121

Powered By Blogger

Friday, 12 February 2021

ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടമില്ലാതെ സൂചികകൾ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് നേരിയ നേട്ടത്തിൽ ക്ലോസ്ചെയ്തു. ലോഹം, ഫാർമ, എഫ്എംസിജി തുടങ്ങിയ സെക്ടറുകളാണ് വില്പനസമ്മർദം നേരിട്ടത്. സെൻസെക്സ് 12.78 പോയന്റ് ഉയർന്ന് 51,544.30ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തിൽ 15,163.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1400 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1520 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ഐടിസി, ഗെയിൽ, ഒഎൻജിസി, സൺ ഫാർമ, കോൾ ഇന്ത്യ തുടങ്ങിയ...

വിപണിമൂല്യം അഞ്ചുലക്ഷംകോടി രുപ കടന്ന് എച്ച്ഡിഎഫ്‌സി ലിമിറ്റഡ്

മുംബൈ: രാജ്യത്തെ പ്രമുഖ ഭവനവായ്പ സ്ഥാപനമായ എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ വിപണിമൂല്യം അഞ്ചു ലക്ഷംകോടി രൂപ മറികടന്നു. ഓഹരി വില എക്കാലത്തെയും ഉയരമായ 2,808 രൂപയിലെത്തിയതോടെയാണ് ഈനേട്ടം കമ്പനി സ്വന്തമാക്കിയത്. കഴിഞ്ഞദിവസത്തെ ക്ലോസിങ് നിരക്കിനേക്കാൾ 1.5ശതമാനമാണ് വെള്ളിയാഴ്ച വില ഉയർന്നത്. ഇതോടെ വിപണിമൂല്യം 5.03 ലക്ഷം കോടിയായി. മാർച്ചിലെ താഴ്ന്ന നിലവാരത്തിൽനിന്ന് 90ശതമാനത്തിലേറെയാണ് ഓഹരി വിലയിലുണ്ടായനേട്ടം. ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യത്തെ ആറാമത്തെ കമ്പനിയായാണ്...

ചന്ദ കൊച്ചാറിന് ജാമ്യം; രാജ്യംവിട്ടുപോകരുതെന്ന് കോടതി

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്കിന്റെ മുൻ സിഇഒയായ ചന്ദ കൊച്ചാറിന് ജാമ്യം. പ്രത്യേക പിഎംഎൽഎ കോടതിയാണ് ജാമ്യം നൽകിയത്. ജാമ്യതുകയായി അഞ്ചുലക്ഷം രൂപ കോടതിയിൽ കെട്ടിവെയ്ക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ രാജ്യംവിട്ടുപോകരുതെന്നും ഉത്തരവിൽ പറയുന്നു. ഐസിഐസിഐ ബാങ്ക്-വീഡിയോകോൺ വായ്പ തട്ടിപ്പുകേസിൽ കൊച്ചാർ മുംബൈ പ്രത്യേക കോടതിയിൽ വെള്ളിയാഴ്ച ഹാജരായിരുന്നു. കള്ളപ്പണംവെളിപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സുമെന്റ് ഡയറക്ടറേറ്റ് ഹാജരാക്കിയ...