121

Powered By Blogger

Wednesday, 8 April 2020

മൂന്നാം തവണയും ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ജെഫ് ബെസോസ്

കോവിഡ് കാലത്തെ പ്രതിസന്ധിക്കിടയിലും ലോകത്തെ ഏറ്റവും സമ്പന്നനായി ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ്. 113 ബില്യൺ ഡോളർ ആസ്തിയുമായി ഇത് മൂന്നാംതവണയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്. 98 ബില്യൺ ഡോളർ ആസ്തിയുള്ള ബിൽ ഗേറ്റ്സ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഫോബ്സ് പുറത്തുവിട്ട 34-ാമത് വാർഷിക ലോക സമ്പന്ന പട്ടികയിലാണ് ലോക കോടീശ്വരന്മാരുടെ സ്ഥാനം രേഖപ്പെടുത്തിയിട്ടുള്ളത്. എൽവിഎംഎച്ചിന്റെ സിഇഒയും ചെയർമാനുമായ ബെർനാർഡ് ആർനോൾട് ആണ് പട്ടികയിൽ മുന്നാം സ്ഥാനത്ത്. 76 ബില്യൺ ഡോളർ ആസ്തിയുമായി അദ്ദേഹം മൂന്നാംസ്ഥാനത്തേയ്ക്ക് പുതിയതായി എത്തിയാതാണ്. പ്രമുഖ ഓഹരി നിക്ഷേപകനായ വാറൻ ബഫറ്റാണ് നാലാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ സമ്പത്ത് 67.5 ബില്യൺ ഡോളറാണ്. ബെസോസിന്റെ മുൻഭാര്യയായ മെക്കൻസി ബെസോസ് 22-ാംസ്ഥാനത്തെത്തിയെന്നതാണ് ശ്രദ്ധേയം. 36 ബില്യൺ ഡോളറാണ് ഫോബ്സിന്റെ കണക്കുപ്രകാരം മെക്കൻസിയുടെ ആസ്തി. ഓറക്കിൾ സ്ഥാപകനും സിടിഒയുമായ ലാറി എല്ലിസണാണ് അഞ്ചാം സ്ഥാനത്ത്. 59 ബില്യൺ ഡോളറാണ് അദ്ദേഹത്തിന് സമ്പത്ത്. കോവിഡ് വ്യാപാനംമൂലം ആസ്തിയിൽ വൻകുറവുവന്നതിനെതുടർന്ന് 267 പേർക്ക് ഉയർന്ന സ്ഥാനം നഷ്ടമായതായി ഫോബ്സിന്റെ പട്ടികയിൽ പറയുന്നു. യുഎസ് പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ ആസ്തിയിൽ ഒരുമാസത്തിൽതാഴെ സമയംകൊണ്ട് ഒരു ബില്യൺ ഡോളറിന്റെ കുറവാണുണ്ടായത്.

from money rss https://bit.ly/2Vcco2I
via IFTTT

ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് വായ്പയെടുത്തവര്‍ക്കും മോറട്ടോറിയം ലഭിക്കും

ഇൻഷുറൻസ് കമ്പനികളിൽനിന്ന് വായ്പയെടുത്തവർക്ക് മോറട്ടോറിയം നൽകണമെന്ന് നിർദേശം. കോവിഡ് ബാധമൂലം അടച്ചിട്ട സാഹചര്യത്തിൽ പണലഭ്യതക്കുറവുണ്ടെങ്കിലും ടേം ലോണെടുത്തവർക്ക് മോറട്ടോറിയം നൽകണമെന്ന് ഇൻഷുറൻസ് റെഗുലേറ്റി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ) ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആർബിഐയുടെ നിർദേശം പിന്തുടരണമെന്നാണ് ഐആർഡിഎഐയുടെ നിർദേശം. മാർച്ച് ഒന്നിനും മെയ് 31നും ഇടയിൽ മൂന്നുമാസത്തേയ്ക്കാണ് മോറട്ടോറിയം നൽകേണ്ടത്. മോറട്ടോറിയം കാലയളവിൽ പലിശ ബാധകമായിരിക്കുമെന്നതുൾപ്പടെയുള്ള കാര്യങ്ങൾ ഇൻഷുറൻസ് കമ്പനികൾക്കും ബാധകമായിരിക്കും. ഏപ്രിൽ ഏഴിനാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഐആർഡിഎഐ പുറത്തിറക്കിയത്.

from money rss https://bit.ly/2JUqwrO
via IFTTT

പെട്രോള്‍ പമ്പുകളില്‍ സ്റ്റോക്കില്ല; കേരളം ഇന്ധനക്ഷാമത്തിലേയ്ക്ക്‌

കൊച്ചി: സംസ്ഥാനത്തെ ഭൂരിഭാഗം പെട്രോൾ പമ്പുകളിലും വേണ്ടത്ര സ്റ്റോക്കില്ല. ലോക്ഡൗൺ നീണ്ടാൽ ഇത് അവശ്യ സർവീസുകളെ ബാധിക്കുമെന്നാണ് ആശങ്ക. കുടിശ്ശിക തീർക്കാതെ പമ്പുടമകൾക്ക് പൊതുമേഖല എണ്ണക്കമ്പനികൾ ഇന്ധനം നൽകാൻ വിസമ്മതിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. എന്നാൽ, തങ്ങൾ നിസ്സഹായരാണെന്നും ലോക് ഡൗൺ ആരംഭിച്ചതിനു ശേഷം, വില്പനയിൽ ഏകദേശം 95 ശതമാനം ഇടിവുണ്ടായതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ചെയർമാൻ എ.എം. സജി പറഞ്ഞു.

from money rss https://bit.ly/2yGw7Qg
via IFTTT

ആത്മവിശ്വാസം തിരിച്ചുപിടിച്ച് സൂചികകള്‍: സെന്‍സെക്‌സില്‍ 748 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണി ആത്മവിശ്വാസം തിരിച്ചുപിടിച്ചു. നിഫ്റ്റി 8900ന് മുകളിലെത്തി. സെൻസെക്സ് 748 പോയന്റ് നേട്ടത്തിൽ 30,642ലും നിഫ്റ്റി 217 പോയന്റ് ഉയർന്ന 8966ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 764 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 82 ഓഹരികൾ നഷ്ടത്തിലുമാണ്. 25 ഓഹരികൾക്ക് മാറ്റമില്ല. എല്ലാവഭാഗം സൂചികകളിലും നേട്ടം പ്രകടമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം നേട്ടത്തിലാണ്. സിപ്ല, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എംആൻഡ്എം, ടാറ്റ സ്റ്റീൽ, ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ബാജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

from money rss https://bit.ly/2XlwSZf
via IFTTT

ആറു മാസത്തെ കർഫ്യൂ പാസ് നല്‍കണമെന്ന് ഇ-കൊമേഴ്സ് കന്പനികൾ

മുംബൈ: ലോക്ഡൗൺ തുടർന്നാലും ഇ-കൊമേഴ്സ് കന്പനികളുടെ വിതരണ ശൃംഖല ശക്തമാക്കാൻ ആറു മാസത്തേക്ക് കർഫ്യൂ പാസ് അനുവദിക്കണമെന്ന ആവശ്യവുമായി കന്പനികൾ. ആമസോൺ, ഫ്ളിപ്കാർട്ട്, ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ് തുടങ്ങിയ കന്പനികളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം പലകന്പനികളുടെയും വിതരണം പൂർണമായി നിലച്ചിരുന്നു. ഇപ്പോൾ അവശ്യവസ്തുക്കളുടെ വിതരണംമാത്രമാണ് നടക്കുന്നത്. ഏപ്രിൽ 14 വരെയാണ് ഇവയുടെ വിതരണത്തിനുള്ള പാസ്സുള്ളത്. കോവിഡ് 19 കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് പലയിടത്തും കർഫ്യൂ നീട്ടാനിടയുണ്ടെന്ന് കന്പനികൾ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗൺ തുടങ്ങുന്പോൾ കർഫ്യൂ പാസ് ലഭിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. ജില്ലാ അടിസ്ഥാനത്തിലാണ് ഇവ നൽകിയിട്ടുള്ളത്. ഓരോ ജില്ലതോറും പാസ് ലഭിക്കുന്നതിന് കൂടുതൽ കാലതാമസം നേരിടുന്നു. ലോക്ഡൗണിനു മുന്പായി വിതരണശൃംഖലയിലെ വലിയൊരു വിഭാഗം ജീവനക്കാർ സ്വന്തം നാട്ടിലേക്കു മടങ്ങി. പരിമിതമായ ആളുകൾ മാത്രമാണ് ഇപ്പോൾ വിതരണരംഗത്തുള്ളത്. ഈ സാഹചര്യത്തിൽ സംസ്ഥാന തലത്തിൽ കൂടുതൽ കാലാവധിയിൽ പാസ് നൽകണമെന്നാണ് കന്പനികളുടെ ആവശ്യം.

from money rss https://bit.ly/2xihfqS
via IFTTT

ഐ.പി.ഒയുമായി മുന്നോട്ടുപോകുമെന്ന് എൽ.ഐ.സി.

മുംബൈ: കോവിഡ്-19 വെല്ലുവിളിയായി മുന്നിലുണ്ടെങ്കിലും ഐ.പി.ഒ. പദ്ധതിയിൽനിന്ന് പിന്നാക്കം പോകില്ലെന്ന് എൽ.ഐ.സി. മാനേജിങ് ഡയറക്ടർ വിപിൻ ആനന്ദ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐ.പി.ഒ. നടത്തുന്നതിന് ഒട്ടേറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. ഇതിന് സമയമെടുക്കും. നടപടിക്രമങ്ങൾ മുന്നോട്ടുപോകുന്നു. ലോക്ഡൗണിൻറെ പശ്ചാത്തലത്തിൽ കന്പനിയുടെ പ്രവർത്തനം ഭാഗികമായിമാത്രമേ നടക്കുന്നുള്ളൂ. പൂർണതോതിൽ പ്രവർത്തനം പുനരാരംഭിച്ചശേഷമേ ഐ.പി.ഒ.യുടെ പുരോഗതി സംബന്ധിച്ച് പറയാനാകൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. ഓഹരിവിപണിയിൽ ഇപ്പോൾ നിക്ഷേപത്തിന് പറ്റിയ സമയമായാണ് കരുതുന്നത്. കഴിഞ്ഞ പത്തുദിവസമായി മികച്ച ഓഹരികൾ എൽ.ഐ.സി. വാങ്ങിക്കൊണ്ടിരിക്കുന്നു. എൽ.ഐ.സി.ക്ക് 33 ലക്ഷം കോടി രൂപയുടെ ആസ്തിയാണുള്ളത്. ഇത് വലിയ നേട്ടമാണ്. പണലഭ്യതയിൽ പ്രശ്നങ്ങളില്ല. റിന്യൂവൽ പ്രീമിയം വഴി വലിയ തുക ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാലാവധിതീർന്ന ഇൻഷുറൻസ് പോളിസികളിൽ പണം നൽകുന്നതിൽ തടസ്സങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2VdgCqP
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് 173 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ ആശ്വാസ റാലിയ്ക്കുശേഷം വിപണിയിലുണ്ടായത്വലിയ ചാഞ്ചാട്ടം. സെൻസെക്സ് വീണ്ടും 30,000ന് താഴെയെത്തി. 173 പോയന്റ് നഷ്ടത്തിൽ 29893.96ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 43.45 പോയന്റ് താഴ്ന്ന് 8748.75ലുമെത്തി. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെപശ്ചാത്തലത്തിൽ അടച്ചിടൽ തുടരേണ്ടിവന്നേക്കാമെന്നതിന്റെ സൂചന പ്രധാനമന്ത്രി നൽകിയതാണ് വിപണിയെ ബാധിച്ചത്. ആഗോള സൂചികകളിലെ തളർച്ചയും വിപണിയുടെ കരുത്തുചോർത്തി. ഒരുവേള 1000 പോയന്റിലേറെ ഉയർന്ന സെൻസെക്സ് പിന്നീട് തിരിച്ചിറങ്ങുകയായിരുന്നു. ബിഎസ്ഇയിലെ 1478 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 845 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, സൺ ഫാർമ, എൻടിപിസി, സിപ്ല, ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ടൈറ്റൻ കമ്പനി, ശ്രീ സിമന്റ്, ഹിൻഡാൽകോ, ബിപിസിഎൽ, ഐസിഐസിഐ ബാങ്ക്, ബ്രിട്ടാനിയ, കോൾ ഇന്ത്യ, എസ്ബിഐ, ഐടിസി, ഐഒസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, വാഹനം, ഊർജം, എഫ്എംസിജി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, ഐടി, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ വില്പന സമ്മർദം നേരിട്ടു.

from money rss https://bit.ly/3c4TMZh
via IFTTT

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞു. ബുധനാഴ്ച രാവിലെ 75.81 ആയിരുന്ന രൂപയുടെ മൂല്യമാണ് വൈകാതെ 76.36 നിലവാരത്തിലേയ്ക്ക് താഴ്ന്നത്. 75.63 നിലവാരത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. രാജ്യത്തെ ഓഹരി സൂചികകൾ മികച്ച നേട്ടത്തിലായതിനുശേഷം നഷ്ടത്തിലേയ്ക്ക് താഴ്ന്നതും അസംസ്കൃത എണ്ണവില ഉയർന്നതുമാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. 1000 പോയന്റുവരെ ഉയർന്ന സെൻസെക്സ് 200 പോയന്റ് നഷ്ടത്തിലാകുകയായിരുന്നു. രണ്ടുദിവസത്തെ കുത്തനെയുള്ള നഷ്ടത്തിനുശേഷം അസംസ്കൃത എണ്ണവില ബാരലിന് 32 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നിരുന്നു. ഈവർഷം ഇതുവരെ രൂപയുടെ മൂല്യത്തിൽ ഏഴുശതമാനമാണ് നഷ്ടമുണ്ടായത്.

from money rss https://bit.ly/3bVeXg6
via IFTTT

'കസ്റ്റംസ് പടിച്ചെടുത്ത സ്വര്‍ണശേഖരം കോവിഡ് പ്രതിരോധത്തിന് പ്രയോജനപ്പെടുത്താം'

കള്ളക്കടത്തുവഴി രാജ്യത്തെത്തിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണ്ണശേഖരം ലേലംചെയ്താൽ കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താമെന്ന് മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനും ഡയറക്ടർ ജനറലുമായിരുന്ന ഡോ.ജി ശ്രീകുമാർമേനോൻ അഭിപ്രായപ്പെട്ടു. മറ്റൊരുരജ്യത്തിനും അവകാശപ്പെടാനില്ലാത്ത അത്ര കള്ളക്കടത്ത് സ്വർണശേഖരമാണ് ഇന്ത്യക്കുള്ളത്. ഇത് വില്പന നടത്തിയാൽ കോവിഡ് പ്രതിരോധത്തിനായുള്ള പിഎം കെയേഴ്സ് ഫണ്ടിൽ ആവശ്യത്തിൽകൂടുതൽ പണമെത്തുമെന്നൂം അദ്ദേഹം അഭിപ്രായപ്പെട്ടു. ഫണ്ട് സമാഹരണത്തിനായി വേറെ വഴികളൊന്നും അപ്പോൾ തേടേണ്ടിവരില്ല. 2018-19 സാമ്പത്തിക വർഷത്തിൽ 4,058 കിലോഗ്രാം(4 ടൺ)സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അതിനുമുമ്പത്തെ വർഷം 3,223.3 കിലോഗ്രാം സ്വർണവും പിടിച്ചെടുത്തു. 2012-13 സാമ്പത്തികവർഷത്തിലാകട്ടെ പിടിച്ചെടുത്തത് 429.17 കിലോഗ്രാം സ്വർണമാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ വിലയിരുത്തൽ പ്രകാരം 2018ൽ 95 ടൺ സ്വർണം കള്ളക്കടത്തായി ഇന്ത്യയിലെത്തിയിട്ടുണ്ട്. കിലോ ബാറിന്റെ കട്ടികളായാണ് സ്വർണം കടത്തിക്കൊണ്ടുവരുന്നത്. അത് ഉരുക്കിആഭരണങ്ങളും നാണയങ്ങളുമുണ്ടാക്കി വിൽക്കുകയാണ് ചെയ്യുന്നത്. 2019 ഒക്ടോബറിൽ തൃശ്ശൂരിൽ കസ്റ്റംസ് നടത്തിയ തിരിച്ചിലിൽ 123 കിലോഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. അതോടൊപ്പം രണ്ടുകോടിയുടെ ഇന്ത്യൻ രൂപയും വിദേശ കറൻസിയും ഉൾപ്പെടുന്നു. രാജ്യത്തെ നാല് അന്തർദേശീയ വിമാനത്താവളങ്ങളിലൂടയും എത്തുന്ന ടൺകണക്കിന് സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുക്കുന്നത്.2019-20 സാമ്പത്തിക വർഷത്തിലെ മൂന്ന് പാദങ്ങളിലായി 152 കോടി മൂല്യമുള്ള സ്വർണമാണ് പിടിച്ചെടുത്തത്. 1236 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. കോവിഡ് പ്രതിരോധത്തിനായി ഈ സ്വർണംവിറ്റുള്ള പണമുണ്ടെങ്കിൽ മറ്റൊരുതരത്തിലും സർക്കാർ ഫണ്ട് സമാഹരിക്കേണ്ടതില്ലെന്നാണ് ശ്രീകുമാർമേനോൻ പറയുന്നത്.

from money rss https://bit.ly/2RnHX8t
via IFTTT

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് വായ്പാ പലിശ കുറച്ചു

ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക്, റിപ്പോയുമായി ബന്ധിപ്പിച്ച(ആർഎൽഎൽആർ) വായ്പ പലിശ കുറച്ചു. മുക്കാൽശതമാനമാണ് കുറവുവരുത്തിയിട്ടുള്ളത്. ഇതോടെ ബാങ്കിന്റെ ആർഎൽഎൽആർ വായ്പ പലിശ 8 ശതമാനത്തിൽനിന്ന് 7.25 ശതമാനമായി കുറയും. ഏപ്രിൽ ഒന്നുമുതൽ പുതിക്കിയ നിരക്ക് പ്രാബല്യത്തിലായി. റിപ്പോനിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള മൈക്രോ, ചെറുകിട സംരംഭങ്ങൾക്കും ഇടത്തരം സംരംഭങ്ങൾക്കുമുള്ള വായ്പകളുടെയും റീട്ടെയിൽ (ഭവന, വാഹനം, വിദ്യാഭ്യാസം മുതലായവ) വായ്പകളുടെയും പലിശ കുറയും. ഒരു വർഷത്തെ എംസിഎൽആർ നിലവിലുള്ള 8.45 ശതമാനത്തിൽനിന്ന് 8.25 ശതമാനമായും ബാങ്ക് കുറച്ചിട്ടുണ്ട്. ഏപ്രിൽ 10 മുതലാണിത് നിലവിൽവരിക.

from money rss https://bit.ly/2wn8yv4
via IFTTT