121

Powered By Blogger

Monday, 26 January 2015

ഓള്‍ യു.കെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് കാര്‍ഡിഫില്‍

ഓള്‍ യു.കെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് കാര്‍ഡിഫില്‍Posted on: 27 Jan 2015 കാര്‍ഡിഫ്. കാര്‍ഡിഫ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാര്‍ഡിഫില്‍ വെച്ച് ഓള്‍ യു കെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 7 ന് നടക്കും. പങ്കെടുക്കുന്ന ടീമുകള്‍ രാവിലെ 10.30 റിപ്പോര്‍ട്ട് ചെയ്യണം.കാര്‍ഡിഫിലെ ടാലിബോന്റ് സ്‌പോര്‍ട്‌സ് സെന്റര്‍, ബീവന്‍ പ്ലെയ്‌സിലാണ് ടൂര്‍ണമെന്റ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫിബ്രവരി 25 മുമ്പായി രജിസ്റ്റര്‍ ചെയ്യണം.കൂടുതല്‍...

കവിതാ സമാഹാരം പ്രകാശനം ചെയ്തു

കവിതാ സമാഹാരം പ്രകാശനം ചെയ്തുPosted on: 27 Jan 2015 ഷിക്കാഗോ: കവയിത്രി ആര്‍ഷാ അഭിലാഷിന്റെ കവിതകളുടെ സമാഹാരം പുനര്‍ജ്ജനിയിലൂടൊരു നക്ഷത്രക്കുഞ്ഞ് പ്രകാശനം ചെയ്തു. ഗായകന്‍ ജി.വേണുഗോപാല്‍ അവതാരിക എഴുതിയിരിക്കുന്ന പുസ്തകത്തില്‍ നാല്പത്തിനാല് കവിതകളാണുള്ളത്. തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ നടന്ന പ്രകാശനവേളയില്‍ പ്രമുഖ സാംസ്‌കാരിക സാഹിത്യനായകന്‍മാര്‍ പങ്കെടുത്തു. ലോഗോസ് ബുക്‌സ് ആണ് പുസ്തകം വിതരണത്തിന് തയ്യാറാക്കിയത്. വാര്‍ത്ത അയച്ചത് : ബെന്നി പരിമണം...

സ്‌കൂള്‍ ബില്‍ഡിംഗിന്റെ പ്രതിഷ്ഠാകര്‍മ്മം

സ്‌കൂള്‍ ബില്‍ഡിംഗിന്റെ പ്രതിഷ്ഠാകര്‍മ്മംPosted on: 27 Jan 2015 ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാ ഇടവകാംഗമായിരുന്ന ബിനില്‍ മാത്യു സാമുവലിന്റെ സ്മരണയ്ക്കായി മാര്‍ത്തോമാ സഭാ മുംബൈ നവജീവന്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നവജ്യോതി സ്‌കൂളിനായി പണികഴിപ്പിച്ച സ്‌കൂള്‍ ബില്‍ഡിംഗിന്റെ പ്രതിഷ്ഠാകര്‍മ്മം നടന്നു. ഡോ.തോമസ് മാര്‍ തീത്തൂസ് എപ്പിസ്‌കോപ്പ കെട്ടിടത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷക്ക് നേതൃത്വം നല്‍കി. വൈദികരും, സഭാവിശ്വാസികളും ബിനിലിന്റെ...

സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് അരങ്ങിലെത്തിച്ച ഫാമിലിനൈറ്റ്‌

സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് അരങ്ങിലെത്തിച്ച ഫാമിലിനൈറ്റ്‌Posted on: 27 Jan 2015 ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഫാമിലിനൈറ്റ് ശ്രദ്ധേയമായി. കായികതാരങ്ങളുടെ തളരാത്ത ആത്മവിശ്വാസം അവതരിപ്പിക്കപ്പെട്ട ഒരോ പരിപാടികളിലും ദൃശ്യമായിരുന്നു. ജനവരി നാലാം തീയതി സ്റ്റാറ്റന്‍ ഐലന്‍ഡിലെ സെന്റ്‌മൈക്കിള്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ഫാമിലി നൈറ്റില്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്റ്...

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ സായാഹ്നകൂട്ടായ്മ

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ സായാഹ്നകൂട്ടായ്മPosted on: 27 Jan 2015 മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ സായാഹ്ന കൂട്ടായ്മയ്ക്ക് തുടക്കമായി. മലയാളം ക്ലാസുകളും വ്യക്തിത്വവികസമപരിശീലന സെമിനാറുകളും ഗെയിമുകളുമായി എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് 5 മണി മുതല്‍ 6.30 വരെ യാണ് സൗഹൃദകൂട്ടായ്മ നടക്കുക. സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ ചേര്‍ന്ന ആദ്യ കൂട്ടായമയില്‍ അസോസിയേഷന്‍ മുതിര്‍ന്ന അംഗം ടോമി തെനയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു....

ദുഖസാന്ദ്രമെങ്കിലും സൗദിയിലും റിപബ്ലിക് ദിനം ആചരിച്ചു

ദുഖസാന്ദ്രമെങ്കിലും സൗദിയിലും റിപബ്ലിക് ദിനം ആചരിച്ചുഅക്ബര്‍ പൊന്നാനിPosted on: 27 Jan 2015 ജിദ്ദ: പ്രവാസ രാജ്യത്തിന്റെ സാരഥിയുടെ വിയോഗം സൃഷ്ടിച്ച ദുഖസാന്ദ്രമായ അന്തരീക്ഷത്തിലാണ് സൗദിയിലെ ഇന്ത്യന്‍സമൂഹം അറുപത്തി ആറാമത് റിപ്പബ്ലിക് ദിനം ആചരിച്ചത്. എങ്കിലും റിപബ്ലിക് ദിനാചരണം സമുചിതമായി അരങ്ങേറി. ആഘോഷങ്ങളും വിരുന്നുകളും മറ്റു പരിപാടികളും മാറ്റിവെച്ചെങ്കിലും റിയാദിലെ എംബസി, ജിദ്ദയിലെ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലും വിവിധ സ്ഥലങ്ങളിലെ ഇന്ത്യന്‍...

ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ്‌ പോലീസ്‌ പിടിയില്‍

Story Dated: Tuesday, January 27, 2015 12:03മൈസൂര്‍: ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഏഴ്‌ വയസ്‌ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ചതിന്‌ രമേഷി(22)നെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.ശനിയാഴ്‌ച സ്‌കൂളിനു സമീപത്ത്‌ വെച്ച്‌ ഇഷ്‌ടിക ചൂളയിലെ ജോലിക്കാരനായ രമേഷ്‌ പെണ്‍കുട്ടിയുടെ പീഡിപ്പിക്കുകയായിരുന്നു. പീഡന ശേഷം കുട്ടിയെ ഇയാള്‍ വീട്ടില്‍ തിരികെ എത്തിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ സംഭവത്തെക്കുറിച്ച്‌ അറിഞ്ഞിരുന്നില്ല.അടിവയറിന്‌...

മകനെ ഉപ്പുകൊടുത്തു കൊന്ന മാതാവ്‌ വിചാരണ നേരിടുന്നു

Story Dated: Tuesday, January 27, 2015 11:53വൈറ്റ്‌ പ്‌ളെയിന്‍സ്‌: മകനെ ഉപ്പുകൊടുത്തു കൊന്നെന്ന ആരോപണത്തില്‍ അമേരിക്കക്കാരിയായ 27 കാരിയുടെ വിചാരണ ആരംഭിച്ചു. ന്യൂയോര്‍ക്ക്‌ സ്‌കോട്ട്‌വില്‍ കെന്റുകി നിവാസിയായ ലാസി സ്‌പീയേഴ്‌സാണ്‌ വിചാരണ നേരിടുന്നത്‌. ഗാര്‍നെറ്റ്‌ പോള്‍ സ്‌പീയേഴ്‌സ എന്ന അഞ്ചുവയസ്സുകാരന്‌ ക്രമാതീതമായി ഉപ്പു കൊടുക്കുകയും മകന്റെ ആരോഗ്യം ക്ഷയിക്കുന്ന വിവരം സോഷ്യല്‍ മീഡിയ വഴി മറ്റുള്ളവരുമായി പങ്കു വെയ്‌ക്കുകയും ചെയ്‌തെന്നാണ്‌...

അമേരിക്കന്‍ ദൃഷ്‌ടലാക്ക്‌ മനസിലാക്കണമെന്ന്‌ ചൈനയുടെ മുന്നറിയിപ്പ്‌

Story Dated: Tuesday, January 27, 2015 10:44ബെയ്‌ജിംഗ്‌: ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കരുതലോടെ കാണണമെന്ന്‌ ഇന്ത്യക്ക്‌ ചൈനയുടെ മുന്നറിയിപ്പ്‌. ഏഷ്യാ പസഫിക്‌ ഇന്ത്യന്‍ സമുദ്ര മേഖലയില്‍ കടന്നുകയറാനുള്ള യു.എസ്‌ തന്ത്രം മനസിലാക്കണമെന്ന്‌ ചൈന വ്യക്‌തമാക്കി. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തെ ചൈ വിമര്‍ശിച്ചത്‌ രാഷ്‌ട്രപതിക്കയച്ച റിപ്പബ്ലിക്‌ ദിന സന്ദേശത്തിലാണ്‌.ഇന്ത്യ-യു.എസ്‌ സംയുക്‌ത നയതന്ത്രരേഖയിലെ...

കല കുവൈത്ത് ഭാരവാഹി തിരഞ്ഞെടുപ്പ്‌

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈത്ത് പുതിയ ഭാരവാഹികളായി ടി.വി.ഹിക്മത്തിനെ പ്രസിഡന്റായും സജി തോമസ് മാത്യുവിനെ ജനറല്‍ സെക്രട്ടറിയായും ട്രഷററായി അനില്‍ കൂക്കിരിയെയും മുപ്പത്തിയാറാം വാര്‍ഷിക പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു.സജീവ്.എം.ജോര്‍ജ്ജ് (വൈസ് പ്രസിഡന്റ്) ഷാജു.വി.ഹനീഫ് (ജോയിന്റ് സെക്രട്ടറി) നൗഷാദ്.സി.കെ.(അബ്ബാസിയ മേഖല സെക്രട്ടറി), സുഗതകുമാര്‍ (ഫഹഹീല്‍ മേഖല സെക്രട്ടറി), രമേശ് കണ്ണപുരം (സാല്‍മിയ മേഖല സെക്രട്ടറി)...