121

Powered By Blogger

Monday, 26 October 2020

ജന്‍ധന്‍ അക്കൗണ്ടുകളില്‍ 60ശതമാനം വര്‍ധന: കൂടുതലായി എത്തിയത് 11,000 കോടി രൂപ

കോവിഡ് വ്യാപനത്തിനിടെ രാജ്യത്ത് പുതിയതായി ആരംഭിച്ച ജൻധൻ അക്കൗണ്ടുകളുടെ എണ്ണത്തിൽ 60ശതമാനം വർധന. അക്കൗണ്ടിലെത്തിയ പണത്തിന്റെകാര്യത്തിലും കാര്യമായ വർധനവുണ്ട്. അതിഥി തൊഴിലാളികൾ ജോലി സ്ഥലങ്ങളിലേയ്ക്ക് തിരിച്ചെത്തിതുടങ്ങിയതാണ് അക്കൗണ്ടിൽ പണംകൂടാൻ കാരണമായതായി പറയുന്നത്. എസ്ബിഐയുടെ റിസർച്ച് വിഭാഗമായ ഇക്കോവ്രാപിന്റെതാണ് കണ്ടെത്തൽ. ജൻധൻ അക്കൗണ്ടുകളിലെ ശരാശരി ബാലൻസ് ഏപ്രിലിൽ 3,400 രൂപയായിരുന്നു. സെപ്റ്റംബറിൽ ഈതുക 3,168 രൂപയായി കുറഞ്ഞു. ഒക്ടോബറിലാകട്ടെ നേരിയ വർധനവോടെ 3,185 രൂപയുമായി. ചെലവുകൂടുകയും വരുമാനംകുറയുകയും ചെയ്ത സാഹചര്യത്തിൽ ബാലൻസ് തുകയിൽ വലിയ വ്യതയാനം വന്നിട്ടില്ലെന്ന് എസ്ബിഐയുടെ റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 14ലെ കണക്കുപ്രകാരം മൊത്തം ജൻധൻ അക്കൗണ്ടുകളുട എണ്ണം 41.05 കോടിയാണ്. ഈ അക്കൗണ്ടുകളിലെ ബാലൻസാകട്ടെ 1.31 ലക്ഷം കോടി രൂപയും. ഏപ്രിൽ ഒന്നിനുശേഷം മൂന്നുകോടി അക്കൗണ്ടുകളാണ് പുതിയതായി തുറന്നത്. 11,060 കോടി രൂപയും അക്കൗണ്ടുകളിൽ അധികമായെത്തി. 60% rise in new Jan Dhan accounts; deposits surge to over Rs 11,000 crore

from money rss https://bit.ly/3oFODho
via IFTTT

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു: പവന് 37,880 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില ചൊവാഴ്ച 260 രൂപകൂടി 37,880 രൂപയായി. 4735 രൂപയാണ് ഗ്രാമിന്. മൂന്നുദിവസം 37,600 രൂപയിൽ തുടർന്നശേഷമാണ് വർധന. ഡോളറിന്റെ തളർച്ച ആഗോള വിപണിയിലും സ്വർണവില വർധനയ്ക്ക് കാരണമായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,907.77 ഡോളർ നിലവാരത്തിലെത്തി. യുഎസ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ ഉത്തേജന പാക്കേജുസംബന്ധിച്ച് റിപ്പോർട്ടുകളൊന്നും പുറത്തുവരാത്തതും കോവിഡിന്റെ രണ്ടാംഘട്ട വ്യാപനവും ആഗോള വിപണിയിൽ സ്വർണവിലയെ സ്വാധീനിച്ചു. എംസിഎക്സിൽ ഡിസംബറിലെ ഗോൾഡ് ഫ്യൂച്ചേഴസിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 51,073 രൂപ നിലവാരത്തിലേയ്ക്ക് ഉയർന്നു. 0.28ശതമാനമാണ് വർധന.

from money rss https://bit.ly/35DTXJq
via IFTTT

സെന്‍സെക്‌സില്‍ 114 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 11,750ന് താഴെയെത്തി

മുംബൈ: തുടർച്ചയായി രണ്ടാമത്തെദിവസവും ഓഹരി സൂചികകളിൽ നഷ്ടം. സെൻസെക്സ് 114 പോയന്റ് താഴ്ന്ന് 40,030ലും നിഫ്റ്റി 24 പോയന്റ് നഷ്ടത്തിൽ 11,743ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 556 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1118 ഓഹരികൾ നഷ്ടത്തിലുമാണ്. 60 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, എൽആൻഡ്ടി, ഡിവീസ് ലാബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുകി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഡസിന്റ് ബാങ്ക്, അദാനി പോർട്സ്, ഐഒസി, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, ഗെയിൽ, എസ്ബിഐ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, അമരരാജ ബാറ്ററീസ് തുടങ്ങി 37 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Sensex dips 114 pts, Nifty below 11,750

from money rss https://bit.ly/3kwAVLj
via IFTTT

കുറച്ച ശമ്പളം പുനഃസ്ഥാപിച്ച് റിലയൻസ്, മികവുനോക്കി ബോണസും നൽകും

മുംബൈ: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ഹൈഡ്രോകാർബൺസ് വിഭാഗം. ജീവനക്കാരുടെ പ്രവർത്തന മികവനുസരിച്ച് ബോണസ് അനുവദിക്കാനും തീരുമാനമായി. മഹാമാരിക്കാലത്തും മികവോടെ ജോലിചെയ്തതിന് പ്രോത്സാഹനമായി അടുത്തവർഷത്തെ ശമ്പളത്തിൽനിന്ന് വേരിയബിൾ പേയുടെ 30 ശതമാനം വരെ മുൻകൂറായി നൽകുന്നതും പരിഗണിക്കുന്നുണ്ട്. കോവിഡ് ലോക്ഡൗണിനെത്തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ റിലയൻസ് ഇൻഡസ്ട്രീസ് ഹൈഡ്രോകാർബൺസ് വിഭാഗം ജീവനക്കാരുടെ ശമ്പളം പത്തുമുതൽ 50 ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു.

from money rss https://bit.ly/2TFUBRb
via IFTTT

ലാഭമെടുപ്പില്‍ തകര്‍ന്ന് വിപണി: സെന്‍സെക്‌സ് 540 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ കരടികൾ പിടിമുറുക്കി. കഴിഞ്ഞയാഴ്ചത്തെ നേട്ടം ഒരുദിവസംകൊണ്ട് നഷ്ടമായി. നിഫ്റ്റി 11,800 നിലവാരത്തിന് താഴെയെത്തുകയും ചെയ്തു. ലാഭമെടുപ്പാണ് സൂചികകളെ ബാധിച്ചത്. സെൻസെക്സ് 540 പോയന്റ് നഷ്ടത്തിൽ 40,145.50ലും നിഫ്റ്റി 162.60 പോയന്റ് താഴ്ന്ന് 11,767.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 986 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1655 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ല. ഫ്യൂച്ചർഗ്രൂപ്പ് കരാറിനെതിരെ ആമസോണിന്റെ നീക്കം റിലയൻസിന്റെ ഓഹരിയെ ബാധിച്ചു. വിലയിൽ രണ്ടുശതമാനത്തിലേറെ ഇടിവുണ്ടായി. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു. നെസ് ലെ, കൊട്ടക് മഹീന്ദ്ര, ഇൻഡസിന്റ് ബാങ്ക്, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. വാഹനം, ലോഹം സൂചികകൾ മൂന്നുശതമാനത്തിലേറെ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.9-1.8ശതമാനം നഷ്ടം രേഖപ്പെടുത്തി. Profit booking drags Nifty below 11,800, Sensex falls 540 pts

from money rss https://bit.ly/35whxYA
via IFTTT

മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ നവംബര്‍ അഞ്ചോടെ വായ്പയെടുത്തവരുടെ അക്കൗണ്ടിലെത്തും

മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കുന്നതിനുള്ളതുക ധനകാര്യസ്ഥാപനങ്ങൾ നവംബർ അഞ്ചോടെ വായ്പെടുത്തവരുടെ അക്കൗണ്ടിൽ വരവുവെയ്ക്കും. മൊറട്ടോറിയം കാലയളവിലെ പലിശയ്ക്കുമേലുള്ള പലിശയാകും വരവുവയെക്കുക. രണ്ടുകോടി രൂപവരെയുള്ള വായ്പയ്ക്കാണിത് ബാധകം. എക്സ് ഗ്രേഷ്യയെന്നപേരിലാണ് സർക്കാർ ഈതുക അനുവദിക്കുന്നത്. മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31വരെയുള്ള കാലയളവിലെ കൂട്ടുപലിശയാണ് വായ്പകൊടുത്ത സ്ഥാപനങ്ങൾ വഴി ഉപഭോക്താവിലെത്തുക. ഈതുക വായ്പ അക്കൗണ്ടിലേയ്ക്ക് ചേർക്കും. ദീപാവലിക്കുമുമ്പ് ആനുകൂല്യം നൽകണമെന്ന സുപ്രീം കോടതിയുടെ ഉത്തവിനെതുടർന്നാണ് പെട്ടെന്ന് തീരുമാനമുണ്ടായത്. ഇങ്ങനെ വരവുവെയ്ക്കുന്നതുക ഡിസംബർ 15ഓടെ വായ്പാദാതാക്കൾക്ക് സർക്കാർ കൈമാറും. ആർക്കൊക്കെ ഗുണംലഭിക്കും? രണ്ടുകോടി രൂപയിൽത്താഴെയുള്ള വായ്പയെടുത്തവർക്കും രണ്ടുകോടിയിൽത്താഴെമാത്രം തരിച്ചടവ് ബാക്കിയുള്ളവർക്കുമാണ് എക്സ്ഗ്രേഷ്യ നൽകുന്നത്. മൊറട്ടോറിയം തുടങ്ങുന്നതിന്റെ തലേന്നുവരെ, അതായത് ഫെബ്രുവരി 29 വരെ നിഷ്ക്രിയ ആസ്തി (എൻ.പി.എ.) അല്ലാത്ത വായ്പകൾക്കാണ് ആനുകൂല്യം. മൊറട്ടോറിയം മുഴുവനായോ ഭാഗികമായോ എടുത്തവർക്കും അല്ലാത്തവർക്കും (മൊറട്ടോറിയം കാലയളവിലും തിരിച്ചടവ് കൃത്യമായി നൽകിയവർ) ഒരുപോലെയാണ് ആനുകൂല്യം. ചെറുകിട, ഇടത്തരം വ്യവസായങ്ങളെടുത്ത (എം.എസ്.എം.ഇ.) വായ്പകൾ, വിദ്യാഭ്യാസ, ഭവന, വീട്ടുപകരണ വായ്പകൾ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വാഹനവായ്പ, വ്യക്തിഗതവായ്പ, ഉപഭോക്തൃവായ്പ എന്നിവയ്ക്കാണ് ആനുകൂല്യം. ഏതെല്ലാം ബാങ്കുകളിലെ വായ്പകൾ? പൊതുമേഖലാബാങ്കുകൾ, ബാങ്കിങ് കമ്പനികൾ, സഹകരണബാങ്കുകൾ (അർബൻ സഹകരണബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സെൻട്രൽ സഹകരണ ബാങ്ക്), റീജ്യണൽ റൂറൽ ബാങ്ക്, അഖിലേന്ത്യാ ധനകാര്യ സ്ഥാപനം, ബാങ്കിങ് ഇതര ധനകാര്യ കമ്പനി, റിസർവ് ബാങ്കിൽ രജിസ്റ്റർചെയ്ത ഹൗസിങ് ഫിനാൻസ് കമ്പനി, നാഷണൽ ഹൗസിങ് ബാങ്ക് എന്നിവയിൽനിന്നെടുത്ത വായ്പകൾക്കാണ് എക്സ്ഗ്രേഷ്യ നൽകുന്നത്. ബാങ്കിങ് ഇതര ധനകാര്യകമ്പനി, മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റിയൂഷൻ എന്നിവ റിസർവ് ബാങ്ക് അംഗീകരിച്ച സെൽഫ് റെഗുലേറ്ററി ഓർഗനൈസേഷനിൽ (എസ്.ആർ.ഒ.) അംഗമായിരിക്കണം. എത്രതുക അക്കൗണ്ടിലെത്തും? അമ്പതുലക്ഷംരൂപ അടയ്ക്കാൻ ബാക്കിയുള്ള ഭവനവായ്പയ്ക്ക് ഉപഭോക്താവിന് ആനുകൂല്യമായി ലഭിക്കുക 12,425 രൂപമാത്രമായിരിക്കും. ആറുമാസത്തേക്ക് എട്ടുശതമാനം നിരക്കിൽ രണ്ടുലക്ഷം രൂപ സാധാരണപലിശയും 2,12,425 രൂപ കൂട്ടുപലിശയും വരുന്നുണ്ടെന്ന് കണക്കാക്കിയാൽ, ഇവ തമ്മിലുള്ള വ്യത്യാസമായ തുകയാണ് എക്സ് ഗ്രേഷ്യയായി ലഭിക്കുക. 12,425 രൂപയായിരിക്കും ഈതുക. Interest waiver to be credited by 5 Nov

from money rss https://bit.ly/3e4PTWs
via IFTTT