121

Powered By Blogger

Monday, 15 February 2021

റെയിൽടെൽ ഐപിഒ: അപേക്ഷിക്കുംമുമ്പ് അറിയാം 11 കാര്യങ്ങൾ

പൊതുമേഖല സ്ഥാപനമായ റെയിൽടെൽ കോർപറേഷന്റെ ഐപിഒയ്ക്ക് ഫെബ്രുവരി 18വരെ അപേക്ഷിക്കാം. 93-94 രൂപ നിലവാരത്തിലാണ് ഒരു ഓഹരിയുടെ വില നിശ്ചയിച്ചിട്ടുള്ളത്. രാജ്യത്തൊട്ടാകെ ഒപ്ടിക് ഫൈബർ നെറ്റ് വർക്കുള്ള കമ്പനി നിലവിൽ ടെലികോം,ബ്രോഡ്ബാൻഡ് സേവനങ്ങളാണ് നൽകിവരുന്നത്. 1. 155 എണ്ണത്തിന്റെ ഒരുലോട്ടിനാണ് മിനിമം അപേക്ഷിക്കാൻ കഴിയുക. 94 രൂപ പ്രകാരം 14,570 രൂപയാണ് ഇതിന് വേണ്ടിവരിക. 2. ഫെബ്രുവരി 23നാകും ഓഹരി അലോട്ട്മെന്റ് സംബന്ധിച്ച് തീരുമാനമുണ്ടാകുക. 26 ലിസ്റ്റ് ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 3. ഓഫർ ഫോർ സെയിലായാണ് എല്ലാ ഓഹരികളും വിറ്റഴിക്കുന്നത്. അതുകൊണ്ടുതന്നെ കമ്പനിയ്ക്ക് ഐപിഒവഴി പണംലഭിക്കില്ല. 4. 87.15 മില്യൺ ഓഹരികളാണ് സർക്കാർ വിറ്റഴിക്കുന്നത്. 819 കോടി രൂപ സമാഹരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 5. യോഗ്യതയുള്ള സ്ഥാപനങ്ങൾക്കായി 35ശതമാനം ഓഹരികളാണ് നീക്കിവെച്ചിട്ടുള്ളത്. 15ശതമാനം മറ്റുള്ളവർക്കും. 6. 2020 മാർച്ചിൽ അവസാനിച്ച വർഷത്തിൽ 141 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. മുൻവർഷമാകട്ടെ ഇത് 135 കോടിയുമായിരുന്നു. 7. കുറച്ചുവർഷങ്ങളായി സ്ഥിരതായാർന്ന വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത്. 2018-20 സാമ്പത്തിക വർഷത്തെ വാർഷിക വളർച്ച 7.5ശതമാനമാണ്. 2007 മുതൽ കമ്പനി ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. 2008 മുതൽ തുടർച്ചയായി ലാഭവിഹിതവും നൽകിവരുന്നുണ്ട്. 2018-2020 വർഷങ്ങളിൽ നൽകിയത് 40ശതമാനം ഡിവിഡന്റ്. കടബാധ്യതകളുമില്ല. 8. സമാന ബിസിനസ് നടത്തുന്ന വിപണിയിൽ ലിസ്റ്റ്ചെയ്ത കമ്പനികൾവേറെയില്ല. 9. കെഫിൻ ടെക്നോളജീസിനാണ് ഐപിഒയുടെ ചുമതല. ഓഹരി അലോട്ട്മെന്റ് റീഫണ്ട് എന്നിവ കെഫിൻ നിർവഹിക്കും. 10. ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഡിബിഐ ക്യാപിറ്റൽ, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റസ് എന്നിവയാണ് ഐപിഒയുടെ മർച്ചന്റ് ബാങ്കുകൾ. 11. സർക്കാർ നയങ്ങളും നിയന്ത്രണങ്ങളും സ്വകാര്യ ഓപ്പറേറ്റർമാരിൽനിന്നുള്ള മത്സരവുമാണ് കമ്പനിനേരിടുന്ന വെല്ലുവിളി. RailTel IPO opens today: 11 things to know before you subscribe

from money rss https://bit.ly/3ppGQn0
via IFTTT

അടുത്തവർഷത്തെ ഇപിഎഫ് പലിശ മാർച്ച് ആദ്യവാരത്തിൽ പ്രഖ്യാപിച്ചേക്കും

2020-21 സാമ്പത്തികവർഷത്തെ ഇപിഎഫ് പലിശ മാർച്ച് ആദ്യവാരത്തിൽ പ്രഖ്യാപിച്ചേക്കും. നിക്ഷേപത്തിൽനിന്നുള്ള ആദായവും ധനസ്ഥിതിയുംവിലയിരുത്തിയശേഷമാകും തീരുമാനം. ഇതിനായി മാർച്ച് നാലിന് ഇപിഎഫ്ഒ അംഗങ്ങളുടെ യോഗംവിളിച്ചിട്ടുണ്ട്. ഓഹരി വിപണിയിലെ അനിശ്ചിതത്വംമൂലം മൂൻ സാമ്പത്തിക വർഷത്തെപലിശ വിതരണം ചെയ്യുന്നതുസംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ഒടുവിൽ ഡിസംബറോടെയാണ് നേരത്തെ നിശ്ചയിച്ച 8.5ശതമാനം പലിശ അംഗങ്ങളുടെ അക്കൗണ്ടിൽവരവുവെയ്ക്കാൻ തുടങ്ങിയത്. 2019 സാമ്പത്തകവർഷത്തിൽ 61,000 കോടി രൂപയാണ് നിക്ഷേപത്തിൽനിന്ന് ഇപിഎഫ്ഒയ്ക്ക് ലഭിച്ച ആദായം. 58,000 കോടി രൂപ കടപ്പത്രങ്ങളിലെ നിക്ഷേപത്തിൽനിന്നും 3000 കോടി രൂപ ഓഹരിയിൽ നിന്നുമായിരുന്നു. വിപണി മികച്ചനേട്ടത്തിലായതിനാൽ ഓഹരി നിക്ഷേപത്തിൽനിന്ന് കൂടുതൽ ആദായം ലഭിക്കുമെന്നാണ് ഇപിഎഫഒ കരുതുന്നത്. കടപ്പത്രങ്ങളിൽനിന്നുമുള്ള ആദായവുംചേർത്താണ് മൊത്തംവരുമാനം കണക്കാക്കുക. അതിനുശേഷമാണ് അംഗങ്ങളുടെ നിക്ഷേപത്തിന് എത്രപലിശ നൽകാൻകഴിയുമെന്ന് വിലയിരുത്തുക. EPFO to announce interest rates for 2020-21 in March

from money rss https://bit.ly/37kZ0jD
via IFTTT

റെക്കോഡ് നേട്ടംതുടരുന്നു: നിഫ്റ്റി 15,400കടന്നു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 306 പോയന്റ് നേട്ടത്തിൽ 52,460ലും നിഫ്റ്റി 85 പോയന്റ് ഉയർന്ന് 15,400ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളലും പ്രതിഫലിച്ചത്. ജപ്പാന്റെ നിക്കി സൂചിക 30 വർഷത്തെ ചരിത്രത്തിലാദ്യമായി റെക്കോഡ് ഉയരംകുറിച്ചു. ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, ബജാജ് ഫിൻസർവ്, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഉൾപ്പടെയുള്ള സൂചികകൾ നേട്ടത്തിലാണ്. നെസ് ലെ ഇന്ത്യ, വരുൺ ബ്രീവറേജസ്, ജിഎം പോളിപ്ലാസ്റ്റ് തുടങ്ങി ഏഴ് കമ്പനികളാണ് ചൊവാഴ്ച ഡിസംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. Indices open strong with Nifty at 15,400

from money rss https://bit.ly/2Zm8uGY
via IFTTT

കരയിപ്പിച്ച് ഉള്ളി: മൊത്തവില കിലോയ്ക്ക് 125 രൂപ വരെ

തൃശ്ശൂർ: ഉള്ളിയുടെ മൊത്തവില കിലോയ്ക്ക് 125 രൂപ വരെ ഉയർന്നു. രണ്ടാഴ്ചയ്ക്കിടെയാണ് ഇത്രയും വർധന. ഏതാനും ദിവസങ്ങൾ കൂടി വില ഉയർന്നു തന്നെ തുടരാനാണ് സാധ്യതയെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിൽ പ്രധാനമായും ഉള്ളി എത്തുന്നത്. നടീൽ സമയത്തുണ്ടായ കനത്ത മഴമൂലം തമിഴ്നാട്ടിൽ ഇത്തവണ കൃഷിയിറക്കുന്നത് വൈകി. അതനുസരിച്ച് വിളവെടുപ്പും വൈകുന്നതാണ് വിലവർധനയ്ക്ക് കാരണം. ഇപ്പോൾ മൈസുരുവിൽ നിന്നാണ് കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. ഗ്രേഡിനനുസരിച്ച് 102 മുതൽ 125 രൂപ വരെയാണ് മൈസുരുവിലെ മൊത്തവില. ചില്ലറവില നല്ല ഇനത്തിന് 125-150 നിലവാരത്തിലാണ്. എന്നാൽ, തമിഴ്നാട്ടിൽ വിളവെടുപ്പ് തുടങ്ങുന്നതോടെ വില കുറയുമെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. വിലവർധനയെത്തുടർന്ന് ഉള്ളിയുടെ വിൽപ്പനയിലും നല്ല ഇടിവുണ്ടായിട്ടുണ്ട്. സവാളയുടെ വിലയും കൂടിയിട്ടുണ്ട്. 40-ൽ നിന്ന് 60 രൂപ വരെയാണ് വില ഉയർന്നത്. മഹാരാഷ്ട്രയിൽ നിന്നാണ് കേരളത്തിലേക്ക് സവാള എത്തുന്നത്. പ്രതികൂല കാലാവസ്ഥമൂലം കൃഷിയിറക്കാൻ വൈകിയതിനാൽ സവാളയുടെ വരവ് കുറഞ്ഞതുമൂലം ഏഷ്യയിലെ ഏറ്റവും വലിയ സവാള വിപണിയായ നാസിക്കിലും വിലവർധന ഉണ്ടായിട്ടുണ്ട്. മുൻപ് വിലകൂടിയപ്പോൾ ഉള്ളിക്ക് ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണം കർഷകരുടെ ആവശ്യത്തെ തുടർന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ബജറ്റിൽ എടുത്തുകളഞ്ഞിരുന്നു. ഇതും വിലവർധനക്കിടയാക്കി.

from money rss https://bit.ly/3b76A2p
via IFTTT

ഗ്രാൻഡ്‌ ക്ളിയറൻസ്‌ സെയിലുമായി കല്യാൺ സിൽക്‌സ്‌

തൃശ്ശൂർ: കല്യാൺ സിൽക്സ് ഗ്രാൻഡ് ക്ളിയറൻസ് സെയിലിന് തുടക്കം. ഫെബ്രുവരി 15-ന് പെരിന്തൽമണ്ണ ഒഴികെയുള്ള എല്ലാ കല്യാൺ സിൽക്സ് ഷോറൂമുകളിലും ഡിസ്കൗണ്ട് സെയിലിന് തുടക്കമായി. 10 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് തുണിത്തരങ്ങൾ വിറ്റഴിക്കുന്നത്. സാരി, മെൻസ്വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ, ടീൻ വെയർ എന്നിവയിലെ വലിയ സെലക്ഷനുകൾ ലഭ്യമാണ്. റെഡിമെയ്ഡ് ചുരിദാർ, റെഡി-ടു-സ്റ്റിച്ച് ചുരിദാർ, കോട്ടൺസാരി, ഫാൻസി സാരി, എത്നിക് സാരി, പാർട്ടിവെയർ എന്നിവയും ലഭ്യമാണ്. കാഞ്ചീപുരം സാരികളുടെ വലിയ ശേഖരം അവിശ്വസനീയമായ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഇതിനായി പ്രത്യേകവിഭാഗംതന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻവർഷത്തെക്കാളും വിപുലമായ രീതിയിലാണ് ഇത്തവണ ഗ്രാൻഡ് ക്ളിയറൻസ് സെയിൽ സംഘടിപ്പിച്ചിരിക്കുന്നതെന്ന് കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

from money rss https://bit.ly/3u4tpME
via IFTTT

റെക്കോഡ് ഉയരംകുറിച്ച് സൂചികകൾ: സെൻസെക്‌സ് 52,150ഉം നിഫ്റ്റി 15,300ഉം കടന്നു

മുംബൈ: കഴിഞ്ഞയാഴ്ചയിലെ തളർച്ചയിൽനിന്ന് കുതിച്ചുയർന്ന് ഓഹരി സൂചികകൾ. ഒരിക്കൽക്കൂടി എക്കാലത്തെയും ഉയരംകുറിച്ച് സെൻസെക്സ് 52,000വും നിഫ്റ്റി 15,000വും കടന്നു. 609.83 പോയന്റാണ് സെൻസെക്സിലെ നേട്ടം. 52,154.13ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 151.40 പോയന്റ് ഉയർന്ന് 15,314.70ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ 1337 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1648 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 149 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോർകോർപ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 3.3ശതമാനവും പൊതുമേഖല ബാങ്ക് സൂചിക 2.3ശതമാനവും ഉയർന്നു. ബിഎസ്ഇ റിയാൽറ്റി സൂചിക 1.4ശതമാനവും നേട്ടമുണ്ടാക്കി. ബാങ്ക്, ധനകാര്യ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് സൂചികകൾക്ക് കരുത്തായത്. വിദേശനിക്ഷേപകർ നിക്ഷേപംതുടരുന്നതും വിപണി നേട്ടമാക്കി. ഫെബ്രുവരിയിൽ ഇതുവരെമാത്രം 21,904 കോടി രൂപയാണ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ രാജ്യത്തെ ധനകാര്യവിപണിയിൽ മുടക്കിയത്. Sensex, Nifty end at record closing high led by realty, financial stocks

from money rss https://bit.ly/3qoadYa
via IFTTT

യുഎസിനും ചൈനയ്ക്കുംപുറമെ ഇന്ത്യയില്‍ക്കൂടി പ്ലാന്റ് നിര്‍മിക്കാന്‍ ടെസ് ല

യുഎസിലും ചൈനയിലും നിർമാണകേന്ദ്രങ്ങൾ ആരംഭിച്ചതിനുശേഷം ഇലോൺ മസ്ക് ഇന്ത്യയിലുമെത്തുന്നു. കമ്പനിയുടെ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ പ്ലാന്റ് നിർമിക്കാൻ ബെംഗളുരുവിലാണ് സ്ഥലം അന്വേഷിക്കുന്നത്. ഇന്ത്യയിലെ വൻവളർച്ചാസാധ്യത മുന്നിൽകണ്ടാണ് ടെസ് ലയുടെ വരവ്. ഇറക്കുമതിചെയ്യുന്ന ഘടകഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിനുള്ള പ്ലാന്റാകും നിർമിക്കുക. ടെസ് ലയുടെ വരവുസംബന്ധിച്ച് കർണാടക മുഖ്യമന്ത്രിയാണ് കഴിഞ്ഞദിവസം വെളിപ്പെടുത്തൽനടത്തിയത്. എന്നാൽ ഇതെക്കുറിച്ച് പ്രതികരിക്കാൻ ടെസ് ല അധികതർ തയ്യാറായിട്ടില്ല. ടെസ് ലയുടെ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കാൻ നേരത്തെതന്നെ ബെംഗളുരുവിൽ ഓഫീസ് അന്വേഷിച്ചിരുന്നു. എയ്റോസ്പേസ്, ഇലക്ട്രിക് വെഹിക്കിൾ എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലമാണ് ബെംഗളുരുവെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ടെസ് ലയുടെ ഇന്ത്യയിലെ വരവറിയിച്ച് ലോകകോടീശ്വരൻകൂടിയായ ഇലോൺ മസ്ക് കഴിഞ്ഞമാസം ട്വീറ്റ്ചെയ്തിരുന്നു. Tesla Is Preparing for a Robust Entry into India 🇮🇳 , a Multi-Billion Dollar Markethttps://t.co/P2J4YAoy5b — Tesmanian.com (@Tesmanian_com) January 13, 2021 Tesla to start making electric vehicles in India

from money rss https://bit.ly/3qlLDqU
via IFTTT

മൊത്തവില പണപ്പെരുപ്പം 2.03ശതമാനമായി ഉയർന്നു

ന്യൂഡൽഹി: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള ജനുവരിയിലെ പണപ്പെരുപ്പം 2.03ശതമാനമായി ഉയർന്നു. ഡിസംബറിൽ 1.22ശതമാനമായിരുന്നു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് പുതിയ വിലക്കയറ്റവിവിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞവർഷം ഇതേകാലയളവിൽ 3.52ആയിരുന്നു വിലക്കയറ്റം. ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് നിർമാണമേഖലയിലെ വിലക്കയറ്റമാണ് മൊത്തവിലയെ ബാധിച്ചത്. നിർമാണ വസ്തുക്കൾ, ഇന്ധനം, ഊർജം എന്നിവയുടെ ഈകാലയളവിൽ വിലകുതിച്ചുകയറി. ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ജനുവരിയിൽ 4.06ശതമാനമായിരുന്നു. Wholesale inflation rises to 2.03% in Jan from 1.22% in Dec

from money rss https://bit.ly/2Zgog5U
via IFTTT

ജിയോജിത് നിര്‍മ്മിത ബുദ്ധി അധിഷ്ഠിത സ്‌റ്റോക്ക് ബാസ്‌ക്കറ്റ് ആരംഭിക്കുന്നു

കൊച്ചി : ജിയോജിത് ഫിനാൻഷ്യൽ സർവ്വീസസ് സെബിയുടെയും, യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന്റെയും (US SEC) അംഗീകാരമുള്ള സ്ഥാപനമായ ലോട്ടസ്ഡ്യൂവുമായി ചേർന്ന് ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് എന്ന പേരിൽ ചെറുകിട, ഇടത്തരം ഓഹരികൾക്കായി സ്റ്റോക്ക് ബാസ്ക്കറ്റ് ആരംഭിക്കുന്നു. നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജിയോജിത് സ്മാർട്ട് ഫോളിയോസ് പ്ലാറ്റ്ഫോമിന്റെ ഭാഗമായിരിക്കും ഇതിന്റെ പ്രവർത്തനം. വിപണിയിൽ നേട്ടം കൈവരിക്കുന്നതിന് നിർമ്മിത ബുദ്ധിയും ബിഹേവിയറൽ ഫിനാൻസും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ചെറുകിട ഇടത്തരം ഓഹരികളുടെ ബാസ്ക്കറ്റാണ് ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്. ലാഭകരമായ ഓഹരികൾ കണ്ടെത്തുന്നതിന് കമ്പനികളുടെ വിൽക്കൽ വാങ്ങൽ പ്രഖ്യാപനങ്ങൾ, ലാഭ നേട്ടങ്ങൾ, ലാഭവിഹിതം, ഓഹരി വിഭജനങ്ങൾ തുടങ്ങിയ കോർപറേറ്റ് ചലനങ്ങൾ ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് അപഗ്രഥിക്കും. നിക്ഷേപ സേവന സ്ഥാപനങ്ങൾ സാധാരണയായി ചെയ്യാറുള്ള അടിസ്ഥാന, സാങ്കേതിക അപഗ്രഥന രീതികൾക്കു വിപരീതമായ വിശകലന രീതിയാണിത്. ഓഹരികളുടെ ഭാവിയിലെ ചലനങ്ങളും അതിൽ നിന്ന് ലഭിക്കാവുന്ന ലാഭവും മനസിലാക്കാൻ ലോട്ടസ്ഡ്യൂ നിക്ഷേപകരെ സഹായിക്കും. വിവിധ ഓഹരികളിൽ മുൻവിധികളില്ലാതെ സൂചികയിലെ വ്യതിയാനങ്ങൾ ഉൾക്കൊള്ളുന്നതാണ് ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്. 80 ശതമാനം ചെറുകിട ഓഹരികളും 20 ശതമാനം ഇടത്തരം ഓഹരികളും ഉൾക്കൊള്ളുന്നതാണ് ബാസ്ക്കറ്റ്. ഫാർമസ്യൂട്ടിക്കൽസ്, സോഫ്റ്റ്വെയർ, ഉപഭോക്തൃ വായ്പകൾ തുടങ്ങി കൂടിയ വളർച്ചയുള്ള അനേകം നിക്ഷേപ മേഖലകൾ ഇതിൽ ഉൾക്കൊള്ളുന്നു. ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് നിക്ഷേപകരുടെ പെട്ടെന്നുള്ളതും ദീർഘകാലത്തേക്കുള്ളതുമായ നിക്ഷേപങ്ങൾ തമ്മിലുള്ള വിടവ് നികത്തുകയും ഓഹരികളിലുണ്ടാകുന്ന ഓരോ മാറ്റവും നിക്ഷേപകർക്ക് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ ഓഹരി വിപണിയിലെ വിദഗ്ധരാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നത് നിക്ഷേപകർക്ക് ഉറപ്പിക്കാനാകുന്നു. ജിയോജിതിന്റെ സ്മാർട്ട് ഫോളിയോസ് അടിസ്ഥാനമാക്കി ഓൺലൈൻ നിക്ഷേപ പ്ലാറ്റ് ഫോമിലൂടെ നിക്ഷേപകർക്ക് അവരുടെ താൽപര്യത്തിനും ലക്ഷ്യത്തിനുമനുസരിച്ച വ്യത്യസ്ത ബാസ്കറ്റുകളിൽ നിന്ന് ഓഹരികൾ തെരഞ്ഞെടുക്കാൻ കഴിയും. വിവിധ മേഖലകളിൽ ഉൾപ്പെട്ട ഓഹരികളടങ്ങിയ 10 വ്യത്യസ്ത ഓഹരി ബാസ്കറ്റുകളാണ് നിലവിൽ ജിയോജിത് വാഗ്ദാനം ചെയ്യുന്നത്. ഓഹരി വിപണിയിൽ പ്രവേശിക്കാൻ അതീവ താൽപര്യമുള്ളവരാണ് ഇപ്പോഴത്തെ നിക്ഷേപകർ. ധാരാളം ചെറുപ്പക്കാർ ഓഹരി ട്രേഡിംഗ് രംഗത്തുണ്ട്. തടസങ്ങളില്ലാത്ത നിർവഹണം, സമയാസമയങ്ങളിൽ ഓഹരി ബാസ്കറ്റുകളുടെ സന്തുലനത്തിൽ മാറ്റം വരുത്താനും പുന:ക്രമീകരിക്കാനുമുള്ള നിർദ്ദേശങ്ങൾ, ഓഹരി കൈവശം വെയ്ക്കാനുള്ള കുറഞ്ഞ കാലാവധി ഇല്ലാത്തത്്, പേപ്പർ വർക്കുകളുടെ ആവശ്യമില്ലാത്തത് തുടങ്ങിയ പ്രത്യേകതകൾ ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് സ്മാർട്ട്ഫോളിയോസിനെ പുതിയ നിക്ഷേപകർക്കും ഓഹരി വിപണിയിൽ പരിചയ സമ്പന്നർക്കും ഒരു പോലെ പ്രിയപ്പെട്ടതാക്കിത്തീർക്കുന്നു. ലോട്ടസ്ഡ്യൂ പ്രസ്റ്റീജിനെക്കുറിച്ചു ജിയോജിത് ചീഫ് ഡിജിറ്റൽ ഓഫീസർ ജോൺസ് ജോർജ്ജ് പറഞ്ഞു.

from money rss https://bit.ly/3tZKQy1
via IFTTT