Story Dated: Tuesday, January 27, 2015 10:44
ബെയ്‌ജിംഗ്: ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കരുതലോടെ കാണണമെന്ന് ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്. ഏഷ്യാ പസഫിക് ഇന്ത്യന്‍ സമുദ്ര മേഖലയില്‍ കടന്നുകയറാനുള്ള യു.എസ് തന്ത്രം മനസിലാക്കണമെന്ന് ചൈന വ്യക്‌തമാക്കി. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തെ ചൈ വിമര്‍ശിച്ചത് രാഷ്‌ട്രപതിക്കയച്ച റിപ്പബ്ലിക് ദിന സന്ദേശത്തിലാണ്.
ഇന്ത്യ-യു.എസ് സംയുക്‌ത നയതന്ത്രരേഖയിലെ യു.എസ് കടന്നുകയറ്റം മനസിലാക്കണമെന്നും ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്‌തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗ് രാഷ്‌ട്രപതിക്കയച്ച റിപ്പബ്ലിക് ദിന സന്ദേശത്തില്‍ വ്യക്‌തമാക്കി. ഏഷ്യാ പസഫിക് ഇന്ത്യന്‍ സമുദ്ര മേഖലയില്‍ മേഖലയില്‍ ഒരുമിച്ചു നീങ്ങാനുള്ള ഇന്ത്യ-യു.എസ് ദര്‍ശനരേഖയിലെ പരാമര്‍ശങ്ങളാണ് ചൈനയെ ചൊടിപ്പിച്ചത്. ദക്ഷിണ ചൈന കടലിലൂടെയുള്ള ചരക്ക് നീക്കങ്ങള്‍ക്ക് ചൈന കൈക്കൊള്ളുന്ന സമ്മര്‍ദതന്ത്രങ്ങള്‍ക്കെതിരെയുള്ള ശക്‌തമായ എതിര്‍പ്പ് രേഖയിലുണ്ട്. അതേ സമയം ഇന്ത്യയും ചൈനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് സഹകരണം ഉറപ്പാക്കണമെന്നും ചൈന വ്യക്‌തമാക്കി.
ഇന്ത്യയെ യു.എസിന്റെ സഖ്യകക്ഷിയാക്കുവാനുള്ള യു.എസ് നീക്കമാണിതെന്ന് ചൈനീസ് കമ്യൂണിസ്‌റ്റ് പാര്‍ട്ടി മുഖപത്രം പീപ്പിള്‍സ് ഡെയിലി റിപ്പോര്‍ട്ട് ചെയ്‌തു. കാലാവസ്‌ഥാ വ്യതിയാനം, ലോകവ്യാപാര കരാര്‍ എന്നിവയില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസം തുടരുകയാണ്. യുക്രെയിനിലും മറ്റുമുള്ള സംഘര്‍ഷങ്ങള്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഏഷ്യന്‍ താത്‌പര്യങ്ങള്‍ക്ക് എതിരാണ്. ഇതു മറച്ചു വെക്കുവാനാണ് യു.എസിന്റെ ഇന്ത്യയുമായുള്ള പുതിയ സൗഹൃദനീക്കമെന്നും പത്രം ആരോപിച്ചു.
from kerala news edited
via IFTTT