Story Dated: Monday, January 26, 2015 02:36
പൊന്നാനി: വെളിയങ്കോട് വെസ്‌റ്റ്് മഹല്ലിലെ മസ്‌ജിദുറഹ്‌മാന്‍ അങ്കണത്തില്‍ അറുപത് പിന്നിട്ട മഹല്ലിലെ ഇരുന്നൂറോളം ഉമ്മമാരെ പങ്കെടുപ്പിച്ച ഉമ്മയുടെ കൂടെ സ്‌നേഹ സദസ്സ് വേറിട്ട അനുഭവമായി മാറി. മസ്‌ജിദുറഹ്‌മാന്‍ ലൈബ്രറി അന്‍സാറുല്‍ ഇസ്‌്ലാം വെസ്‌റ്റ് മഹല്ല് യു എ ഇ കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി മാതാപിതാക്കളോടുള്ള കടമകളുടെ ആഴവും പരപ്പും ബോധ്യപ്പെടുത്തുന്നതും സ്‌നേഹത്തിന്റെ നൂല്‍ബന്ധത്തിലൂടെ കുടുംബ ജീവിതം ആഹ്ലാദമാക്കുന്നതിനുമുള്ള പരിശീലനം കൂടിയായി. എല്ലാ ഉമ്മമാര്‍ക്കും നിസ്‌കാര കുപ്പായം, നിസ്‌കാര പടം, ഖുര്‍ആന്‍ പ്രതി എന്നിവ നല്‍കിയാണ് സ്വീകരിച്ചാനയിച്ചത്. മഹല്ല് ഖത്തീബ് അഹ്‌്മദ്‌കുട്ടി ബാഖവി പാലത്തിങ്ങല്‍ ഉദ്‌ഘാടനം ചെയ്‌തു. വി എച്ച് മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഇമാം അബ്‌ദുറസാഖ് പുതുപൊന്നാനി, കെ എം മുഹമ്മദ്, ടി എ ശാഹുല്‍ഹമീദ്, കെ വി അബ്‌ദുല്ല ഹാജി, സി പി ഹസീബ് ഹുദവി, സിദ്ദീഖ് ഫൈസി, കമ്മാലി, എച്ച് എ ആലു, വി എച്ച് അഹ്‌്മദ്, കെ ജലീല്‍ പ്രസംഗിച്ചു. ബുര്‍ദ, ഖവ്വാലി സദസ്സുകളും പ്രാര്‍ത്ഥനാസദസ്സും സംഘടിപ്പിച്ചു.
from kerala news edited
via IFTTT