ഗോതമ്പ് ഉത്പാദനം റെക്കോഡിലേക്ക്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം ഈ വര്‍ഷം 10 കോടി ടണ്ണാകുമെന്ന് വിലയിരുത്തല്‍. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് കൃഷിയില്‍ കാര്യമായ കുറവുണ്ടായിരുന്നു. ഇതിനിടയിലുമാണ് ഉത്പാദനത്തിലെ നേട്ടം.
ലോകത്തെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദകരാണ് ഇന്ത്യ. ഉത്പാദനക്ഷമതയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 10 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ മുന്‍ വര്‍ഷം കൃഷി ചെയ്തതിനെക്കാള്‍ കുറഞ്ഞ സ്ഥലത്തേ ഈ വര്‍ഷം കൃഷി നടത്തിയിരുന്നുള്ളൂ.
from kerala news edited
via IFTTT