121

Powered By Blogger

Monday, 26 January 2015

സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് അരങ്ങിലെത്തിച്ച ഫാമിലിനൈറ്റ്‌








സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് അരങ്ങിലെത്തിച്ച ഫാമിലിനൈറ്റ്‌


Posted on: 27 Jan 2015







ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഫാമിലിനൈറ്റ് ശ്രദ്ധേയമായി. കായികതാരങ്ങളുടെ തളരാത്ത ആത്മവിശ്വാസം അവതരിപ്പിക്കപ്പെട്ട ഒരോ പരിപാടികളിലും ദൃശ്യമായിരുന്നു. ജനവരി നാലാം തീയതി സ്റ്റാറ്റന്‍ ഐലന്‍ഡിലെ സെന്റ്‌മൈക്കിള്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ഫാമിലി നൈറ്റില്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്റ് ടാജ് മാത്യു മുഖ്യാതിഥിയായിരുന്നു.

യുവാക്കളില്‍ കായികാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി സ്‌പോര്‍ട്‌സ് ക്ലബ്ബിന് ബാഡ്മിന്റണ്‍, ക്രിക്കറ്റ് ടീമുകള്‍ ഇപ്പോഴുണ്ട്. ഓര്‍ഫിസ് ജോണാണ് ബാഡ്മിന്റണ്‍ ടീമിന് നേതൃത്വം നല്‍കുന്നത്. സ്‌ട്രൈക്കേഴ്‌സ് എന്ന പേരിലുളള ക്രിക്കറ്റ് ടീമിനെ ക്ലബ്ബ് പ്രസിഡന്റ് ശ്രീജേഷ് എസ്. നായര്‍ നയിക്കുന്നു. കൂടതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തി ക്ലബ്ബിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പദ്ധതി തയാറാക്കി വരികയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.





കലാപരിപാടികളാല്‍ സമ്പന്നമായിരുന്നു ഫാമിലിനൈറ്റ്. നൃത്തങ്ങള്‍, പാട്ടുകള്‍ എന്നി വയുള്‍പ്പെട്ട കലാപരിപാടികള്‍ക്ക് ആഷ്‌ലി സ്റ്റാന്‍ലി എംസിയായി പ്രവര്‍ത്തിച്ചു. റാഫിള്‍ വിജയികള്‍ക്കുളള സമ്മാനദാനവും നിര്‍വഹിച്ചു. 50 ഇഞ്ച് സ്മാര്‍ട്ട് ടി.വി ഒന്നാം സമ്മാനവും സാംസംഗ് ടാബ്‌ലറ്റ് രണ്ടാംസമ്മാനവും ഗിഫ്റ്റ് കാര്‍ഡുകള്‍ മൂന്നും നാലും സമ്മാനവും അടങ്ങുന്നതായിരുന്നു റാഫിള്‍.



വാര്‍ത്ത അയച്ചത്: ജോസ് കണിയാലി












from kerala news edited

via IFTTT

Related Posts:

  • ഹമ്മാദ് അലി അഡെക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമ്മാദ് അലി അഡെക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍Posted on: 04 Mar 2015 അബുദാബി: അബുദാബി എജ്യൂക്കേഷന്‍ കൗണ്‍സില്‍ (അഡെക്) എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഹമ്മാദ് അലി മുഹമ്മദ് അല്‍ ദാഹിരിയെ നിയമിച്ചു. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്… Read More
  • വിമാനത്തിലെ മരണം: കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി വിമാനത്തിലെ മരണം: കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയിPosted on: 04 Mar 2015 അബുദാബി: കൊച്ചിയില്‍നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍വെച്ച് മരിച്ച കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അബുദാബ… Read More
  • അന്ധര്‍ക്കായി 50, 100 ദിര്‍ഹം നോട്ടുകള്‍ ഇറക്കുന്നു അന്ധര്‍ക്കായി 50, 100 ദിര്‍ഹം നോട്ടുകള്‍ ഇറക്കുന്നുPosted on: 04 Mar 2015 അബുദാബി: അന്ധര്‍ക്ക് സഹായകമാകുംവിധത്തിലുള്ള 50, 100 ദിര്‍ഹം നോട്ടുകള്‍ ഇറക്കുമെന്ന് യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. മാര്‍ച്ച് ഒമ്പത് മുതല്‍… Read More
  • ഉമ്മുല്‍ഖുവൈനില്‍ മലബാര്‍ ഗോള്‍ഡ് ഷോറൂം ഉമ്മുല്‍ഖുവൈനില്‍ മലബാര്‍ ഗോള്‍ഡ് ഷോറൂംPosted on: 04 Mar 2015 ഉമ്മുല്‍ഖുവൈന്‍: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഗള്‍ഫില്‍ കൂടുതല്‍ ഷോറൂമുകള്‍ തുറക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ ഒമ്പത് പുതിയജ്വല്ലറികള്‍ പ്രവര്‍ത്തനമാര… Read More
  • നൈല ഉഷയ്ക്ക് പ്രവാസി വനിതാ പുരസ്‌കാരം നൈല ഉഷയ്ക്ക് പ്രവാസി വനിതാ പുരസ്‌കാരംPosted on: 04 Mar 2015 റാസല്‍ഖൈമ: റാസല്‍ഖൈമയിലെ പ്രമുഖ മലയാളികൂട്ടായ്മയായ റാക് കേരളസമാജം വനിതാവേദി വനിതാദിനം ആഘോഷിക്കുന്നു. 'വളകിലുക്കം 2015' എന്ന പേരില്‍ വ്യാഴാഴ്ച വൈകീട്ട് ഏഴ് മുതല്… Read More