നീതി ആയോഗ് അടുത്തയാഴ്ചയോടെ പ്രവര്‍ത്തനം തുടങ്ങിയേക്കും
കെട്ടിടത്തില്‍ ആസൂത്രണക്കമ്മീഷന്‍ എന്ന ബോര്‍ഡ് മാറ്റി നീതി ആയോഗ് എന്നാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി അധ്യക്ഷനും മുഖ്യമന്ത്രിമാര്‍ അംഗങ്ങളുമായുള്ള നീതി ആയോഗ് കഴിഞ്ഞ ദിവസമാണ് നിലവില്‍വന്നത്.
ക്യാബിനറ്റ് റാങ്കോടെയാണ് ഉപാധ്യക്ഷനെ നിയമിക്കുന്നത്. കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രപ്രൊഫസറായ അരവിന്ദ് പനഗരിയ, ഏഷ്യന്‍ വികസന ബാങ്കിന്റെ മുന്‍ സാമ്പത്തികവിദഗ്ധനായിരുന്നു. ലോക ബാങ്കിലും അന്താരാഷ്ട്ര നാണ്യനിധിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാജസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് ബി. എ., പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി. അറിയപ്പെടുന്ന പംക്തി എഴുത്തുകാരനുമാണ്. മേരിലാന്‍ഡ് സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സില്‍ കോഡയറക്ടറും പ്രൊഫസറുമായിരുന്നു.
from kerala news edited
via IFTTT