാനും സാധ്യതയുണ്ട്. 2020 മാർച്ചിലേതുപോലുള്ള തിരുത്തൽ അതുകൊണ്ടുതന്നെ വിപണിയിൽ പ്രകടമാകില്ലെന്ന് വിശ്വസിക്കാം.

from money rss https://bit.ly/3dD9uOS
via IFTTT