121

Powered By Blogger

Monday 26 January 2015

റിപ്പബ്ലിക്‌ ദിന പരേഡിലെ ഒബാമയുടെ ച്യൂയിംഗം ചവയ്‌ക്കല്‍ ട്വിറ്ററില്‍ ചര്‍ച്ചാ വിഷയം









Story Dated: Monday, January 26, 2015 08:44



mangalam malayalam online newspaper

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 66-ാമത്‌ റിപ്പബ്ലിക്‌ ദിനത്തില്‍ യു.എസ്‌. പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ വിശിഷ്‌ടതിഥി ആയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത്‌ വന്നിരുന്നു. റിപ്പബ്ലിക്‌ ദിനം കഴിഞ്ഞും ഒബാമ ചര്‍ച്ചകളില്‍ നിറയുന്നത്‌ അദ്ദേഹത്തിന്റെ ച്യൂയിംഗം പ്രേമത്തിന്റെ പേരിലാണ്‌. ഇന്ത്യയെ പോലെ ലോകത്തിലേറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിന്റെ റിപ്പബ്ലിക്‌ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥി അലക്ഷ്യമായി ച്യൂയിംഗം ചവയ്‌ക്കുന്നത്‌ ശരിയോ തെറ്റോ എന്നാണ്‌ സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.


അതീവ ഗൗരവത്തോടെ പരേഡ്‌ പുരോഗമിക്കുമ്പോള്‍ ഒബാമ ച്യൂയിംഗം ചവയ്‌ക്കുന്നത്‌ മാധ്യമങ്ങള്‍ എടുത്ത്‌ കാണിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്‌. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും ട്വിറ്ററില്‍ ചര്‍ച്ച കൊഴുക്കുകയാണ്‌. രാജ്യം വളരെ പ്രാധാന്യം നല്‍കുന്ന ചടങ്ങില്‍ ഒബാമ നിരുത്തരവാദപമായി പെരുമാറിയതിലാണ്‌ പലരും അമര്‍ഷം രേഖപ്പെടുത്തിയത്‌. അതേസമയം ച്യൂയിംഗത്തിന്‌ പകരം അദ്ദേഹം 'ഗുഡ്‌ക' ചവച്ചില്ലല്ലോ എന്നാണ്‌ പ്രശസ്‌ത എഴുത്തുകാരി ശോഭാ ഡേ ട്വിറ്ററില്‍ കുറിച്ചത്‌. എന്നാല്‍ ചടങ്ങില്‍ ഇത്‌ ഒഴിവാക്കാമായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഇതിലൊന്നും വല്യ കാര്യമില്ലെന്ന്‌ പ്രതികരിച്ചവരും കുറവല്ല.


സംഭവം വാര്‍ത്തയായതോടെ ഒബാമയുടെ ദുശ്ശീലത്തിന്റെ ഭാഗമായാണ്‌ ച്യൂയിംഗം ചവയ്‌ക്കലിനെ അമേരിക്കന്‍ മാധ്യമങ്ങള്‍ വിലയിരുത്തിയത്‌. നേരത്തെ പുകവലിക്കുമായിരുന്ന ഒബാമ പുകവലി ഉപേക്ഷിക്കുന്നതിന്‌ ച്യൂയിംഗം ചവയ്‌ക്കുന്നത്‌ ശീലമാക്കിയെന്നാണ്‌ അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്‌.










from kerala news edited

via IFTTT