121

Powered By Blogger

Monday, 4 January 2021

ആലിബാബ സ്ഥാപകന്‍ ജാക് മാ അറസ്റ്റില്‍?

ഇ കൊമേഴ്സ് ഭീമനായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക് മായെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തോ?രണ്ടുമാസമായി പൊതുഇടങ്ങളിലൊന്നും കാണാതായതിനെതുടർന്നാണ് ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായുള്ള അഭ്യൂഹംപരക്കുന്നത്. വീട്ടുതടങ്കലിലാകാമെന്നും റിപ്പോർട്ടുകളുണ്ട്. ലോകമാകെ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ നിരീക്ഷണത്തിലാണെന്നുമാത്രമാണ് ചൈനിസ് സർക്കാർ വെളിപ്പെടുത്തിയത്.ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ഇടഞ്ഞശേഷം അദ്ദേഹത്തിനെതിരെ അന്വേഷണ നടപടികളുൾപ്പടെയുള്ളവയുമായി ചൈനീസ് സർക്കാർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ കാണാതായ വാർത്ത പ്രചരിക്കുന്നത്. മായുടെ സ്വന്തം ടാലന്റ് ഷോയായ ആഫ്രിക്കാസ് ബിസിനസ് ഹീറോസ് ന്റെ അവസാന എപ്പിസോഡിൽ ജഡ്ജായി അദ്ദേഹം എത്തിയിരുന്നില്ല. പകരം ആലിബാബയുടെ മറ്റൊരു പ്രതിനിധിയാണ് പങ്കെടുത്തത്. ആലിബാബയുടെ വെബ്സൈറ്റിൽ നിന്ന് മായുടെ ചിത്രവും നീക്കുകയുംചെയ്തു. ഒക്ടോബറിൽ ഒരു പൊതുപരിപാടിയിൽ മാ ചൈനീസ് സർക്കാരിനെ വിമർശിച്ചതിനു പിന്നാലെയാണ് ആലിബാബയ്ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്. ചൈനീസ് റെഗുലേറ്റർമാർ സമയം നഷ്ടപ്പെടുത്തുന്നെന്നും നവീന ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്നെന്നുമായിരുന്നു വിമർശനം. മായുടെ ഉടമസ്ഥതയിലുള്ള ആന്റ് ഗ്രൂപ്പിന്റെ ഷാങ് ഹായിയിലും ഹോങ് കോങ്ങിലും 3700 കോടി ഡോളറിന്റെ ഓഹരി വിൽക്കാനുള്ള പദ്ധതി (ഇനിഷ്യൽ പബ്ലിക് ഓഫറിങ്) ചൈനീസ് സർക്കാർ നവംബറിൽ തടഞ്ഞിരുന്നു. മായോട് രാജ്യംവിടരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ പേടിഎം, പേടിഎം മാൾ, സൊമാറ്റോ, ബിഗ് ബാസ്കറ്റ്, സ്നാപ്ഡീൽ തുടങ്ങിയവയിൽ ആലിബാബയ്ക്ക് നിക്ഷേപമുണ്ട്.

from money rss https://bit.ly/390c7Xw
via IFTTT