121

Powered By Blogger

Monday, 26 January 2015

ദുഖസാന്ദ്രമെങ്കിലും സൗദിയിലും റിപബ്ലിക് ദിനം ആചരിച്ചു








ദുഖസാന്ദ്രമെങ്കിലും സൗദിയിലും റിപബ്ലിക് ദിനം ആചരിച്ചു


അക്ബര്‍ പൊന്നാനി


Posted on: 27 Jan 2015


ജിദ്ദ: പ്രവാസ രാജ്യത്തിന്റെ സാരഥിയുടെ വിയോഗം സൃഷ്ടിച്ച ദുഖസാന്ദ്രമായ അന്തരീക്ഷത്തിലാണ് സൗദിയിലെ ഇന്ത്യന്‍സമൂഹം അറുപത്തി ആറാമത് റിപ്പബ്ലിക് ദിനം ആചരിച്ചത്. എങ്കിലും റിപബ്ലിക് ദിനാചരണം സമുചിതമായി അരങ്ങേറി. ആഘോഷങ്ങളും വിരുന്നുകളും മറ്റു പരിപാടികളും മാറ്റിവെച്ചെങ്കിലും റിയാദിലെ എംബസി, ജിദ്ദയിലെ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലും വിവിധ സ്ഥലങ്ങളിലെ ഇന്ത്യന്‍ സ്‌കൂളുകളിലും പതാകഉയര്‍ത്തിയും രാഷ്ട്രപതിയുടെ സന്ദേശം വായിച്ചും രാഷ്ട്രത്തിന് അഭിവാദ്യം നേരാന്‍ വന്‍ജനാവലി സന്നിഹിതരായി.

എംബസി വളപ്പില്‍ അമ്ബസ്സദര്‍ ഹാമിദ് അലി റാവുവും കോണ്‍സുലേറ്റ് അങ്കണത്തില്‍കോണ്‍സുലേറ്റ് ജനറല്‍ ബി എസ് മുബാറക്കും പരിപാടികള്‍ക്ക് നേതൃത്വം നല്കി. ദേശഭക്തി ഗാനാലാപനം ദേശീയഗാനത്തില്‍ ഒതുക്കി. റിപബ്ലിക് ദിനത്തോടനുബന്ധിച്ച ഔദ്യോഗികവിരുന്നുകള്‍ മറ്റൊരു സന്ദര്‍ഭത്തിലേക്ക് മാറ്റിവെച്ചതായി ഇന്ത്യന്‍കേന്ദ്രങ്ങള്‍ അറിയിച്ചു.


ജിദ്ദ, റിയാദ്, ദമാം തുടങ്ങിയ സ്ഥലങ്ങളിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നിറപ്പകിട്ടാര്‍ന്ന പരേഡുകളും മറ്റു കലാപ്രകടനങ്ങളും ഒരുക്കിയിരുന്നെങ്കിലും സൗദിയുടെ ദുഃഖത്തില്‍ പങ്കുചെര്‍ന്ന് അവ വേണ്ടെന്നു വെച്ചു. ഇന്ത്യ - സൗദി ബന്ധം കൂടുതല്‍ ശതമാക്കുന്നതില്‍ അന്തരിച്ച അബ്ദുള്ള രാജാവ് നിര്‍വഹിച്ച പങ്കും കാണിച്ച താല്പര്യവും എല്ലായിടത്തും പ്രത്യേക പരാമര്‍ശ വിധേയമായി.


2006 ല്‍ ദില്ലിയില്‍ റിപബ്ലിക് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായി അബ്ദുള്ള രാജാവ് പങ്കെടുത്ത ചരിത്ര സംഭവം എല്ലാവരും അനുസ്മരിച്ചു. ദമ്മാം ഇന്ത്യന്‍സ്‌കൂളില്‍ നടന്ന റിപബ്ലിക് ദിനാചരണത്തില്‍ പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ഇ.കെ മുഹമ്മദ് ഷാഫി പതാക ഉയര്‍ത്തി.












from kerala news edited

via IFTTT