121

Powered By Blogger

Monday, 4 January 2021

ആലിബാബ സ്ഥാപകന്‍ ജാക് മാ അറസ്റ്റില്‍?

ഇ കൊമേഴ്സ് ഭീമനായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക് മായെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തോ?രണ്ടുമാസമായി പൊതുഇടങ്ങളിലൊന്നും കാണാതായതിനെതുടർന്നാണ് ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായുള്ള അഭ്യൂഹംപരക്കുന്നത്. വീട്ടുതടങ്കലിലാകാമെന്നും റിപ്പോർട്ടുകളുണ്ട്. ലോകമാകെ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ നിരീക്ഷണത്തിലാണെന്നുമാത്രമാണ് ചൈനിസ് സർക്കാർ വെളിപ്പെടുത്തിയത്.ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ഇടഞ്ഞശേഷം...

ജനുവരിയില്‍ ഐപിഒയുമായി ആറു കമ്പനികള്‍: ലക്ഷ്യം 8000 കോടി സമാഹരിക്കല്‍

ഓഹരി വിപണിയിലെ മുന്നേറ്റം അവസരമാക്കാൻ ജനുവരിയിൽ നിരവധി കമ്പനികൾ ഐപിഒയുമായി വരുന്നു. നാലാഴ്ചക്കുള്ളിൽ ആറുകമ്പനികളെങ്കിലും ഐപിഒയുമായെത്തുമെന്നാണ് വിവരം. 8,000 കോടി രൂപയാകും ഈ കമ്പനികൾ ദ്വിതീയ വിപണിയിൽനിന്ന് സമാഹരിക്കുക. റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യ, ഇൻഡിഗോ പെയിന്റ്സ്, ഹോം ഫെസ്റ്റ് ഫിനാൻസ് കമ്പനി, ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയ കമ്പനികളാണ് പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നത്. 2020ൽ ആകെ 15 കമ്പനികളാണ് ഓഹരി...

അഞ്ചുദിവസത്തിനിടെ 1000 രൂപകൂടി: സ്വര്‍ണവില പവന് 38,400 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന തുടരുന്നു. തിങ്കളാഴ്ച രണ്ടുതവണയായി പവന് 560 രൂപകൂടിയതിനുപിന്നാലെ ചൊവാഴ്ച 320 രൂപകൂടി വർധിച്ചു. ഇതോടെ പവന്റെ വില 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയർന്നത്. കഴിഞ്ഞ ദിവസം വിലയിൽ 2.5ശതമാനമാണ് വർധനവുണ്ടായത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,938.11 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ കരുത്താർജിച്ചതും രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായതുമാണ് സ്വർണവിലയെ ബാധിച്ചത്....

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം: സെന്‍സെക്‌സ് 48,000ന് താഴെയെത്തി

തുടർച്ചയായ ദിനങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 183 പോയന്റ് താഴ്ന്ന് 47,993ലും നിഫ്റ്റി 56 പോയന്റ് നഷ്ടത്തിൽ 14,076ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 581 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1022 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. പൊതുമേഖല ബാങ്ക്, ലോഹം എന്നീ സൂചികകളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, ബജാജ് ഫിൻസർവ്,...

മിസ്ഡ് കോൾ വഴി ഗ്യാസ് ബുക്ക് ചെയ്യാം

കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാചകവാതകം (ഇൻഡേൻ) ഉപയോഗിക്കുന്നവർക്ക് സിലിൻഡർ ബുക്ക് ചെയ്യാൻ 84549 55555 എന്ന ഫോൺ നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്താൽ മതി. അതിവേഗം ബുക്ക് ചെയ്യാനുള്ള സൗകര്യം, ഫോൺ ഹോൾഡ് ചെയ്യേണ്ട കാര്യമില്ല, ഫോണിന് ചാജുമില്ല എന്നിവയാണ് ഇതിന്റെ പ്രത്യേകത. ഐ.വി.ആർ.എസ്. എടുക്കാത്ത മുതിർന്ന പൗരന്മാർക്കും മിസ്ഡ് കോൾ സൗജന്യം പ്രയോജനപ്പെടുത്താം. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളുടെ ജീവിതം കുറച്ചുകൂടി അനായാസമാക്കാൻ ഈ സൗകര്യം ഫലപ്രദമാണെന്ന് കമ്പനി...

റെക്കോഡ് തിരുത്തി സെന്‍സെക്‌സ് 48,177ലും നിഫ്റ്റി 14,133ലും ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ കാളകൾ പിടിമുറുക്കി. തുടർച്ചയായ ദിവസങ്ങളിൽ സൂചികകൾ റെക്കോഡ് തിരുത്തി മുന്നേറുകയാണ്. ഇതാദ്യമായി സെൻസെക്സ് 48,000വും നിഫ്റ്റി 14,100ഉം കടന്നു. 307.82 പോയന്റാണ് സെൻസെക്സിലെ നേട്ടം. 48,176.80ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 114.40 പോയന്റ് ഉയർന്ന് 14,132.90ലുമെത്തി. ബിഎസ്ഇയിലെ 2061 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 973 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. രണ്ട് കോവിഡ് വാക്സിനുകൾക്ക് രാജ്യത്ത് അംഗീകാരം നൽകിയതാണ്...