121

Powered By Blogger

Wednesday, 4 March 2020

മാര്‍ച്ച് 27ന് ബാങ്ക് പണിമുടക്ക്: ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളുടെ ലയനത്തിൽ പ്രതിഷേധിച്ച് മാർച്ച് 27ന് ബാങ്ക് യൂണിയനുകൾ സമരത്തിന് ആഹ്വാനം ചെയ്തു. 10 പൊതുമേഖല ബാങ്കുകൾ ലയിപ്പിച്ച് നാലെണ്ണമാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നിന് ലയനം യാഥാർഥ്യമാകുമെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ(എഐബിഇഎ), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ(എഐബിഒഎ) എന്നിവ സംയുക്തമായാണ് രാജ്യമൊട്ടാകെ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പൊതുമേഖല ബാങ്കുകളുടെ ലയനം നിർത്തിവെയ്ക്കുക, ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവൽക്കരണ നടപടികൾ പിൻവലിക്കുക തുടങ്ങിയവയാണ് ആവശ്യം. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഓറിയന്റൽ ബാങ്ക് ഓഫ് ഓഫ് കൊമേഴ്സും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും. സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും ആന്ധ്രാബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ലയിക്കും. ഏപ്രിൽ ഒന്നുമുതൽ ആകെ 12 വലിയ ബാങ്കുകളാണ് ഉണ്ടാവുക.

from money rss http://bit.ly/2VNEVO2
via IFTTT

ക്രിപ്‌റ്റൊ കറൻസികൾ നിയമവിധേയമാകുമ്പോൾ

ക്രിപ്റ്റോ കറൻസിക്ക് ലോകത്തിലെ ഭൂരിഭാഗം ഒന്നാംനിര കമ്പനികളെക്കാളും മൂല്യമുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ക്രിപ്റ്റോ കറൻസിയെ തകർക്കാൻ നടക്കുന്ന നിരന്തരശ്രമങ്ങൾക്കിടയിലും ഇതിന് അല്പംപോലും ഇടിവുതട്ടിയിട്ടില്ല. 162 ബില്യൺ യു.എസ്. ഡോളർ മൂല്യമുള്ള ബോയിങ്ങിനെക്കാളും 203 ബില്യൺ ഡോളർ മൂല്യമുള്ള വെൽസ് ഫാർഗോയെക്കാളും 239 ബില്യൺ ഡോളർ മൂല്യമുള്ള കൊക്ക കോളയെക്കാളും മൂല്യം ഇന്ന് ക്രിപ്റ്റോ കറൻസിക്കുണ്ട്. എല്ലാ ക്രിപ്റ്റോ കറൻസികളുടെയും മൂല്യം ഒന്നിച്ചുപരിഗണിച്ചാൽ (251 ബില്യൺ ഡോളർ) അത് ക്രിപ്റ്റോ കറൻസിയെ ഓഹരിസൂചികയിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ 20-ാം സ്ഥാനത്താണ് നിർത്തുന്നത്. ക്രിപ്റ്റോ കറൻസിക്കുമേലുള്ള വിലക്ക് എടുത്തുമാറ്റിയ തീരുമാനം കൊറോണ വൈറസ് ബാധയടക്കമുള്ള പ്രതിസന്ധികളിൽ ബുദ്ധിമുട്ടുന്ന സമ്പദ്വ്യവസ്ഥയെ പരിഗണിക്കുമ്പോൾ വളരെയധികം സ്വാഗതാർഹമാണ്. ക്രിപ്റ്റോ സാമ്പത്തികവ്യവസ്ഥയും ബ്ലോക്ചെയിൻ സാങ്കേതികവിദ്യയുമടക്കമുള്ള സംവിധാനങ്ങൾക്ക് ഈ തീരുമാനം ഉത്തേജനം നൽകും. എന്നാൽ, ബ്ലോക്ചെയിൻ മുഖ്യധാരയിലെത്തുക ഗാർട്ട്നെർ ഹൈപ്പ് സൈക്കിൾ പ്രവചിക്കുന്നതുപോലെ അടുത്ത 10 വർഷത്തിനുള്ളിലല്ല, അഞ്ചുവർഷത്തിനുള്ളിലായിരിക്കും. വികേന്ദ്രീകരണമാണ് ഈ സംവിധാനങ്ങളിൽ മുന്നോട്ടുള്ള അടുത്ത പടി. പുതിയ സ്റ്റാർട്ടപ്പുകളുണ്ടാവുകയും കമ്പനികൾ കൂടുതൽ പണം ചെലവഴിക്കാൻ തയ്യാറാവുകയും ചെയ്യും. ബാങ്കുകൾ തങ്ങളുടെ ഇടപാട് സേവനനിരക്ക് കുറയ്ക്കുകയും വൈകാതെത്തന്നെ അന്താരാഷ്ട്രതലത്തിലുള്ള പണക്കൈമാറ്റം യാഥാർഥ്യമാകുകയുംചെയ്യും. ഗവേഷണകേന്ദ്രങ്ങളും ആഗോളസംവിധാനങ്ങളും ഇതിന്റെ സാധ്യതകൾ മനസ്സിലാക്കാനാരംഭിക്കും. ചെറുകിട, മധ്യനിര സ്ഥാപനങ്ങൾക്ക് ഇതുവഴി പ്രാരംഭനാണയ കൈമാറ്റത്തിലൂടെ (ഐ.സി.ഒ.) പുതിയൊരു നിക്ഷേപമാർഗം ലഭിക്കും. പുതിയതൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നതിലൂടെ തൊഴിൽപരമായ സാധ്യതകളും മെച്ചപ്പെടും. ക്രിപ്റ്റോ കറൻസിവഴിയുണ്ടാക്കുന്ന ലാഭങ്ങൾക്ക് നികുതിചുമത്തുന്നതിലൂടെ സർക്കാരുകൾക്കും വമ്പിച്ച നേട്ടമുണ്ടാക്കാനാകും. സർക്കാരുകൾ ജീവനക്കാരുടെ വേതനം നൽകാനും ആമസോൺ ഇടപാടുകൾക്കായുമൊക്കെ ക്രിപ്റ്റോ കറൻസിയെ തിരഞ്ഞെടുക്കുന്ന ദിവസം വിദൂരമല്ല. 2027-ലെ ലോകസാമ്പത്തികഫോറം അടുക്കുമ്പോഴേക്കും ആഭ്യന്തരോത്പാദനത്തിൽ 10 ശതമാനം കുതിപ്പുണ്ടാക്കാൻ ബ്ലോക്ക്ചെയിൻ സംവിധാനം സഹായകമാകും. ചൈനയുടെ നിലവിലെ നിറംമങ്ങിയ പ്രകടനവും അന്താരാഷ്ട്ര വിഷയങ്ങളിലെ നരേന്ദ്രമോദിയുടെ നിറഞ്ഞ സാന്നിധ്യവും ഈ മേഖലയിൽ മികച്ച ശക്തിയാകാനുള്ള അവസരമാണ് ഇന്ത്യക്ക് നൽകുന്നത്. (ബ്ലോക്ക്ചെയിൻ ആൻഡ് ക്രിപ്റ്റോ വിശകലന വിദഗ്ധനാണ് ലേഖകൻ)

from money rss http://bit.ly/3crakvv
via IFTTT

സെന്‍സെക്‌സില്‍ 225 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വിപണിയിൽ കൊറോണ ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 225 പോയന്റ് നേട്ടത്തിൽ 38635ലും നിഫ്റ്റി 70 പോയന്റ് ഉയർന്ന് 11321ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 573 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 169ഓഹരികൾനഷ്ടത്തിലുമാണ്. 31 ഓഹരികൾക്ക് മാറ്റമില്ല. വിവിധ വിഭാഗങ്ങളിലെ സൂചികകൾ നേട്ടത്തിലാണ്. ലോഹ സൂചിക രണ്ടും ഊർജം, പൊതുമേഖല ബാങ്ക്, വാഹനം, ഫാർമ, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളവും ഉയർന്നു. ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ടാറ്റ സ്റ്റീൽ, ഗെയിൽ, എസ്ബിഐ, സൺ ഫാർമ, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സീ എന്റർടെയൻമെന്റ്, യെസ് ബാങ്ക്, വേദാന്ത, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, സിപ്ല, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/38oWCWP
via IFTTT

എയര്‍ ഇന്ത്യയില്‍ ഇനി 100 ശതമാനം വിദേശ നിക്ഷേപം

ന്യൂഡൽഹി: വിദേശ ഇന്ത്യക്കാർക്ക്(എൻആർഐ)ഇനി എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും സ്വന്തമാക്കാം. നിലവിൽ 49 ശതമാനമായിരുന്നു വിദേശ നിക്ഷേപം അനുവദിച്ചിരുന്നത്. ഈ പരിധി നീക്കുന്നതിന് വ്യോമയാന മന്ത്രാലയം(ഡിപാർട്ട്മെന്റ് ഫോർ പ്രോമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ്)ഡിപിഐഐടിയെ സമീപിക്കുകയായിരുന്നു. കടത്തിൽ മുങ്ങിയ എയർ ഇന്ത്യയെ എങ്ങനെയെങ്കിലും വിൽക്കാനുള്ള സർക്കാരിന്റെ ശ്രമം ഇനിയും വിജിയിച്ചിട്ടില്ല. മാർച്ച് 17ആണ് വിലപറയാനുള്ള അവസാന തിയതി. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും 100 ശതമാനവും ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയുടെ 50 ശതമാനം ഓഹരിയുമാണ് സർക്കാർ വിൽക്കുന്നത്.

from money rss http://bit.ly/2x1bFbZ
via IFTTT

സെന്‍സെക്‌സ് 214 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണത്തിൽ വർധനയുണ്ടായത് ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 214.22 പോയന്റ് നഷ്ടത്തിൽ 38,409.48ലും നിഫ്റ്റി 52.30 പോയന്റ് താഴ്ന്ന് 11,251 ലുമാണ് ക്ലോസ് ചെയ്തത്. ഒരുവേള സെൻസെക്സ് 431 പോയന്റിലേറെ താഴ്ന്നിരുന്നു. ബിഎസ്ഇയിലെ 694 ഓഹരികൾ നേട്ടത്തിലും 1673 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 129 ഓഹരികൾക്ക് മാറ്റമില്ല. സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ്, സൺ ഫാർമ, ഗെയിൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്സ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫാർമ, ഐടി, ഊർജം എന്നീ വിഭാഗങ്ങൾ ഒഴികെയുള്ളഓഹരികളാണ് നഷ്ടത്തിലായത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.6ശതമാനം നഷ്ടത്തിലായി. Sensex falls 214 pts

from money rss http://bit.ly/3cvnp6Y
via IFTTT