121

Powered By Blogger

Thursday, 4 February 2021

സര്‍ക്കാര്‍ ബോണ്ടുകളില്‍ ഇനി എല്ലാവര്‍ക്കും നേരിട്ട് നിക്ഷേപിക്കാം

സർക്കാർ സെക്യൂരിറ്റികളിലും കടപ്പത്രങ്ങളിലും ഇനി ചെറുകിട നിക്ഷേപകർക്കും നേരിട്ട് നിക്ഷേപിക്കാം. അതിനുള്ള സൗകര്യം ഉടനെ ഒരുക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഉടനെ പുറത്തിറക്കും. നിക്ഷേപിക്കാനുള്ള പ്ലാറ്റ്ഫോം റീട്ടെയിൽ ഡയറക്ട് എന്നപേരിലാകും അറിയപ്പെടുക. പ്രൈമറി, സെക്കൻഡറി വിപണികൾവഴി നിക്ഷേപിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. അതായത് കമ്പനി കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതുപോലെ ഇഷ്യു സമയത്തും അതിനുപുറമെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾവഴിയും ഇടപാട് നടത്താം. ഇതോടെ സർക്കാർ സെക്യൂരിറ്റികളിൽ വ്യക്തികൾക്കും നിക്ഷേപിക്കാനുള്ള സൗകര്യം നൽകുന്ന രാജ്യങ്ങളുട ഗണത്തിൽ ഇന്ത്യയുംചേരുകയാണെന്ന് ആർബിഐ മേധാവി പറഞ്ഞു. വായ്പാവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ശക്തികാന്ത ദാസ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. Retail investors can soon open accounts with RBI for investing in s

from money rss https://bit.ly/3tsKsHT
via IFTTT

ഒടുവില്‍ സ്വര്‍ണവില പവന് 35,000 രൂപയായി; അഞ്ചുമാസത്തിനിടെ കുറഞ്ഞത്‌ 7000 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 35,000 രൂപയിലെത്തി. 4375 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ സ്വർണ വില എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂൺ 10നാണ് 34,720 നിലവാരത്തിൽ സ്വർണവിലയെത്തിയത്. അടുത്തദിവസം 35,120 രൂപയായി ഉയരുകയുംചെയ്തിരുന്നു. ഇതോടെ ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ഉയർന്ന നിലവാരത്തിൽനിന്ന് സ്വർണവിലയിലുണ്ടായ ഇടിവ് 7000 രൂപയാണ്. കോവിഡ് വ്യാപനത്തെതുടർന്ന് ലോകരാജ്യങ്ങൾ പ്രതിസന്ധിനേരിട്ടതാണ് സ്വർണത്തിന് ഡിമാൻഡ് കൂട്ടിയത്. കോവിഡ് വാക്സിൻ വികസിപ്പിച്ചതും പ്രതിസന്ധിയിൽനിന്ന് സമ്പദ്ഘടനകൾ കുതിപ്പുതുടങ്ങിയതും സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിച്ചു. രാജ്യത്ത് ഇറക്കുമതി തീരുവകുറച്ചതും സ്വർണവിലയെ സ്വാധിനിച്ചു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില 1,800 ഡോളറിന് താഴെയെത്തി. 0.2ശതമാനം ഇടിഞ്ഞ് 1,795.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ നാലാം ദിവസവും വിലിയിൽ ഇടിവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 46,857 രൂപയായാണ് വിലകുറഞ്ഞത്.

from money rss https://bit.ly/39P9bOO
via IFTTT

റിപ്പോ നാല്‌ ശതമാനത്തില്‍ തുടരും: നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ.

മുംബൈ: ബജറ്റിനു ശേഷമുള്ള ആദ്യത്തേയും സാമ്പത്തിക വർഷത്തെ അവസാനത്തേതുമായ വായ്പാവലോകന യോഗത്തിൽ റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നാലു ശതമാനത്തിൽ തുടരും. റിവേഴ്സ് റിപ്പോയാകട്ടെ 3.35 ശതമാനവുമാണ്. സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായതും വിലക്കയറ്റ നിരക്കിൽ നേരിയ കുറവുണ്ടായതും ഗുണകരമാണെന്നാണ് വിലയിരുത്തൽ. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് നിരക്കുകളിൽ നാലാംതവണയും മാറ്റം വരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്. 2022 സാമ്പത്തിക വർഷത്തിൽ 10.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനത്തിലെത്തിയതും അനുകൂലഘടകമായാണ് ആർ.ബി.ഐ. വിലയിരുത്തുന്നത്. നിലവിലുള്ള നിരക്ക് തുടരുന്നതിനാണ് എം.പി.സി. യോഗത്തിൽ അംഗങ്ങളിൽ മുഴുവൻ പേരും വോട്ടു ചെയ്തത്. ആർ.ബി.ഐ. ഗവർണർ ശക്തികാന്ത ദാസ് ആണ് സമിതി തീരുമാനം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. വിപണിയിൽ പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോണ്ട് വില്പനയിലൂടെയാണ് ആർ.ബി.ഐ. വിപണിയിൽ ഇടപെടൽ നടത്തിയത്. ഇതോടെ ബോണ്ടിൽനിന്നുള്ള ആദായം കുതിച്ചുകയറുകയുംചെയ്തു. MPC maintains status quo, keeps repo rate at 4%

from money rss https://bit.ly/3tsDB17
via IFTTT

നേട്ടംതുടരുന്നു: സെന്‍സെക്‌സ് 51,000ത്തിലേയ്ക്ക്

മുംബൈ: റിസർവ് ബാങ്കിന്റെ വായ്പാനയം പുറത്തുവരാനിരിക്കെ ഓഹരി വിപണിയിൽ മുന്നേറ്റം. ബജറ്റിനുശേഷം തുടർച്ചയായി അഞ്ചാം ദിവസമാണ് വിപണി കുതിക്കുന്നത്. സെൻസെക്സ് 265 പോയന്റ് ഉയർന്ന് 50,880ലും നിഫ്റ്റി 69 പോയന്റ് നേട്ടത്തിൽ 14,965ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 979 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 243 ഓഹരികൾ നഷ്ടത്തിലുമാണ്. 43 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐയാണ് നേട്ടത്തിൽ മുന്നിൽ. ഓഹരി വില പത്തുശതമാനം ഉയർന്ന് 390 നിലവാരത്തിലെത്തി. ഇൻഡസിൻഡ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിൻഡാൽകോ, ടിസിഎസ്, ഐഒസി, വിപ്രോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പിഎൻബി, ഫോർട്ടിസ് ഹെൽത്ത്കെയർ, ഫൈസർ, ഷിപ്പിങ് കോർപറേഷൻ തുടങ്ങി 127 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex up 265 pts as indices log fresh high

from money rss https://bit.ly/3runQ8p
via IFTTT

സെന്‍സെക്‌സില്‍ 358 പോയന്റ് നേട്ടം: നിഫ്റ്റി 14,900നിരികെ ക്ലോസ് ചെയ്തു

മുംബൈ: ബജറ്റിനുശേഷം തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം പ്രകടമായി. പൊതുമേഖല ബാങ്ക്, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് വ്യാഴാഴ്ച പ്രധാനമായും നേട്ടമുണ്ടാക്കിയത്. നിഫ്റ്റി 14,900നരികെയെത്തി. സെൻസെക്സ് 358.54 പോയന്റ് നേട്ടത്തിൽ 50,614.29ലും നിഫ്റ്റി 105.70 പോയന്റ് ഉയർന്ന് 14,895.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1813 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1110 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 142 ഓഹരികൾക്ക് മാറ്റമില്ല. ഐടിസി, എസ്ബിഐ, ബജാജ് ഫിനാൻസ്, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിന്റ്സ്, യുപിഎൽ, സിപ്ല, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡിസംബർ പാദത്തിലെ കമ്പനികളുടെ മികച്ച പ്രവർത്തനഫലങ്ങളും വിദേശ നിക്ഷേപകരുടെ സാന്നിധ്യവും ഫെബ്രുവരിയിൽ വരാനിരിക്കുന്ന ആർബിഐയുടെ വായ്പനയനത്തിൽ നിലവിലെ സ്ഥിതിതുടരുമെന്ന പ്രതീക്ഷയുമാണ് വിപണിയെ സ്വാധീനിച്ചത്. Nifty ends near 14,900, Sensex gains 358 pts

from money rss https://bit.ly/3azhPjD
via IFTTT

എസ്ബിഐയുടെ അറ്റാദായം 6.9ശതമാനം താഴ്ന്ന് 5,196 കോടി രൂപയായി

രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐ ഡിസംബർ പാദത്തിൽ 5,196 കോടി രൂപ അറ്റാദായംനേടി. കഴിഞ്ഞവർഷം ഇതേപാദത്തിലെ ആദായവുമായി താരതമ്യംചെയ്യുമ്പോൾ 6.9ശതമാനംകുറവാണിത്. മുൻപാദത്തെ അപേക്ഷിച്ച് 13.60ശതമാനം വർധനയും രേഖപ്പെടുത്തി. 4,574 കോടി രൂപയാണ് ജൂലായ്-സെപ്റ്റംബർ പാദത്തിലെ കമ്പനിയുടെ ലാഭം. പലിശ വരുമാനം 3.75ശതമാനം വർധിച്ച് 28,820 കോടി രൂപയായി. സെപ്റ്റംബർ പാദത്തിൽ 28,181 കോടി രൂപയായിരുന്നു വരുമാനം. 4.77ശതമാനമാണ് കിട്ടാക്കട അനുപാതം. 1.17 ലക്ഷംകോടി രൂപയാണ് ബാങ്കിന്റെ മൊത്തം കിട്ടാക്കടം. SBI Q3 results: Net profit declines 6.9% to Rs 5,196 cr

from money rss https://bit.ly/3cFekLt
via IFTTT

ഇതാദ്യമായി ഓഹരി നിക്ഷേപകരുടെ ആസ്തി 200 ലക്ഷം കോടി മറികടന്നു

സെൻസെക്സ്എക്കാലത്തെയും ഉയർന്ന നിലവാരമായ 50,474ലിലെത്തിയതോടെ ബിഎസ്ഇയിൽ ലിസ്റ്റ്ചെയ്ത ഓഹരികളുടെ വിപണിമൂല്യം 200 ലക്ഷംകോടി മറികടന്നു. അതായത് നിക്ഷേപകരുടെ ഓഹരി നിക്ഷേപത്തിന്റെ മൂല്യം 200.11 ലക്ഷംകോടിയാണ് വളർന്നത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കുപ്രകാരം 198.43 ലക്ഷംകോടിയായിരുന്നു മൂല്യം. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച വളർച്ചാധിഷ്ഠിത ബജറ്റിൽ ധനകമ്മി ഉയർത്തിയതും സ്വകാര്യവത്കരണ നിർദേശങ്ങൾ മുന്നോട്ടുവെച്ചതുമാണ് വിപണിയെ സ്വാധീനിച്ചത്. ബജറ്റിനുശേഷം നാല് വ്യപാരദിനങ്ങളിലായി സെൻസെക്സ് 4,189 പോയന്റാണ് കുതിച്ചത്. ഈ റാലിയിൽനിന്നുമാത്രം നിക്ഷേപകരുടെ സമ്പത്തിലുണ്ടായ വർധന 13.99 ലക്ഷംകോടി രൂപയാണ്. ബജറ്റിനുമുമ്പുണ്ടായ തളർച്ചയെ പൂർണമായും ഇല്ലാതാക്കിയാണ് ഈകുതിപ്പ്. പ്രീ ബജറ്റ് തകർച്ചയിൽ 3,506 പോയന്റായിരുന്നു സെൻസെക്സിന് നഷ്ടമായത്. ജനുവരി 20നും 29നുമിടയിൽ നിക്ഷേപകർ ഓഹരികൾ വിറ്റ് ലാഭമെടുത്തതോടെയാണ് വിപണി കുത്തനെ ഇടിഞ്ഞത്. Investor wealth crosses Rs 200 lakh crore for first time

from money rss https://bit.ly/39N9biE
via IFTTT