121

Powered By Blogger

Friday 10 January 2020

തൊഴിലില്ലായ്മയും ദാരിദ്ര്യവും; ദിവസവും പത്ത് ആത്മഹത്യ

ന്യൂഡൽഹി:തൊഴിലില്ലായ്മയും ദാരിദ്ര്യവുംമൂലം 2018-ൽ രാജ്യത്ത് ആത്മഹത്യചെയ്യാൻ നിർബന്ധിതരായത് ദിവസേന ശരാശരി പത്തുപേർ (ഒൻപതു പുരുഷന്മാരും ഒരു സ്ത്രീയും). ഇതിനുപുറമേ, മയക്കുമരുന്നിനും മദ്യത്തിനും അടിമയായ 20 പേരും ദിനംപ്രതി ആത്മഹത്യചെയ്തു. 2018-ൽ രാജ്യത്താകെ 1.34 ലക്ഷത്തോളം ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. 2017-ലേതിൽ(1.3 ലക്ഷം)നിന്ന് 1.3 ശതമാനം അധികമാണിത്. തൊഴിലില്ലായ്മ കാരണമുള്ള ആത്മഹത്യ 14 ശതമാനം കൂടി കുടുംബപ്രശ്നങ്ങൾമൂലമുള്ള ആത്മഹത്യയാണ് ഏറ്റവുമധികം (30.4 ശതമാനം), 4.8 ശതമാനം വർധിച്ചു അസുഖംമൂലമുള്ള ആത്മഹത്യ രണ്ടാംസ്ഥാനത്ത്-18 ശതമാനം വൈവാഹിക പ്രശ്നങ്ങൾമൂലം-6.2 ശതമാനം മയക്കുമരുന്നിനും മദ്യത്തിനും അടിമയായി ആത്മഹത്യ ചെയ്തവർ-7193 (2017-ൽ 6705) തൊഴിലില്ലായ്മമൂലം-2741 (2017-ൽ 2404) ദാരിദ്ര്യംമൂലം-1202 (2017-ൽ 1198).

from money rss http://bit.ly/2TboIAD
via IFTTT

വീഡിയോ കെ.വൈ.സിക്ക് റിസർവ് ബാങ്കിന്റെ അനുമതി

മുംബൈ: ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഇ- കെ.വൈ.സി.യുടെ ഭാഗമായി ഇനി വീഡിയോ സംവിധാനവും. വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടികൾക്കാണ് (വി -സിപ്) ആർ.ബി.ഐ. അനുമതി നൽകിയിരിക്കുന്നത്. ഇതുൾപ്പെടുത്തി 2016 ഫെബ്രുവരിയിൽ പുറത്തിറക്കിയ വിജ്ഞാപനം ഭേദഗതി ചെയ്തു. ഇ - കെ.വൈ.സിയുടെ നിർവചനത്തിലും മാറ്റംവരുത്തി. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് പുതിയ വഴിതുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. വീഡിയോ വഴി ഉപഭോക്താവിന്റെ ഫോട്ടോയും തിരിച്ചറിയൽ രേഖകളും കെ.വൈ.സി.ക്കായി നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ അനുമതിയോടെ മാത്രമേ വി - സിപ് നടത്താൻ കഴിയൂ. പുതിയ സംവിധാനം നടപ്പാകുന്നതോടെ സാമ്പത്തികസ്ഥാപനങ്ങൾക്ക് നിയമപ്രകാരമുള്ള കെ.വൈ.സി. നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനാകും. അതേസമയം, വി - സിപ് വഴി തുറക്കുന്ന അക്കൗണ്ടുകൾ കൃത്യമായ ഓഡിറ്റിങ്ങിനുശേഷമേ പ്രവർത്തിപ്പിക്കാനാകൂ. ഉപഭോക്താവ് രാജ്യത്തുണ്ടോ എന്ന് അറിയുന്നതിനായി വീഡിയോ എടുക്കുമ്പോൾ ജിയോടാഗിങ് നിർബന്ധമാക്കിയിട്ടുണ്ട്. ആധാർവഴിയായിരിക്കും ഇതിന്റെ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടത്. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർവഴി വേണം വി - സിപ് നടപ്പാക്കാൻ. ആർ.ബി.ഐ. ഉത്തരവുപ്രകാരം ബാങ്കുകൾക്ക് ആധാർ അധിഷ്ഠിതമായി ഒ.ടി.പി. ഉപയോഗിച്ചും ഓഫ്ലൈൻ വെരിഫിക്കേഷൻ വഴിയും ബിസിനസ് കറൻസ്പോണ്ടന്റുമാരെ നിയോഗിച്ച് വി -സിപിന്റെ സഹായത്തോടെയും ഇ - കെ.വൈ.സി.യെടുക്കാം. എന്നാൽ മറ്റു ധനകാര്യ സ്ഥാപനങ്ങൾക്ക് ഓഫ്ലൈൻ വെരിഫിക്കേഷൻതന്നെ വേണ്ടിവരും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച യു.കെ. സിൻഹ സമിതിയാണ് വീഡിയോ കെ.വൈ.സി. സംബന്ധിച്ച് ശുപാർശ നൽകിയത്. നിലവിലുള്ള ഇ - കെ.വൈ.സി. സംവിധാനത്തിന് ഉപഭോക്താവ് സ്ഥലത്തുണ്ടായിരിക്കണമെന്ന് നിർബന്ധമാണ്. കൂടുതൽ ഡേറ്റ കൈകാര്യംചെയ്യേണ്ടതുമുണ്ട്. ഇതിനു പരിഹാരമായി ഫോട്ടോയും രേഖകളും വീഡിയോ ചാറ്റ് വഴി ലഭ്യമാക്കി വീഡിയോ - കെ.വൈ.സി. നടപ്പാക്കാനായിരുന്നു ശുപാർശ. Content Highlights: RBI permits video-based KYC process for customers of finance firms

from money rss http://bit.ly/2Tc7wv1
via IFTTT

റീട്വീറ്റ് ചെയ്യൂ..ജപ്പാനിലെ ഈ കോടീശ്വരന്‍ നിങ്ങള്‍ക്ക് കോടികള്‍ നല്‍കും

ട്വിറ്റർ ഫോളോവേഴ്സിനായി ജപ്പാനിലെ ഫാഷൻ ടൈക്കൂൺ നൽകുന്നത് 9 മില്യൺ ഡോളർ. രൂപയിലാണെങ്കിൽ 63.85 കോടി രൂപ. ഫാഷൻ ഡിസൈനറും കലാകാരനുമായ യാസുകു മീസാവുവാണ് തന്റെ ട്വിറ്റർ ഫോളോവേഴ്സിനായി ഇത്രയും തുക സമ്മാനമായി നൽകുക. കൃത്യതയില്ലാതെ തിരഞ്ഞെടുക്കുന്ന ആയിരം പേർക്കാണ് ഇത്രയുംതുക നൽകുക. അദ്ദേഹത്തിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുന്നവരും സമ്മാനം ലഭിക്കാൻ അർഹരാണ്. ഗൗരവമായ ഒരു സാമൂഹിക പരീക്ഷണമായാണ് അദ്ദേഹം തന്റെ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്. ഗവേഷണ-സാമ്പത്തിക വിദഗ്ധരുടെ ശ്രദ്ധയാകർഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംരംഭകരെ കയ്യയച്ച് സഹായിക്കുന്ന ഇദ്ദേഹം ഒരു കലാകാരൻ കൂടിയാണ്. തന്റെ ഫാഷൻ ബിസിനസായ സോസോ സോഫ്റ്റ് ബാങ്കിന് വിറ്റതിലൂടെ മീസാവു സ്വന്തമാക്കിയത് 900 ദശലക്ഷം ഡോറളാണ്.കഴിഞ്ഞ നവംബറിലായിരുന്നു ഡീൽ. സ്പേസ് എക്സിന്റെ ചന്ദ്രനിലേയ്ക്കുള്ള യാത്രാ പദ്ധതിയിൽ ആദ്യ സ്വകാര്യ യാത്രാ ടിക്കറ്റ് സ്വന്തമാക്കിയ വ്യക്തികൂടിയാണ് താരം. ഇലോൺ മക്സ് ആണ് അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പേസ് എക്സ് എന്ന സ്വകാര്യ സംരംഭത്തിന്റെ നായകൻ. പര്യവേഷണത്തിനുള്ള യാത്രയായാണ് 42 കാരനായ മീസാവു ചാന്ദ്രദൗത്യത്തെ കാണുന്നത്. ശില്പകലാ വിദഗ്ധർ, ഡിസൈനർമാർ തുടങ്ങി സർഗാത്മക കഴിവുള്ള വ്യക്തികളെയും അദ്ദേഹം കൂടെക്കൂട്ടുന്നുണ്ട്. യാത്രാനുഭവം അതിന്റെ തീവ്രതയിൽതന്നെ പകർത്തുകയാണ് ലക്ഷ്യം.

from money rss http://bit.ly/2Nbur5I
via IFTTT

സെന്‍സെക്‌സ് 147 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ദിനവ്യാപാരത്തിനിടെ നിഫ്റ്റി 12,311.20 എന്ന പുതിയ ഉയരംകുറിക്കുകയും ചെയ്തു. ഒടുവിൽ സെൻസെക്സ് 147.37 പോയന്റ് ഉയർന്ന് 41599.72ലും നിഫ്റ്റി 40.60 പോയന്റ് നേട്ടത്തിൽ 12256.50ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1389 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1133 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, മാരുതി സുസുകി, ഇൻഫോസിസ്, അൾട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹം, ഐടി, റിയാൽറ്റി, വാഹനം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം, ഫാർമ ഓഹരികൾ നേട്ടത്തിലായിരുന്നു.

from money rss http://bit.ly/35HNfzS
via IFTTT

സൈറസ് മിസ്ത്രിയുടെ പുനര്‍നിയമനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡൽഹി: സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പ് ചെയർമാനായി വീണ്ടും നിയമിച്ച കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. എൻസിഎൽഎടി വിധിക്കെതിരെ ഡിസംബർ 18നാണ് ടാറ്റ സൺസ് സുപ്രീം കോടതിയെ സമീപിച്ചത്. മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തു നിയമിച്ചുകൊണ്ട് നവംബർ 19നാണ് ട്രൈബ്യൂണലിന്റെ വിധിവന്നത്. മിസ്ത്രിയെ 2016 ഒക്ടോബറിലാണ് ടാറ്റ ഗ്രൂപ്പിന്റെ എക്സിക്യുട്ടീവ് ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയത്.

from money rss http://bit.ly/2R1MjRD
via IFTTT

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: പവന് 29,520 രൂപയായി

കൊച്ചി: സ്വർണം പവന് രണ്ടു ദിവസംകൊണ്ട് താഴ്ന്നത് പവന് 880 രൂപ. 29,520 രൂപയാണ് വെള്ളിയാഴ്ച പവന്റെ വില. ഗ്രാമിനാകട്ടെ 3690 രൂപയും. ഇറാൻ-യുഎസ് സംഘർഷത്തെതുടർന്ന് ജനുവരി എട്ടിനാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിലവാരമായ 30,400ലെത്തിയത്. അടുത്തദിവസംതന്നെ രാവിലെ വില 29,840 രൂപയിലേയ്ക്ക് താഴ്ന്നു. അന്നുതന്നെ വൈകീട്ട് വില വീണ്ടും കുറഞ്ഞ് 29,680 രൂപയിലെത്തിയിരുന്നു. ജനുവരി ഒന്നിന് 29,000 രൂപ നിലവാരത്തിലായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പശ്ചിമേഷ്യയിലെ സംഘർഷത്തെതുടർന്നാണ് പിന്നീടുള്ള ദിവസങ്ങളിൽ വില കുതിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ്(31.1ഗ്രാം)തനിത്തങ്കത്തിന്റെവില 1,547 ഡോളറായി താഴുകയും ചെയ്തു.

from money rss http://bit.ly/2san3jJ
via IFTTT

ബജറ്റ് ദിനം ശനിയാഴ്ചയാണെങ്കിലും ഓഹരി വിപണി പ്രവര്‍ത്തിക്കും

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് ശനിയാഴ്ചയാണെങ്കിലും ഓഹരി വിപണി പ്രവർത്തിക്കും. ബിഎസ്ഇയും എൻഎസ്ഇയും പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സാധാരണ ശനിയും ഞായറും ഓഹരി വിപണിക്ക് അവധിയാണ്. പ്രത്യേക ദിനംപ്രമാണിച്ചാണ് ഓഹരി വിപണി പ്രവർത്തിക്കുക. ധനമന്ത്രി നിർമല സീതാരാമന്റെ രണ്ടാമത്തെ ബജറ്റാണിത്. വ്യവസായികളും സാമ്പത്തിക വിദഗ്ധരുമായും പ്രധാനമന്ത്രി നേരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളിൽ ബജറ്റുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തെ സാമ്പത്തിക തളർച്ചയിൽനിന്ന് കരകയറ്റുകയാണ് ലക്ഷ്യം. വ്യക്തിഗത ആദായ നികുതിയിൽ ഇളവുനൽകുന്നതുൾപ്പടെയുള്ളകാര്യങ്ങൾ പരിഗണനയിലാണെന്ന് ധനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഓഹരി നിക്ഷേപത്തിനുള്ള ദീർഘകാല മൂലധനനേട്ടനികുതിയിന്മേൽ ഇളവുനൽകുന്നകാര്യവും ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. Stock exchanges to remain open on Budget day

from money rss http://bit.ly/2R6HpTB
via IFTTT

വൈ ഫൈ കോളിങ്: എയര്‍ടെല്ലിന് 10 ലക്ഷം ഉപഭോക്താക്കളായി

മുംബൈ: അടുത്തയിടെ അവതരിപ്പിച്ച വൈ ഫൈ കോളിങ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം പത്തുലക്ഷം കടന്നതായി ഭാരതി എയർടെൽ. ഉപഭോക്താക്കൾക്ക് മികച്ച വോയ്സ് കോളിങ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം കമ്പനി നടപ്പാക്കിയത്. പ്രത്യേകം ആപ്പോ, സിം കാർഡോ ആവശ്യമില്ലാതെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് കോൾ ചെയ്യാനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെ ഈ സൗകര്യം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും വൈ ഫൈ ഉപയോഗിച്ച് ഫോൺ വിളിക്കാൻ സംവിധാനത്തിലൂടെ കഴിയും. 16 സ്മാർട്ട് ഫോൺ ബ്രാൻഡുകളുടെ 100 ലേറെ മോഡലുകൾക്ക് ഈ സൗകര്യം നൽകാനാവും. പ്രധാന എതിരാളിയായ ജിയോ ഈ സേവനം നൽകി രണ്ടുദിവസത്തിനുള്ളിലാണ് എയർടെൽ വെള്ളിയാഴ്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ജനുവരി ഏഴിനാണ് പുതിയ സംവിധാനത്തിന് ജിയോ തുടക്കമിട്ടത്. 16ന് ഇന്ത്യയൊട്ടാകം നിലവിൽവരുമെന്നും കമ്പനി അറിയിച്ചു. ഡൽഹി, മുംബൈ, തമിഴ്നാട്, കൊൽക്കത്ത, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ സേവനം ആരംഭിച്ചതായി ഭാരതി എയർടെൽ ഡിസംബറിൽതന്നെ പ്രഖ്യാപിച്ചിരുന്നു. Airtel says WiFi calling feature crossed 1 million users

from money rss http://bit.ly/39YNbPw
via IFTTT