Story Dated: Sunday, January 4, 2015 05:18
കണ്ണൂര്‍ : ബി.ജെ.പി രാജ്യസഭാ സീറ്റ് നല്‍കിയാല്‍ വേണ്ടെന്ന് വെക്കില്ലെന്ന് നടന്‍ സുരേഷ് ഗോപി. എന്നാല്‍, നിലവില്‍ തനിക്കാരും സീറ്റ് വാഗ്‌ദാനം ചെയ്‌തിട്ടില്ലെന്നും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കേട്ടുകേള്‍വി മാത്രമാണെന്നും സുരേഷ് ഗോപി വ്യക്‌തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോഡിയും താനും കൂടിക്കാഴ്‌ച നടത്തിയെന്ന കാര്യം മോഡിതന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതെന്നും അതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച മറ്റ് കാര്യങ്ങളും അദ്ദേഹം തന്നെ വെളിപ്പെടുത്തും. ഒരു പാര്‍ട്ടിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കാതിരുന്ന തന്നെ കോണ്‍ഗ്രസാണ് ആദ്യം ക്ഷണിച്ചതെന്നും എന്നാല്‍, കോണ്‍ഗ്രസ് അനുയായികള്‍ തന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചതോടെ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ബി.ജെ.പി അനുഭാവം പുലര്‍ത്തുമ്പോഴും മുതിര്‍ന്ന നേതാക്കളായ വി.എസ് അച്യുതാനന്ദനോടും എ.കെ ആന്റണിയോടും തനിക്ക് ബഹുമാണെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.
from kerala news edited
via IFTTT







