റിലയൻസ് ജിയോയിൽ നിക്ഷേപം നടത്തിയതിനുപിന്നാലെ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിലും സിൽവർ ലേയ്ക്ക് നിക്ഷേപം നടത്തുന്നു. 1.75ശതമാനം ഉടമസ്ഥതാവകാശത്തിനുവേണ്ടി 7,500 കോടി രൂപയാണ് സിൽവൽ ലേയ്ക്ക് നിക്ഷേപിക്കുക. ഇതോടെ റിലയൻസ് റീട്ടെയിലിന്റെ നിക്ഷേപമൂല്യം 4.21 ലക്ഷം കോടിയായി ഉയർന്നു. സിൽവർ ലേയ്ക്കിന് പിന്നാലെ കെകെആറും നിക്ഷേപം നടത്തിയേക്കുമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. 1,500 കോടി നിക്ഷേപിക്കുന്നത് സംബന്ധിച്ച ചർച്ചയാണ് നടക്കുന്നത്. രാജ്യത്തെതന്നെ ഏറ്റവും...