121

Powered By Blogger

Wednesday, 8 April 2020

ഐ.പി.ഒയുമായി മുന്നോട്ടുപോകുമെന്ന് എൽ.ഐ.സി.

മുംബൈ: കോവിഡ്-19 വെല്ലുവിളിയായി മുന്നിലുണ്ടെങ്കിലും ഐ.പി.ഒ. പദ്ധതിയിൽനിന്ന് പിന്നാക്കം പോകില്ലെന്ന് എൽ.ഐ.സി. മാനേജിങ് ഡയറക്ടർ വിപിൻ ആനന്ദ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐ.പി.ഒ. നടത്തുന്നതിന് ഒട്ടേറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. ഇതിന് സമയമെടുക്കും. നടപടിക്രമങ്ങൾ മുന്നോട്ടുപോകുന്നു. ലോക്ഡൗണിൻറെ പശ്ചാത്തലത്തിൽ കന്പനിയുടെ പ്രവർത്തനം ഭാഗികമായിമാത്രമേ നടക്കുന്നുള്ളൂ. പൂർണതോതിൽ പ്രവർത്തനം പുനരാരംഭിച്ചശേഷമേ ഐ.പി.ഒ.യുടെ പുരോഗതി സംബന്ധിച്ച് പറയാനാകൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. ഓഹരിവിപണിയിൽ ഇപ്പോൾ നിക്ഷേപത്തിന് പറ്റിയ സമയമായാണ് കരുതുന്നത്. കഴിഞ്ഞ പത്തുദിവസമായി മികച്ച ഓഹരികൾ എൽ.ഐ.സി. വാങ്ങിക്കൊണ്ടിരിക്കുന്നു. എൽ.ഐ.സി.ക്ക് 33 ലക്ഷം കോടി രൂപയുടെ ആസ്തിയാണുള്ളത്. ഇത് വലിയ നേട്ടമാണ്. പണലഭ്യതയിൽ പ്രശ്നങ്ങളില്ല. റിന്യൂവൽ പ്രീമിയം വഴി വലിയ തുക ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാലാവധിതീർന്ന ഇൻഷുറൻസ് പോളിസികളിൽ പണം നൽകുന്നതിൽ തടസ്സങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2VdgCqP
via IFTTT