Story Dated: Sunday, January 4, 2015 06:24
അയോധ്യ: അയോധ്യയില്‍ ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയ യുവാവിന്റെ കണ്ണുകള്‍ അക്രമികള്‍ ചൂഴ്‌ന്നെടുത്തു. ജാര്‍ഖണ്ഡിലെ ഗിരിദ്ധ് ജില്ലയില്‍ നിന്ന് അയോധ്യയില്‍ ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയ കൃഷ്‌ണരാജ് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. രാമക്ഷേത്രം സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്ന കൃഷ്‌ണരാജിന്റെ കാറില്‍ രണ്ട് യുവാക്കള്‍ ലിഫ്‌റ്റ് ചോദിച്ചു. കൃഷ്‌ണരാജ് ഇവര്‍ക്ക് സന്തോഷത്തോടെ ലിഫ്‌റ്റ് നല്‍കുകയും ചെയ്‌തു.
ലിഫ്‌റ്റ് ചോദിച്ച യുവാക്കള്‍ കാറില്‍ കയറിയത് മാത്രമെ കൃഷ്‌ണരാജിന് ഓര്‍മ്മയുള്ളൂ. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ബോധം തെളിയുമ്പോള്‍ കാണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടിരുന്നു. കൂടാതെ അസഹനീയമായ വേദനയും. കാറില്‍ കയറിയ അക്രമികള്‍ കൃഷ്‌ണരാജിനെ മയക്കുമരുന്ന് മണപ്പിച്ച് മയക്കിയ ശേഷം കണ്ണ് ചൂഴ്‌ന്നെടുക്കുകയായിരുന്നു. ചൂഴ്‌ന്നെടുത്ത കണ്ണുകള്‍ അക്രമികള്‍ വഴിയിലെറിഞ്ഞു.
തുടര്‍ന്ന് കൃഷ്‌ണരാജിനെ റെയില്‍ ട്രാക്കിന് സമീപം ഉപേക്ഷിച്ച ശേഷം യുവാക്കള്‍ രക്ഷപെടുകയായിരുന്നു. കൃഷ്‌ണരാജിന് നേരെ ഉണ്ടായത് ഗുണ്ടാ ആക്രമണമാണെന്ന് ഗാസിയാബാദിലെ പോലീസ് ഉന്നതന്‍ ബി. സിങ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. പേലീസിന്റെ സഹായത്തോടെ കൃഷ്‌ണരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.
from kerala news edited
via IFTTT