121

Powered By Blogger

Tuesday, 8 September 2020

സില്‍വര്‍ ലേയ്ക്കിന് പിന്നാലെ റിലയന്‍സ് റീട്ടെയിലില്‍ കെകെആറും 7,500 കോടി നിക്ഷേപിച്ചേക്കും

റിലയൻസ് ജിയോയിൽ നിക്ഷേപം നടത്തിയതിനുപിന്നാലെ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിലും സിൽവർ ലേയ്ക്ക് നിക്ഷേപം നടത്തുന്നു. 1.75ശതമാനം ഉടമസ്ഥതാവകാശത്തിനുവേണ്ടി 7,500 കോടി രൂപയാണ് സിൽവൽ ലേയ്ക്ക് നിക്ഷേപിക്കുക. ഇതോടെ റിലയൻസ് റീട്ടെയിലിന്റെ നിക്ഷേപമൂല്യം 4.21 ലക്ഷം കോടിയായി ഉയർന്നു. സിൽവർ ലേയ്ക്കിന് പിന്നാലെ കെകെആറും നിക്ഷേപം നടത്തിയേക്കുമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. 1,500 കോടി നിക്ഷേപിക്കുന്നത് സംബന്ധിച്ച ചർച്ചയാണ് നടക്കുന്നത്. രാജ്യത്തെതന്നെ ഏറ്റവും വലിയ റീട്ടെയിൽ ബിസിനസ് ഉടമകളാണ് റിലയൻസ്. 12,000സ്റ്റോറുകളാണ് രാജ്യത്തെമ്പാടുമുള്ളത്. രാജ്യത്തെമ്പാടുമുള്ള ചെറികിട വ്യാപാരികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വികസനത്തിനാണ് റിലയൻസ് റീട്ടെയിൽ തയ്യാറെടുക്കുന്നതെന്ന് ചെയർമാൻ മുകേഷ് അംബാനി പ്രതികരിച്ചു. After Silver Lake, KKR may invest $1 billion in Reliance Retail

from money rss https://bit.ly/33erysb
via IFTTT