Story Dated: Monday, January 26, 2015 03:34
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ധരിച്ചത് സ്വന്തം പേര് തുന്നിയ കുര്‍ത്ത. ഞായറാഴ്ച ഹൈദരാബാദ് ഹൗസില്‍ വച്ച് മോഡിയുമായി നടത്തിയ ചര്‍ച്ചയിലാണ് മോഡി സ്വന്തം പേര് തുന്നിയ കുര്‍ത്ത ധരിച്ചത്. കുര്‍ത്തയിലെ നേര്‍ത്ത ലൈന്‍ പകരമായാണ് നരേന്ദ്ര ദാമോദര്‍ദാസ് മോഡി എന്ന് തുന്നിയിരുന്നത്.
ആയിരക്കണക്കിന് തവണയാണ് മോഡിയുടെ കുര്‍ത്തയില്‍ പേര് തുന്നിയിരിക്കുന്നത്. മോഡിയുടെ സവിശേഷ കുര്‍ത്തയുടെ സൂം ചെയ്ത ചിത്രങ്ങള്‍ ട്വിറ്ററിലൂടെയാണ് പ്രചരിച്ചത്. കുര്‍ത്തയില്‍ സ്വന്തം പേര് തുന്നി ചേര്‍ക്കുന്ന ആദ്യത്തെ രാഷ്ട്ര തലവനല്ല മോഡി. ഇജിപ്റ്റ് മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കും സ്വന്തം പേര് കുര്‍ത്തയില്‍ തുന്നിയിട്ടുണ്ട്.
from kerala news edited
via IFTTT