Story Dated: Sunday, March 29, 2015 01:57
കണ്ണൂര്‍: മന്ത്രി കെ പി മോഹനന്‍ ഉദ്‌ഘാടനം ചെയ്‌തു
കിലയുടെ നേതൃത്വത്തില്‍ പുഴയൊഴുകാന്‍ കനിവുണരാന്‍ എന്ന പേരില്‍ നടത്തിയ കുപ്പം പുഴ സംരക്ഷണപദ്ധതി ശില്‌പശാല കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനന്‍ ഉദ്‌ഘാടനം ചെയ്‌തു. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കിലാണ് ഉദയഗിരി, ആലക്കോട്, ചപ്പാരപ്പടവ്, പരിയാരം ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കായി ശില്‌പശാല സംഘടിപ്പിച്ചത്.
കെ എം ഷാജി എംഎല്‍എ. അധ്യക്ഷത വഹിച്ചു. സര്‍ സയ്യിദ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഖലീല്‍ ചൊവ്വ വിഷയാവതരണം നടത്തി. കെ വി ഗോവിന്ദന്‍ പദ്ധതിരേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോയിച്ചന്‍ പള്ളിയാലില്‍, ജോസ് വട്ടമല, സുനിജ ബാലകൃഷ്‌ണന്‍, കെ സാവിത്രി എന്നിവര്‍ പഞ്ചായത്ത്‌തല രേഖകള്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനു തോമസ്, പി ടി മാത്യു, എബി എന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
from kerala news edited
via IFTTT