Story Dated: Sunday, March 29, 2015 07:48
കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തടയാന്‍ ശ്രമിച്ചേക്കുമെന്ന വിവരത്തെ തുടര്‍ന്ന് എന്‍.സി.പി. സംസ്‌ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെയും പ്രവര്‍ത്തകരെയും പോലിസ് അറസ്‌റ്റ് ചെയ്‌തു കരുതല്‍ തടങ്കലില്‍വച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 1.30 ന് കോട്ടയം ടി.ബിയില്‍വച്ചാണ് ഉഴവൂര്‍ വിജയനെയും എന്‍.സി.പിയുടെ യുവജനവിഭാഗമായ എന്‍.വൈ.സി സംസ്‌ഥാന-ജില്ലാ നേതാക്കളുമടക്കം 23 പേരെ പോലിസ് അറസ്‌റ്റ് ചെയ്‌തു കരുതല്‍ തടങ്കലില്‍വച്ചത്.
ടി.ബിയില്‍ എത്താനിരുന്ന മുഖ്യമന്ത്രിയെ തടയാനായി സംഘടിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്‌റ്റ്. ബാര്‍ കോഴ ആരോപണ വിധേയനായ കെ.എം. മാണിക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എന്‍.വൈ.സി. സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്‌ക്വയറില്‍ പ്രതീകാത്മ പുരസ്‌കാരം നല്‍കി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധ പരിപാടിക്കുശേഷം ടി.ബിയില്‍ ഒത്തുകൂടിയ നേതാക്കളെ വെസ്‌റ്റ് പോലിസിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്യാന്‍ ശ്രമിച്ചു.
ഇതോടെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.എം. മാണിക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്നു പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌തു വെസ്‌റ്റ് പോലിസ് സ്‌റ്റേഷനിലേയ്‌ക്കുമാറ്റി. എന്‍.വൈ.സി സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരായ അഫ്‌സല്‍ കുഞ്ഞുമോന്‍, ഷെനിന്‍ മന്ദിരാട്, ഷാംലാല്‍, പി.എ. സമദ്, നാണു തിരുവള്ളൂര്‍, സലിം കൊല്ലം, കബീര്‍ പൊന്നാട്, എന്‍.എസ്.സി സംസ്‌ഥാന പ്രസിഡന്റ് ബി.എല്‍. വിപിന്‍ ലാല്‍, എന്‍.വൈ.സി നേതാക്കളായ അരുണ്‍ ചെമ്പ്ര, ജൂബി എം. വര്‍ഗീസ്, മൊയ്‌തീന്‍ ഷാ സെലിന്‍, യൂസഫ് അരിയന്നൂര്‍, അര്‍ഷാദ്, അന്‍ഷാദ്, റാഫി, സജിത് കുമാര്‍ പി പി, ശിവാന്ദന്‍ തുടങ്ങി 23 പേരെയാണ് അറസ്‌റ്റ് ചെയ്‌തത്.
ജില്ലാ പോലിസ് പോലിസ് മേധാവി എം.പി. ദിനേശ് അടക്കമുള്ള ഉന്നത പോലിസ് ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലായിരുന്നു പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌തത്. നീക്കിയത്. വൈകീട്ടോടെയാണ് നേതാക്കളെ വിട്ടയച്ചത്. ഭഷണം കഴിക്കാന്‍ ടി.ബി.യിലെത്തിയ തങ്ങളെ യാതൊരു പ്രകേപനവുമില്ലാതെ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നുവെന്ന് ഉഴവൂര്‍ വിജയന്‍ പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എന്‍.സി.പി.അഖിലേന്ത്യാ സെക്രട്ടറി ജിമ്മി ജോര്‍ജ് ആവശ്യപ്പെട്ടു.