കൊച്ചി: ഇന്ത്യക്കാരായ ഏറ്റവും വലിയ 100 ശതകോടീശ്വരന്മാരുടെ ഫോബ്സ് പട്ടികയിൽ ഇത്തവണ ആറ് മലയാളികൾ ഇടംപിടിച്ചു. ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് 480 കോടി ഡോളറിന്റെ (35,500 കോടി രൂപ) ആസ്തിയുമായി മുന്നിലെത്തി. സഹോദരന്മാരുടെ കൂടി സമ്പത്ത് കണക്കിലെടുത്താണ് ഇത്. അതേസമയം, ഒറ്റയ്ക്കുള്ള സമ്പത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തന്നെയാണ് മുന്നിൽ. 445 കോടി ഡോളറാണ് (32,900 കോടി രൂപ) അദ്ദേഹത്തിന്റെ സമ്പാദ്യം....