കര്‍ഷകര്‍ക്ക്് സബ്‌സി!ഡിയോടെ ലഭിക്കുന്ന യൂറിയ പെയിന്റ് കമ്പനികളിലേക്ക്
ഒരാഴ്ചയ്ക്കുള്ളില്‍ ചിറ്റൂരില്‍നിന്ന് രണ്ടുലോഡ് രാസവളം കടത്തി
ചിറ്റൂര്‍: കര്‍ഷകര്‍ക്ക് സബ്‌സിഡിയില്‍നല്‍കുന്ന യൂറിയ വ്യാപകമായി ജില്ലയ്ക്ക് പുറത്തേക്ക് കടത്തുന്നു. പെരുമ്പാവൂരിലെ പെയിന്റ്, െപ്‌ളെവുഡ് കമ്പനികള്‍ക്കായാണ് കടത്തല്‍. ഏജന്റുമാര്‍ മുഖേനയാണിത്. ഒരാഴ്ചയ്ക്കുള്ളില്‍ ചിറ്റൂരില്‍നിന്നുമാത്രം രണ്ട് ലോഡ് രാസവളം പെരുമ്പാവൂരിലേക്ക് കൊണ്ടുപോയതായാണ് വിവരം.
കര്‍ഷകരായ ചുമട്ടുതൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടാതെ രാത്രിയിലാണ് കടത്ത്. സ്വകാര്യ ലൈസന്‍സിന്റെ മറവില്‍ കാര്‍ഷികാവശ്യത്തിനായി കര്‍ഷകരുടെ പേരുകളിലാണ് ഇടനിലക്കാര്‍ യൂറിയ ശേഖരിക്കുന്നത്. പാലക്കാട്ട് യൂറിയക്ഷാമം നേരിട്ടപ്പോള്‍ തമിഴ്‌നാട്ടില്‍നിന്ന് കാര്‍ഷികാവശ്യങ്ങള്‍ക്കെന്ന പേരില്‍ പാലക്കാട്ടേക്ക് യൂറിയ കൊണ്ടുവന്ന് എറണാകുളത്തെ സ്വകാര്യ ഫാക്ടറികള്‍ക്ക് മറിച്ചുവില്‍ക്കുകയാണ് ചെയ്യുന്നത്. സബ്‌സിഡിയോടെ 290 രൂപയ്ക്ക് കൃഷിക്കാരന് കിട്ടേണ്ട യൂറിയ 350മുതല്‍ 400രൂപവരെ ഈടാക്കിയാണ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നത്.
വടക്കാഞ്ചേരിയിലും ആലത്തൂരിലും യൂറിയ എത്താതായിട്ട് മാസങ്ങളായി. ചിറ്റൂര്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ കര്‍ഷകര്‍ യൂറിയയ്ക്കായി തമിഴ്‌നാടിനെയാണ് ആശ്രയിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍വഴി ന്യായവിലയ്ക്ക് ലഭിക്കേണ്ട യൂറിയ വിപണിയിലെത്താതായപ്പോള്‍ കര്‍ഷകര്‍ കൂടിയവില നല്‍കിയാണ് തമിഴ്‌നാട്ടില്‍നിന്നും എത്തിക്കുന്നത്.
കര്‍ഷകരുടെപേരില്‍ നടക്കുന്ന ഈ ക്രമക്കേടിനെതിരെ കൃഷി വകുപ്പും നടപടികളൊന്നും സ്വീകരിക്കുന്നില്ല. പെയിന്റ് നിര്‍മാണത്തിനും പ്ലൈവുഡ് നിര്‍മാണത്തിനും പ്രധാന അസംസ്‌കൃത വസ്തുവാണ് 46 ശതമാനം നൈട്രജന്‍ കലര്‍ന്ന യൂറിയ.
പെയിന്റ് നിര്‍മാണം, വസ്ത്രങ്ങളില്‍ ചായംചേര്‍ക്കല്‍, വിവിധ മഷിയുണ്ടാക്കല്‍, വിവിധ വസ്തുക്കള്‍ക്കുമേല്‍ ആവരണമുണ്ടാക്കല്‍, പ്ലൂസ്റ്റിക് നിര്‍മാണം, പെയിന്റ് നിര്‍മാണം എന്നിവയ്ക്ക് അസംസ്‌കൃതവസ്തുക്കളായി യൂറിയയോടൊപ്പം സബ്‌സിഡിയിലെത്തുന്ന മറ്റ് രാസവളങ്ങളും കൊണ്ടുപോകുന്നുണ്ട്. സര്‍ക്കാര്‍ സബ്‌സിഡിയില്‍നല്‍കുന്ന രാസവളങ്ങള്‍ മറിച്ചുനല്‍കുന്നതിനെതിരെ ജാഗ്രതപാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കൃഷിവകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്.
from kerala news edited
via IFTTT