121

Powered By Blogger

Monday, 26 January 2015

പ്രവാസി വനിതാ സെമിനാര്‍ സംഘടിപ്പിച്ചു








പ്രവാസി വനിതാ സെമിനാര്‍ സംഘടിപ്പിച്ചു


Posted on: 27 Jan 2015







അല്‍ഖോബാര്‍: പ്രവാസി സാംസ്‌കാരിക വേദി അല്‍ഖോബാര്‍ വനിതാ ഘടകം പ്രവാസി വനിതകള്‍ക്കായി 'സ്വതന്ത്ര ഇന്ത്യയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വ്യത്യസ്ത സംഘടനാ പ്രതിനിധികളും പൊതുപ്രവര്‍ത്തകരും പങ്കെടുത്ത സെമിനാറില്‍ മാറ്റിതിരുത്തേണ്ട വിദ്യാഭ്യാസ വ്യവസ്ഥിതി, അമിത ഭൗതികാസക്തി, ലഹരി, അശ്ലീലതയുടെ വ്യാപനം, തൊഴിലില്ലായ്മ, ലിംഗപരമായ അസമത്വം എന്നിവ സ്ത്രീയുടെ സുരക്ഷിതത്വത്തെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും സ്ത്രീയുടെ സുരക്ഷയാണ് പുരുഷന്റെ സംസ്‌കാരത്തിന്റെ തെളിവെന്നും പ്രബന്ധം അവതരിപ്പിച്ച റാഷിദ ഷാജഹാന്‍ പറഞ്ഞു.

പ്രവാസി സാംസ്‌കാരിക വേദി ഖോബാര്‍ ഘടകം വൈസ് പ്രസിഡന്റ് ആരിഫ നജ്മുസ്സമാന്‍ സെമിനാറില്‍ അധ്യക്ഷത വഹിച്ചു. സിന്ധു ബിനു, റീജ ഹനീഫ, റൂബി ജോസഫ്, ശബ്‌ന നജീബ്, ശൈല കോയ, തസ്‌നി യാസിര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.







പവാസി സാംസ്‌കാരിക വേദി ാേബാര്‍ ഘടകം സെക്രട്ടറി മേരി വിജയകുമാര്‍ സ്വാഗതവും ബിന്ദു രഞ്ജിത്ത് നന്ദിയും പറഞ്ഞു.

അബ്ദുള്ള രാജാവിന്റെ വിയോഗത്തിലുള്ള അനുശോചന പ്രമേയവും, വനിതാ ബില്‍ നിയമമാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും യഥാക്രമം പ്രീതാ അന്റണി, സോണിയ ബിനു എന്നിവര്‍ അവതരിപ്പിച്ചു. സുഹൈനാ റാഫി, സനാ സൈനുട്ടിന്‍, ഹന്നാ, നദ, ശംരീന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഷക്കീലാ ഹാജാ അഹ്മദ്, വര്‍ഷാ വിജയ് കുമാര്‍, അദിലാ നിസാര്‍, ബിന്ദു രഞ്ജിത്ത് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.



വാര്‍ത്ത അയച്ചത് : റിയാസ് അഹമ്മദ്‌













from kerala news edited

via IFTTT