Story Dated: Sunday, March 29, 2015 01:57
കോടഞ്ചേരി: ക്രിസ്‌തുവിന്റെ പീഠാനുഭവങ്ങളെ അനുസ്‌മരിക്കുന്ന വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കമാവും.ഓശാന ഞായറാഴ്‌ചത്തെ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ ഇന്ന് രാവിലെതന്നെ ദേവാലയങ്ങളില്‍ ആരംഭിക്കും.
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ രാവിലെ ഏഴുമണിക്ക് എല്‍.പി സ്‌കൂളില്‍ ആരംഭിക്കും.പ്രത്യേക വായനകള്‍,കുരുത്തോല വെഞ്ചരിക്കല്‍, പള്ളിയിലേക്ക് ടൗണ്‍ചുറ്റി കുരുത്തോല പ്രദക്ഷിണം .തുടര്‍ന്ന് ദേവാലയ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.വികാരി ഫാ.ജോസഫ് മാത്യു ഓലിയക്കാട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട് 4 മണിക്ക് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ധായനവും ആരംഭിക്കും.
കണ്ണോത്ത് സെന്റ്‌മേരീസ് വോലയത്തില്‍ രാവിലെ ആറ്‌മണിക്ക് വിശുദ്ധ കുര്‍ബാന,7.15 ന് പാരിഷ്‌ഹാളില്‍ കുരുത്തോല വെഞ്ചിരിക്കല്‍,തുടര്‍ന്ന് പള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണം. വിശുദ്ധകുര്‍ബാനയ്‌ക്ക് വികാരി ഫാ.എഫ്രേം പൊട്ടനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ദി ബാപ്‌റ്റിസ്‌റ്റ് ദേവായത്തിലെ തിരുകര്‍മ്മങ്ങള്‍ രാവിലെ ഏഴിന് എല്‍.പി സ്‌കൂള്‍ പരിസരത്ത് ആരംഭിക്കും.കുരുത്തോല പ്രദക്ഷിണം പള്ളിയിലേക്ക്.തുടര്‍ന്ന് വിശുദ്ധ കുര്‍ബാന,വികാരി ഫാ.അഗസ്‌റ്റിന്‍ പട്ടാനിയില്‍ മുഖ്യകാര്‍മ്മികത്വം ഹിക്കും.
വലിയകൊല്ലി സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 7.30 ന് പാരിഷ് ഹാളില്‍ ആരംഭിക്കും. കുരുത്തോല പ്രദക്ഷിണം പള്ളിയിലേക്ക്,തുടര്‍ന്ന് വികാരി ഫാ.റോയിവള്ളിയാംതടത്തിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന, കൂരോട്ടുപാറ സെന്റ്‌മേരീസ് ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ രാവിലെ 6 ന് പീരിഷ്‌ഹാളില്‍ ആരംഭിക്കും.കുരുത്തോല വെഞ്ചരിക്കല്‍,കുരുത്തോല പ്രദക്ഷിണം,തുടര്‍ന്ന് വിശുദ്ധ കുര്‍ബാന,വികാരി ഫാ.സുദീപ് കിഴക്കരക്കാട്ട് മുറമ്പാത്തി സെന്റ്‌ജോണ്‍സ് മലങ്കര കാത്തലിക്ക് പള്ളിയില്‍ രാവിലെ ഏഴിനാരംഭിക്കും.
പള്ളിക്ക്‌ചുറ്റും കുരുത്തോല പ്രദക്ഷിണം,തുടര്‍ന്ന് വിശുദ്ധകുര്‍ബാന,വികാരി ഫാ.മാത്യു പെരുമ്പള്ളിക്കുന്നേല്‍.
മൈക്കാവ് മലങ്കര കാത്തലിക്ക് പള്ളിയില്‍ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10.30 ന് ആരംഭിക്കും.പള്ളിക്ക് ചുറ്റും കുരുത്തോല പ്രദക്ഷിണം,തുടര്‍ന്ന് വിശുദ്ധ കുര്‍ബാന,വികാരി ഫാ.മാത്യുപെരുമ്പള്ളിക്കുന്നേല്‍
ഈങ്ങാപ്പുഴ സെന്റ്‌ജോര്‍ജ് മലങ്കര കാത്തലിക്ക് പള്ളിയില്‍ രാവിലെ 7 മണിക്ക് ശുശ്രൂഷകള്‍ തുടങ്ങും.വികാരി ഫാ.ലൂക്കോസ് പള്ളിപടിഞ്ഞാറ്റേതില്‍ കാര്‍മികത്വം വഹിക്കും.
from kerala news edited
via IFTTT