121

Powered By Blogger

Tuesday, 8 September 2020

വിലകുറഞ്ഞ 10 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ

ഗൂഗിൾ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ വിലകുറഞ്ഞ 10 കോടി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ റിലയൻസ് ജിയോ തയ്യാറെടുക്കുന്നു. 2020 ഡിസംബറോടെയോ അടുത്തവർഷം ആദ്യമോ ഡാറ്റാപാക്കുകൾ ഉൾപ്പെടുത്തിയാകും പുതിയ ഫോണുകൾ അവതരിപ്പിക്കുകയെന്ന് ബിസ്നസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. റിലയൻസിന്റെ ടെലികോം യൂണിറ്റ് ഡിസൈൻ ചെയ്യുന്ന ഫോൺ മറ്റുകമ്പനികൾവഴി നിർമിച്ചാകും വില്പനയ്ക്കെത്തിക്കുക. ആൽഫബെറ്റിന്റെ ഉപകമ്പനിയായ ഗൂഗിൾ റിലയൻസിൽ 4,500 കോടി ഡോളർ നിക്ഷേപം നടത്തുമെന്ന് ജൂലായിൽ പ്രഖ്യാപിച്ചിരുന്നു. 4ജി, 5ജി സ്മാർട്ട്ഫോണുകൾക്കായി വിലകുറഞ്ഞ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്നും മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. Reliance Jio To Roll Out 10 Crore Low-Cost Phones By December

from money rss https://bit.ly/3bCggli
via IFTTT