121

Powered By Blogger

Sunday, 29 March 2015

സമ്പൂര്‍ണ ഗോവധ നിരോധന നിയമത്തിന്‌ പൊതുസമ്മതം ആവശ്യമെന്ന്‌ രാജ്‌നാഥ്‌ സിങ്‌









Story Dated: Sunday, March 29, 2015 06:27



mangalam malayalam online newspaper

ഇന്‍ഡോര്‍: സമ്പൂര്‍ണ ഗോവധ നിരോധന നിയമത്തിന്‌ രാജ്യത്തിന്റെ പൊതുസമ്മതം ആവശ്യമാണെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌. ജയിന്റ്‌ സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ്‌ രാജ്‌നാഥ്‌ സിങ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌.


സമ്പൂര്‍ണ ഗോവധ നിരോധന നിയമം കൊണ്ടുവരണമെന്നാണ്‌ തനിക്കും ആഗ്രഹമെന്ന്‌ ചടങ്ങില്‍ രാജ്‌നാഥ്‌ സിങ്‌ വ്യക്‌തമാക്കി. എന്നാല്‍ പുതിയൊരു നിയമം കൊണ്ടുവരുക എന്നത്‌ അത്ര എളുപ്പമല്ല. സമ്പൂര്‍ണ ഗോവധ നിരോധന നിയമത്തിന്‌ രാജ്യത്തെ പൊതു സമൂഹത്തിന്റെ അനുവാദം ആവശ്യമാണ്‌. പല സുപ്രധാന ബില്ലുകളും രാജ്യസഭയില്‍ പാസാകാതെ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.


കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത്‌ സമ്പൂര്‍ണ ഗോവധ നിരോധനത്തിനുള്ള ബില്ല്‌ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌ സഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ബില്ല്‌ പാസാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്‌ ചെയ്‌തത്‌.










from kerala news edited

via IFTTT