സ്വർണവില ദിനംപ്രതി കുതിച്ചുയരുകയണല്ലോ. ഈ സാഹചര്യത്തിൽ ഇപ്പോൾ സ്വർണത്തിൽ നിക്ഷേപിക്കുന്നത് ഭാവിയിൽ മികച്ച ആദായം നൽകുമോ? ഗോൾഡ ബോണ്ടിൽ നിക്ഷേപിക്കുന്നതാണോ നല്ലത്? കൊല്ലത്തുനിന്ന് അജിത്കുമാർ ചോദിക്കുന്നു സ്വർണവില എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുകയാണ്. ഏറെക്കാലം അനക്കമില്ലാതിരുന്ന വില ഈവർഷം തുടക്കത്തിലാണ് ഉയരാൻ തുടങ്ങിയത്. ഭൗമ-രാഷ്ട്രീയ കാരണങ്ങളായിരുന്നു തുടക്കത്തിൽ വിലയെ സ്വാധീനിച്ചതെങ്കിൽ മാർച്ചോടെ കോവിഡ് വ്യാപനംമൂലമുള്ള ആഗോള പ്രതിസന്ധിയും വിലകുതിക്കാനിടയാക്കി. ഈ സാഹചര്യത്തിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ ഏറ്റവും യോജിച്ച സമയം കഴിഞ്ഞവർഷമായിരുന്നു. അന്ന് നിക്ഷേം നടത്തിയിരുന്നെങ്കിൽ മികച്ച ആദായം ഇപ്പോൾ സ്വന്തമാക്കമായിരുന്നു. അതുകൊണ്ടുതന്നെ നിക്ഷേപിക്കാൻ യോജിച്ച സമയം കൃത്യമായി പറയുക സാധ്യമല്ല. ആറുമാസത്തിലേറെയായി കുതിക്കാൻ തുടങ്ങിയപ്പോഴാണ് സ്വർണത്തിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് അജിത്കുമാർ ചിന്തിക്കുന്നത്. ഓഹരി പോലുള്ള നിക്ഷേപ ആസ്തികൾ തകർച്ചനേരിടുമ്പോഴാണ് സ്വർണം അതിന്റെ പ്രതാപം കാണിക്കുക. അതുമാത്രമല്ല ഓഹരി വിപണിയിലേതുപോലുള്ള വൻതകർച്ച സ്വർണത്തിന്റെ വിലയിൽ ഉണ്ടാകുകയുമില്ല. ഇക്കാരണങ്ങളാൽ നിക്ഷേപ പോർട്ട്ഫോളിയോയിൽ ചെറിയൊരുഭാഗം സ്വർണവും ഉൾപ്പെടുത്താം. ഒറ്റയടിക്ക് നിക്ഷേപം ഉയർത്താതെ ക്രമേണ അല്പാൽപമായി വാങ്ങുന്നത് പരിഗണിക്കാം. ആഭരണം, നാണയം, ഗോൾഡ് ബോണ്ട്, ഗോൾഡ് ഇടിഎഫ്, ഗോൾഡ് ഫണ്ട് എന്നിങ്ങനെ സ്വർണത്തിൽ നിക്ഷേപിക്കാൻ നിരവധി മാർഗങ്ങളുണ്ട്. നിക്ഷേപമായാണ് കരുതുന്നതെങ്കിൽ ഏറ്റവും യോജിച്ചത് ഗോൾഡ് ബോണ്ടാണ്. സ്വർണത്തിന്റെ വിലവർധനയ്ക്കുപുറമെ, 2.5ശതമാനം പലിശ അധികമായി നൽകുന്നുവെന്നതാണ് നേട്ടം.കാലാവധിയെത്തിവിൽക്കുമ്പോൾ അതിൽനിന്ന് ലഭിക്കുന്ന നേട്ടത്തിന് നികുതിയും നൽകേണ്ടതില്ല. എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി. അതിനിടയിൽ പണമാക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടിവന്നേക്കാമെന്നതാണ് പ്രശ്നം. സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ എപ്പോൾ വേണമെങ്കിലും വാങ്ങുകയോ വിൽക്കുകയോചെയ്യാനുള്ള അവസരമുണ്ട്. ബോണ്ട് പണയംവെച്ച് വായ്പനേടാനും കഴിയും.
from money rss https://bit.ly/3f6jj5m
via IFTTT
from money rss https://bit.ly/3f6jj5m
via IFTTT